ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ഡിസംബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 നവംബർ 5 മുതൽ ഡിസംബർ 31 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും.
പ്രസംഗ ഗുണങ്ങൾ
1. ഉപസംഹാരം ഫലപ്രദമാണെന്ന് ഉറപ്പുവരുത്താൻ ഏതെല്ലാം കാര്യങ്ങൾ മനസ്സിൽപ്പിടിക്കണം? [be പേ. 220 ഖ. 4-പേ. 221 ഖ. 3]
2. വയൽശുശ്രൂഷയിൽ നാം പറയുന്ന കാര്യങ്ങൾ കൃത്യമാണെന്ന് എങ്ങനെ ഉറപ്പുവരുത്താം? [be പേ. 223 ഖ. 2-4]
3. യോഗങ്ങളിലെ നമ്മുടെ പരിപാടികളിൽ, “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മെന്ന നിലയിലുള്ള സഭയുടെ പങ്കിനോട് നമുക്കെങ്ങനെ ആഴമായ ആദരവു പ്രതിഫലിപ്പിക്കാം? (1 തിമൊ. 3:15) [be പേ. 224 ഖ. 1-4]
4. നാം പറയുന്ന കാര്യങ്ങളുടെ കൃത്യത പരിശോധിക്കേണ്ടതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, നമുക്ക് ഇത് എങ്ങനെ ചെയ്യാനാകും? [be പേ. 225 ഖ. 1-2]
5. പഠിപ്പിക്കുമ്പോൾ വിവരങ്ങൾ മറ്റുള്ളവർക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിലാക്കാൻ നമുക്ക് എങ്ങനെ കഴിയും? [be പേ. 226 ഖ. 3-പേ. 227 ഖ. 1]
1-ാം നമ്പർ നിയമനം
6. യോനായുടെ വിവരണം വിശ്വാസ്യമാണെന്ന് എന്തു തെളിയിക്കുന്നു? [si പേ. 153 ഖ. 3]
7. മീഖായിലെ ഏതു പ്രവചനം ക്രിസ്തുയേശു മുഖാന്തരമുള്ള ദൈവരാജ്യഭരണത്തോടു ബന്ധപ്പെട്ടിരിക്കുന്നു? [si പേ. 158 ഖ. 18]
8. ഹബക്കൂക്കിന്റെ പുസ്തകം ദൈവനിശ്വസ്തമാണെന്ന് എന്തു തെളിയിക്കുന്നു? [si പേ. 161 ഖ. 4]
9. പ്രവാസത്തിൽനിന്നു തിരികെവന്നതിന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കാൻ പൊ.യു.മു. 520-വരെ യഹൂദന്മാർ പരാജയപ്പെട്ടുവെന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ഹഗ്ഗാ. 1:4) [si പേ. 166 ഖ. 3]
10. സെഖര്യാവ് ഏതു മഹത്തായ ദിവസത്തെക്കുറിച്ച് ആവർത്തിച്ചു പരാമർശിക്കുന്നു? [si പേ. 172 ഖ. 26]
പ്രതിവാര ബൈബിൾ വായന
11. കീടങ്ങളുടെ ആക്രമണത്തെക്കുറിച്ചുള്ള യോവേലിന്റെ പ്രവചനം ഒന്നാം നൂറ്റാണ്ടിൽ നിവൃത്തിയേറിയത് എങ്ങനെ, ഇന്ന് അത് എങ്ങനെ നിവൃത്തിയേറിക്കൊണ്ടിരിക്കുന്നു? (യോവേൽ 2:1-10, 28) [w07 10/1 “യഹോവയുടെ വചനം ജീവനുള്ളത്—യോവേൽ, ആമോസ് എന്നീ പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
12. “ഒരു കൊട്ട പഴുത്ത പഴം” എന്തിനെ ചിത്രീകരിച്ചു? (ആമോസ് 8:1, 2) [w07 10/1 “യഹോവയുടെ വചനം ജീവനുള്ളത്—യോവേൽ, ആമോസ് എന്നീ പുസ്തകങ്ങളിൽനിന്നുള്ള വിശേഷാശയങ്ങൾ”]
13. ‘നീനെവേക്കാർക്കു താൻ വരുത്തും എന്നു അരുളിച്ചെയ്തിരുന്ന അനർത്ഥത്തെക്കുറിച്ച്’ യഹോവ അനുതപിച്ചത് ഏത് അർഥത്തിലാണ്, ഇതു നമ്മെ എങ്ങനെ ബാധിക്കണം? (യോനാ 3:10) [w03 7/15 പേ. 17-18]
14. യഹോവയുടെ നാമത്തിൽ നടക്കുക എന്നതിന്റെ അർഥമെന്ത്? (മീഖാ 4:5) [w03 8/15 പേ. 17 ഖ. 19]
15. ആധുനിക നാളിൽ ന്യായവിധിക്കായി യഹോവ തന്റെ ‘ആലയത്തിൽ’ എപ്പോൾ, എങ്ങനെ വന്നു? (മലാഖി 3:1-3) [re പേ. 32 ചതുരം; jd പേ. 179 ഖ. 3-പേ. 181 ഖ. 6]