അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? ബൈബിളധ്യയനം ആരംഭിക്കാൻ ഉത്സാഹപൂർവം ശ്രമിക്കുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. സ്മാരകാചരണത്തിനും പ്രത്യേക പരസ്യപ്രസംഗത്തിനും ഹാജരാകുന്നവരും, എന്നാൽ സഭയോടു സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ താത്പര്യക്കാരെ സന്ദർശിച്ച് അവർക്കു ബൈബിളധ്യയനം തുടങ്ങാൻ പ്രത്യേക ശ്രമം ചെയ്യുക. ജൂൺ: ഏക സത്യദൈവത്തെ ആരാധിക്കുക.
◼ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയ ലക്കങ്ങൾ ലഭിച്ചാലുടൻ അവ സഭയിൽ വിതരണം ചെയ്യണം. അങ്ങനെയാകുമ്പോൾ വയലിൽ സമർപ്പിക്കുന്നതിനു മുമ്പേതന്നെ വിവരങ്ങൾ വായിച്ചറിയാൻ പ്രസാധകർക്കാകും.
◼ അധ്യക്ഷ മേൽവിചാരകൻ നിയമിക്കുന്ന ആരെങ്കിലും ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിലെ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. തുടർച്ചയായി ഒരാൾതന്നെ കണക്കുകൾ ഓഡിറ്റ് ചെയ്യരുത്. അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ ഓഡിറ്റ് നടത്തിയെന്ന് ഒരു അറിയിപ്പു നടത്തുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേശങ്ങൾ (S-27) കാണുക.
◼ 2008-ലെ ഡിസ്ട്രിക്റ്റ് കൺവെൻഷന്റെ വിഷയം “ദൈവാത്മാവിനാൽ നയിക്കപ്പെടുന്നു” എന്നതായിരിക്കും. ഈ ത്രിദിന കൺവെൻഷനിലെ എല്ലാ സെഷനുകളിലും പങ്കെടുക്കാനാവുംവിധം നിങ്ങളുടെ കാര്യങ്ങൾ ക്രമീകരിക്കാൻ സഹായകമായ വിവരങ്ങൾ നമ്മുടെ രാജ്യശുശ്രൂഷയുടെ ജൂലൈ ലക്കം പ്രദാനം ചെയ്യുന്നതായിരിക്കും. മൂന്നു ദിവസവും കൺവെൻഷനിൽ സംബന്ധിക്കുന്നതിന് അവധി ആവശ്യമുണ്ടെങ്കിൽ അതിന് അപേക്ഷിക്കാൻ മടിക്കരുത്.
◼ 2008 ആഗസ്റ്റ് 4-നു ആരംഭിക്കുന്ന വാരം മുതൽ ഇംഗ്ലീഷ് സഭകൾ പുസ്തകാധ്യയനത്തിൽ പഠിക്കുന്നത് യഹോവയുടെ ദിവസം മനസ്സിൽപ്പിടിച്ചുകൊണ്ടു ജീവിക്കുക (ഇംഗ്ലീഷ്) എന്ന പുസ്തകമായിരിക്കും. ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നട, മറാഠി, മലയാളം, നേപ്പാളി, പഞ്ചാബി, തമിഴ്, തെലുങ്ക് എന്നീ ഭാഷാസഭകൾ എന്റെ ബൈബിൾ കഥാപുസ്തകം പഠിക്കുന്നതായിരിക്കും. മിസോ സഭകൾ പഠിക്കുന്നത് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം എന്ന പുസ്തകമായിരിക്കും.
◼ സാധാരണ പയനിയർ സേവന അപേക്ഷ (S-205) ഫാറം മൂപ്പന്മാർക്കു നൽകുന്നതിനുമുമ്പ് അതു പൂർണമായി പൂരിപ്പിച്ചിട്ടുണ്ടെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയിട്ടുണ്ടെന്നും ഉറപ്പുവരുത്തുക. ഫാറത്തിൽ ഒപ്പിടുന്നതിനുമുമ്പ്, സേവന കമ്മിറ്റി, പ്രത്യേകിച്ചും സഭാസെക്രട്ടറി എല്ലാ ഉത്തരങ്ങളും കൃത്യമാണെന്നും പൂർണമാണെന്നും പരിശോധിച്ച് ഉറപ്പുവരുത്തണം. ഇത് അനാവശ്യ കത്തിടപാടുകൾ ഒഴിവാക്കുന്നതിനും നിയമനത്തിൽ കാലതാമസം ഉണ്ടാകാതിരിക്കുന്നതിനും സഹായിക്കും.
◼ കരുതലോടെ മാത്രമേ വിദേശിയരായ സഹോദരങ്ങളെ വയൽസേവനത്തിൽ പങ്കെടുപ്പിക്കാവൂ. ടൂറിസ്റ്റ്, ബിസിനസ്സ് വിസകൾ മതപരമായ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ സന്ദർശകരെ അനുവദിക്കുന്നില്ല. (റോമ. 13:1, 5; തീത്തൊ. 3:1) ശക്തമായ എതിർപ്പുകൾ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമാണ്, പ്രാദേശിക സഭകളിലെ നമ്മുടെ പല സഹോദരങ്ങളും വയൽസേവനത്തിനിടെ ആക്രമിക്കപ്പെട്ടിട്ടുണ്ടല്ലോ. മടക്കസന്ദർശനങ്ങൾക്കു കൂട്ടികൊണ്ടുപോകാൻ സാധിക്കുമെന്നു തോന്നിയാൽപ്പോലും, വിവേകത്തോടെ മാത്രമേ ഇതു ചെയ്യാവൂ. സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ആൾ, അദ്ദേഹം താമസിക്കുന്ന പ്രദേശം, മറ്റു സാഹചര്യങ്ങൾ എന്നിവയെല്ലാം നന്നായി വിലയിരുത്തിയശേഷമേ ഒരു തീരുമാനമെടുക്കാവൂ.