വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/08 പേ. 1
  • ‘എന്റെ നുകം ഏൽക്കുവിൻ’

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • ‘എന്റെ നുകം ഏൽക്കുവിൻ’
  • നമ്മുടെ രാജ്യ ശുശ്രൂഷ—2008
  • സമാനമായ വിവരം
  • “എന്റെ നുകം മൃദുവും എന്റെ ചുമടു ലഘുവുമാകുന്നു”
    വീക്ഷാഗോപുരം—1995
  • യേശു ഉന്മേഷം പകരുമെന്നു വാഗ്‌ദാനം ചെയ്‌തു
    നമ്മുടെ ക്രിസ്‌തീയ ജീവിതവും സേവനവും—യോഗത്തിനുള്ള പഠനസഹായി (2018)
  • “എന്റെ അടുത്ത്‌ വരൂ; ഞാൻ നിങ്ങൾക്ക്‌ ഉന്മേഷം പകരാം”
    വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു (പഠനപ്പതിപ്പ്‌)—2019
  • ആത്മീയകാര്യങ്ങളിൽനിന്ന്‌ ഉന്മേഷം കണ്ടെത്തുക
    2010 വീക്ഷാഗോപുരം
കൂടുതൽ കാണുക
നമ്മുടെ രാജ്യ ശുശ്രൂഷ—2008
km 5/08 പേ. 1

‘എന്റെ നുകം ഏൽക്കു​വിൻ’

1 സമ്മർദ​ങ്ങ​ളും ഉത്‌ക​ണ്‌ഠ​ക​ളും നിറഞ്ഞ ഈ ലോക​ത്തിൽ, തന്റെ നുകത്തിൻ കീഴിൽ വരാനുള്ള യേശു​വി​ന്റെ ക്ഷണത്തോ​ടു പ്രതി​ക​രി​ച്ചി​രി​ക്കുന്ന നാം യഥാർഥ ആശ്വാസം അനുഭ​വി​ച്ച​റി​യു​ന്നു. (മത്താ. 11:29, 30) ശിഷ്യ​ത്വ​ത്തി​ന്റെ നുകം വഹിക്കു​ന്ന​തിൽ, ആവേശ​ക​ര​വും നവോ​ന്മേ​ഷ​പ്ര​ദ​വു​മായ ഒരു വേലയിൽ പങ്കുപ​റ്റു​ന്നത്‌ ഉൾപ്പെ​ടു​ന്നു. രാജ്യ​സു​വാർത്ത ഘോഷി​ക്കു​ന്ന​തും യേശു​വി​ന്റെ മൃദു​വായ നുകത്തിൻ കീഴിൽ നമ്മോ​ടൊ​പ്പം നവോ​ന്മേഷം കണ്ടെത്താൻ മറ്റുള്ള​വരെ സഹായി​ക്കു​ന്ന​തും അതിന്റെ ഭാഗമാണ്‌.—മത്താ. 24:14; 28:19, 20.

2 ശുശ്രൂഷ നൽകുന്ന നവോ​ന്മേഷം: നിലവി​ലു​ണ്ടാ​യി​രുന്ന ഭാര​ത്തോ​ടൊ​പ്പം തന്റെ ചുമടു​കൂ​ടി വഹിക്കാൻ ശിഷ്യ​ന്മാ​രോട്‌ ആവശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നില്ല യേശു. ഭാര​മേ​റിയ ചുമട്‌ ഇറക്കി​വെ​ച്ചിട്ട്‌ തന്റെ ലഘുവായ ചുമട്‌ വഹിക്കാ​നാണ്‌ അവനവരെ ക്ഷണിച്ചത്‌. ഈ ലോക​ത്തി​ന്റെ ഉത്‌ക​ണ്‌ഠ​ക​ളും നിരാ​ശ​ക​ളും നമ്മെ തളർത്തി​ക്ക​ള​യു​ന്നില്ല; നിശ്ചയ​മി​ല്ലാത്ത ധനത്തി​നാ​യി നാം അധ്വാ​നി​ക്കു​ന്നു​മില്ല. (ലൂക്കൊ. 21:34; 1 തിമൊ. 6:17) നാം തിരക്കു​ള്ള​വ​രും ഉപജീ​വ​ന​ത്തി​നാ​യി ജോലി​ചെ​യ്യു​ന്ന​വ​രു​മാ​ണെ​ങ്കി​ലും ദൈവാ​രാ​ധ​നയെ കേന്ദ്രീ​ക​രി​ച്ചാണ്‌ നമ്മുടെ ജീവിതം മുന്നോ​ട്ടു​നീ​ങ്ങു​ന്നത്‌. (മത്താ. 6:33) ഏറ്റവും പ്രധാ​ന​പ്പെ​ട്ടത്‌ എന്താ​ണെ​ന്നതു സംബന്ധിച്ച്‌ ശരിയായ വീക്ഷണ​മു​ണ്ടെ​ങ്കിൽ ശുശ്രൂഷ എല്ലായ്‌പോ​ഴും നമുക്ക്‌ നവോ​ന്മേ​ഷ​ദാ​യ​ക​മാ​യി​രി​ക്കും, ഒരിക്ക​ലും ഒരു ഭാരമാ​യി​രി​ക്കില്ല.—ഫിലി. 1:10.

3 പ്രിയ​ങ്ക​ര​ങ്ങ​ളായ കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചു സംസാ​രി​ക്കാ​നാ​ണു നമ്മുടെ പ്രവണത. (ലൂക്കൊ. 6:45) യഹോ​വ​യോ​ടും അവൻ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന രാജ്യാ​നു​ഗ്ര​ഹ​ങ്ങ​ളോ​ടും ബന്ധപ്പെട്ട കാര്യ​ങ്ങ​ളിൽ എല്ലാ ക്രിസ്‌ത്യാ​നി​ക​ളും അതീവ തത്‌പ​ര​രാണ്‌. ആ സ്ഥിതിക്ക്‌ അനുദിന ഉത്‌ക​ണ്‌ഠകൾ അകറ്റി​നി​റു​ത്തി​ക്കൊണ്ട്‌ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടു​ന്ന​തും ‘നന്മ സുവി​ശേ​ഷി​ക്കു​ന്ന​തും’ എത്ര നവോ​ന്മേ​ഷ​ദാ​യ​ക​മാണ്‌! (റോമ. 10:15) ഒരു കാര്യ​ത്തിൽ നാം എത്രയ​ധി​കം ഉൾപ്പെ​ടു​ന്നു​വോ അത്രയ​ധി​കം അതിൽ പ്രഗത്ഭ​രാ​യി​ത്തീ​രും; നമ്മുടെ സന്തോ​ഷ​വും ആനുപാ​തി​ക​മാ​യി വർധി​ക്കും. അതു​കൊണ്ട്‌ സാധ്യ​മെ​ങ്കിൽ ശുശ്രൂ​ഷ​യ്‌ക്കാ​യി കൂടുതൽ സമയം മാറ്റി​വെ​ക്കു​ന്നത്‌ ഏറെ നവോ​ന്മേഷം കൈവ​രു​ത്തും. വ്യക്തികൾ നമ്മുടെ പ്രസം​ഗ​ത്തോട്‌ അനുകൂ​ല​മാ​യി പ്രതി​ക​രി​ക്കു​മ്പോൾ നാമെത്ര പ്രോ​ത്സാ​ഹി​ത​രാ​കു​ന്നു! (പ്രവൃ. 15:3) നിസ്സം​ഗ​ത​യോ എതിർപ്പോ നേരി​ടു​മ്പോ​ഴും, നമ്മുടെ ശ്രമങ്ങൾ യഹോ​വ​യ്‌ക്കു പ്രസാ​ദ​ക​ര​മാ​ണെ​ന്നും ഏതൊരു സത്‌ഫ​ല​ത്തി​നും കാരണം അവന്റെ അനു​ഗ്ര​ഹ​മാ​ണെ​ന്നും ഓർക്കു​ന്ന​പക്ഷം ശുശ്രൂഷ നമുക്ക്‌ ആത്മീയ നവോ​ന്മേഷം പകരും.—പ്രവൃ. 5:41; 1 കൊരി. 3:9.

4 യേശു​വി​ന്റെ ക്ഷണം സ്വീക​രി​ക്കു​മ്പോൾ, യഹോ​വ​യു​ടെ സാക്ഷി​ക​ളെന്ന നിലയിൽ അവനോ​ടൊ​പ്പം സേവി​ക്കാ​നുള്ള പദവി​യാ​ണു നമുക്കു ലഭിക്കു​ന്നത്‌. (യെശ. 43:10; വെളി. 1:5) അതി​നെ​ക്കാൾ നവോ​ന്മേ​ഷ​ദാ​യ​ക​മായ മറ്റൊ​ന്നില്ല!

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക