വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/07 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 5/07 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ വിശേ​ഷ​വ​ത്‌ക​രി​ക്കുക. സ്‌മാ​ര​ക​ത്തി​നോ മറ്റ്‌ ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​യ​വ​രും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​ത്ത​വ​രു​മാ​യവർ ഉൾപ്പെ​ടെ​യുള്ള താത്‌പ​ര്യ​ക്കാർക്കു മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ബൈബി​ള​ധ്യ​യനം തുടങ്ങുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. ജൂൺ: കുടുംബ സന്തുഷ്ടി പുസ്‌തകം സമർപ്പി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജാഗരൂ​കർ ആയിരി​ക്കു​വിൻ!, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ.

◼ ലോക​വ്യാ​പക വേലയ്‌ക്കു​വേണ്ടി ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷൻ സമയത്തു നൽകു​ന്ന​തോ ആ ഉദ്ദേശ്യ​ത്തിൽ ബ്രാഞ്ച്‌ ഓഫീ​സി​നു നേരിട്ട്‌ അയയ്‌ക്കു​ന്ന​തോ ആയ സംഭാ​വ​ന​ക​ളു​ടെ ചെക്കോ ഡിമാൻഡ്‌ ഡ്രാഫ്‌റ്റോ “Watch Tower Bible and Tract Society of India” എന്ന പേരി​ലും ബാംഗ്ലൂ​രിൽ മാറാ​വു​ന്ന​തും ആയിരി​ക്കണം.

◼ ദുരന്തങ്ങൾ നേരി​ടു​ന്ന​തി​നെ​ക്കു​റി​ച്ചുള്ള 2006 ജൂലൈ 6-ലെ കത്ത്‌ മൂപ്പന്മാ​രു​ടെ സംഘം പുനര​വ​ലോ​കനം ചെയ്‌ത്‌ ഓരോ പ്രസാ​ധ​ക​നു​മാ​യും ബന്ധപ്പെ​ടാ​നുള്ള വിവരങ്ങൾ തങ്ങളുടെ പക്കൽ ഉണ്ടെന്ന്‌ ഉറപ്പു​വ​രു​ത്തുക. ദുരന്ത സാധ്യ​ത​യുള്ള പ്രദേ​ശ​ങ്ങ​ളിൽ, അടിയ​ന്തിര സാഹച​ര്യ​ത്തിൽ ബന്ധപ്പെ​ടാ​നുള്ള മറ്റൊരു അഡ്രസ്സും ലഭ്യമാ​യി​രി​ക്കണം. അടിയ​ന്തിര സാഹച​ര്യ​ത്തിൽ മാത്രമല്ല, പ്രസാ​ധകർ കുറെ​ക്കാ​ല​ത്തേക്കു മറ്റ്‌ എവി​ടെ​യെ​ങ്കി​ലും പോകുന്ന സന്ദർഭ​ത്തി​ലും (അതായത്‌, ആശുപ​ത്രി​യിൽ കഴി​യേ​ണ്ടി​വ​രുക, വെക്കേ​ഷ​നോ​ടോ ബിസി​ന​സ്സി​നോ​ടോ അനുബ​ന്ധിച്ച്‌ യാത്ര​ചെ​യ്യേ​ണ്ടി​വ​രുക തുടങ്ങിയ സന്ദർഭങ്ങൾ) ഈ വിവരം പുസ്‌ത​കാ​ധ്യ​യന മേൽവി​ചാ​ര​ക​നെ​യോ മറ്റൊരു മൂപ്പ​നെ​യോ അറിയി​ക്കു​ന്നതു നന്നായി​രി​ക്കും.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

“എല്ലാ തിരു​വെ​ഴു​ത്തും—ആധികാ​രി​ക​വും പ്രയോ​ജ​ന​പ്ര​ദ​വും,” ലഘുപ​ത്രിക 2 (2007-ലെ ദിവ്യാ​ധി​പത്യ ശുശ്രൂ​ഷാ​സ്‌കൂ​ളി​നു വേണ്ടി​യു​ള്ളത്‌) —ഹിന്ദി, കന്നഡ, തെലുങ്ക്‌

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക