വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 7/08 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 7/08 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ജൂലൈ, ആഗസ്റ്റ്‌: താഴെ​ക്കൊ​ടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, പടച്ചവന്റെ മാർഗ​നിർദേശം—ഫിർദോ​സി​ലേ​ക്കുള്ള നമ്മുടെ വഴി, ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ. സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? ആദ്യ സന്ദർശ​ന​ത്തിൽ ബൈബി​ള​ധ്യ​യനം ആരംഭി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. വീട്ടു​കാ​രു​ടെ പക്കൽ ഈ പുസ്‌തകം ഉണ്ടെങ്കിൽ ഒരു ബൈബി​ള​ധ്യ​യനം ഹ്രസ്വ​മാ​യി പ്രകടി​പ്പി​ച്ചു​കൊണ്ട്‌ അവർക്ക്‌ ഇതിൽനിന്ന്‌ എങ്ങനെ പ്രയോ​ജനം നേടാ​നാ​കു​മെന്നു കാണി​ക്കുക. ഒക്ടോബർ: വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘുലേഖ നൽകി, അധ്യയനം ആരംഭി​ക്കുക എന്ന ലക്ഷ്യ​ത്തോ​ടെ അതു ചർച്ച​ചെ​യ്യുക.

◼ ആഗസ്റ്റിൽ അഞ്ച്‌ പൂർണ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ സഹായ പയനിയർ സേവന​ത്തി​നു പറ്റിയ ഒരു മാസമാ​ണിത്‌.

◼ സെപ്‌റ്റം​ബർ മുതൽ സർക്കിട്ട്‌ മേൽവി​ചാ​രകൻ നടത്തുന്ന പരസ്യ പ്രസം​ഗ​ത്തി​ന്റെ വിഷയം “നിഷ്‌ക​ള​ങ്ക​പാ​ത​യിൽ നടക്കുക” എന്നതാ​യി​രി​ക്കും.

◼ സാഹി​ത്യ​ത്തി​നാ​യി പ്രസാ​ധകർ വ്യക്തി​പ​ര​മാ​യി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച്‌ ഓഫീസ്‌ സ്വീക​രി​ക്കു​ന്നതല്ല. സഭയുടെ പ്രതി​മാസ സാഹിത്യ അപേക്ഷ സൊ​സൈ​റ്റിക്ക്‌ അയയ്‌ക്കു​ന്ന​തി​നു​മുമ്പ്‌ ഓരോ മാസവും സഭയിൽ ഒരു അറിയി​പ്പു നടത്താൻ അധ്യക്ഷ മേൽവി​ചാ​രകൻ ക്രമീ​ക​രി​ക്കണം. അങ്ങനെ​യാ​കു​മ്പോൾ വ്യക്തി​പ​ര​മായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹി​ക്കുന്ന എല്ലാവർക്കും അക്കാര്യം സാഹി​ത്യം കൈകാ​ര്യം​ചെ​യ്യുന്ന സഹോ​ദ​രനെ അറിയി​ക്കാൻ സാധി​ക്കും. ഏതൊക്കെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളാണ്‌ പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധി​ക്കുക.

◼ കൈവ​ശ​മുള്ള മുഴുവൻ സാഹി​ത്യ​ങ്ങ​ളു​ടെ​യും മാസി​ക​ക​ളു​ടെ​യും വാർഷിക കണക്കെ​ടുപ്പ്‌ 2008 ആഗസ്റ്റ്‌ 31-നോ അതി​നോ​ട​ടുത്ത്‌ സാധി​ക്കുന്ന ഒരു തീയതി​യി​ലോ നടത്തണം. സാഹിത്യ ഏകോ​പകൻ മാസം​തോ​റും എടുക്കുന്ന യഥാർഥ കണക്കെ​ടു​പ്പി​നു സമാന​മായ ഒന്നാണിത്‌. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തി​ന്റെ​യും മൊത്തം എണ്ണം രേഖ​പ്പെ​ടു​ത്തണം. മാസികാ ദാസനിൽ (ദാസന്മാ​രിൽ) നിന്ന്‌ മാസി​ക​യു​ടെ മൊത്തം എണ്ണം സമ്പാദി​ക്കാ​വു​ന്ന​താണ്‌. ഏകോപന സഭയുടെ സെക്ര​ട്ടറി സ്റ്റോ​ക്കെ​ടു​പ്പി​നു മേൽനോ​ട്ടം വഹിക്കണം. അദ്ദേഹ​വും ഏകോപന സഭയുടെ അധ്യക്ഷ മേൽവി​ചാ​ര​ക​നും ഫാറത്തിൽ ഒപ്പിടണം. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം ലഭിക്കു​ന്ന​താണ്‌. ദയവായി അസ്സൽ സെപ്‌റ്റം​ബർ 6-നു മുമ്പായി സൊ​സൈ​റ്റിക്ക്‌ അയയ്‌ക്കുക. ഒരു കോപ്പി നിങ്ങളു​ടെ ഫയലിൽ സൂക്ഷി​ക്കുക. മൂന്നാ​മത്തെ കോപ്പി നിങ്ങൾക്കു വർക്ക്‌ ഷീറ്റായി ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌.

◼ ആവശ്യം ലഘുപ​ത്രി​ക​യ്‌ക്കു​പ​കരം ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം ഉപയോ​ഗി​ച്ചു​വേണം ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാ​നും നടത്താ​നും. സ്റ്റോക്ക്‌ തീരു​ന്ന​തു​വരെ ഈ ലഘുപ​ത്രിക വയലിൽ സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ വാർഷിക ഇനങ്ങൾക്കാ​യുള്ള പ്രത്യേക അപേക്ഷാ​ഫാ​റം (Special Request Form for Annual Items) സഭകൾക്ക്‌ അയച്ചി​ട്ടുണ്ട്‌. 2009-ലെ വാർഷി​ക​പു​സ്‌തകം, കലണ്ടർ, തിരു​വെ​ഴു​ത്തു​കൾ ദൈനം​ദി​നം പരി​ശോ​ധി​ക്കൽ എന്നിവ​യ്‌ക്കാ​യി ഇതുവ​രെ​യും അപേക്ഷി​ച്ചി​ട്ടി​ല്ലാത്ത സഭകൾ ഉടൻതന്നെ അവയ്‌ക്കുള്ള അപേക്ഷ അയയ്‌ക്കേ​ണ്ട​താണ്‌. രാജ്യ​ഹാൾ സാഹിത്യ ഇനവിവര ക്രമീ​ക​ര​ണ​ത്തി​നു​കീ​ഴിൽ വരുന്ന സഭകൾ അവയുടെ “ഏകോപന സഭ”യിലൂടെ മാത്രമേ അപേക്ഷകൾ അയയ്‌ക്കാ​വൂ. എന്നിരു​ന്നാ​ലും, തങ്ങളുടെ സാഹിത്യ കൂട്ടത്തി​ലുള്ള ഓരോ സഭയ്‌ക്കും ആവശ്യ​മായ ഓർഡർ അപേക്ഷ​യിൽ ഉൾപ്പെ​ടു​ത്തി​യി​ട്ടു​ണ്ടെന്ന്‌ ഏകോപന സഭയുടെ സെക്ര​ട്ടറി ഉറപ്പു​വ​രു​ത്തണം.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

നിങ്ങളു​ടെ പ്രസംഗ-പഠിപ്പി​ക്കൽ പ്രാപ്‌തി​കൾ മെച്ച​പ്പെ​ടു​ത്താ​വുന്ന വിധം —ബംഗാളി

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (29 പാട്ടുകൾ) —മറാഠി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക