ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2008 ഫെബ്രുവരി 25-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2008 ജനുവരി 7 മുതൽ ഫെബ്രുവരി 25 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ഉള്ളതാണ്. [കുറിപ്പ്: ചോദ്യത്തെത്തുടർന്ന് പരാമർശം ഇല്ലാത്തപ്പോൾ നിങ്ങൾ സ്വന്തമായി ഗവേഷണം ചെയ്ത് ഉത്തരം കണ്ടുപിടിക്കണം.—ശുശ്രൂഷാസ്കൂൾ, പേ. 36-7 കാണുക.]
പ്രസംഗ ഗുണങ്ങൾ
1. തിരുവെഴുത്തുകളുടെ അർഥം ഗ്രഹിക്കാൻ സദസ്സിനെ സഹായിക്കുന്നതിന് നാം എന്തുചെയ്യേണ്ടതുണ്ട്, എന്തുകൊണ്ട്? [be പേ. 228 ഖ. 2-3]
2. വിജ്ഞാനപ്രദമായി പരിപാടി നടത്തുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇത് എങ്ങനെ ചെയ്യാനാകും? [be പേ. 230 ഖ. 3-5, ചതുരം]
3. ഗവേഷണത്തിലൂടെ പ്രസംഗങ്ങൾ എങ്ങനെ വിജ്ഞാനപ്രദമാക്കാം? [be പേ. 231 ഖ. 1-3]
4. പരിചിതമായ തിരുവെഴുത്തുകൾ വിജ്ഞാനപ്രദമായ വിധത്തിൽ എങ്ങനെ ഉപയോഗിക്കാനാകും? [be പേ. 231 ഖ. 4-5]
5. വായിക്കുന്ന തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യേണ്ടത് എന്തുകൊണ്ട്? [be പേ. 232 ഖ. 3-4]
1-ാം നമ്പർ നിയമനം
6. മത്തായിയുടെ സുവിശേഷം മുഖ്യമായി യഹൂദന്മാരെ മനസ്സിൽകണ്ടുകൊണ്ടാണ് എഴുതിയതെന്ന് എന്തു സൂചിപ്പിക്കുന്നു? [si പേ. 176 ഖ. 6-7]
7. സ്റ്റേജിൽ അവതരിപ്പിക്കുന്ന പരിപാടികളിലൂടെ ലഭിക്കുന്ന ദിവ്യനിർദേശങ്ങളിൽനിന്നു പ്രയോജനംനേടാനായി ഹൃദയത്തെ എങ്ങനെ ഒരുക്കാനാകും? (2 ദിന. 20:33) [be പേ. 13 ഖ. 4–പേ. 14 ഖ. 5]
8. കുട്ടികളെ “രക്ഷെക്കു ജ്ഞാനിയാ”ക്കാൻ മാതാപിതാക്കൾക്ക് എന്തു ചെയ്യാനാകും? (2 തിമൊ. 3:14) [be പേ. 16 ഖ. 3-4]
9. മത്തായിയുടെ സുവിശേഷം ബൈബിൾ പ്രവചനനിവൃത്തി വിശേഷവത്കരിക്കുന്നത് എങ്ങനെ? [si പേ. 181 ഖ. 32]
10. മത്തായിയുടെ സുവിശേഷം യേശുവിനെ വാഗ്ദത്ത മിശിഹായായി ചിത്രീകരിക്കുമ്പോൾ മർക്കൊസ് അവനെ എങ്ങനെയാണ് വർണിക്കുന്നത്? [si പേ. 182 ഖ. 7-8]
പ്രതിവാര ബൈബിൾ വായന
11. കോപം പ്രകടിപ്പിക്കുന്നത് അതു വെച്ചുകൊണ്ടിരിക്കുന്നതിനെക്കാൾ ഗൗരവതരമാണോ? (മത്താ. 5:21, 22) [w08 1/15 “യഹോവയുടെ വചനം ജീവനുള്ളത്—മത്തായിയുടെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”]
12. ക്രിസ്ത്യാനികൾക്ക് എങ്ങനെ “കണ്ണു ചൊവ്വുള്ള”തായി സൂക്ഷിക്കാനാകും? (മത്താ. 6:22, 23) [w06 10/1 പേ. 29]
13. “ഇതെല്ലാം ഗ്രഹിച്ചുവോ?” എന്ന് ശിഷ്യന്മാരോടു ചോദിച്ചപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (മത്താ. 13:51, 52) [w08 1/15 “യഹോവയുടെ വചനം ജീവനുള്ളത്—മത്തായിയുടെ സുവിശേഷത്തിൽനിന്നുള്ള വിശേഷാശയങ്ങൾ”]
14. യേശു, താൻ സുഖപ്പെടുത്തിയവരോട് “തന്നെ പ്രസിദ്ധമാക്കരുത്” എന്ന് പലപ്പോഴും കൽപ്പിച്ചതിനു കാരണമെന്ത്? (മത്താ. 12:16) [w90 4/1 പേ. 9; cl പേ. 93-4]
15. “അളക്കുന്ന അളവ്” എന്നതുകൊണ്ട് യേശു എന്താണ് അർഥമാക്കിയത്? (മർക്കൊ. 4:24, 25) [w80 6/15 പേ. 12; gt അധ്യാ. 43]