ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ഏപ്രിൽ 30-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 മാർച്ച് 5 മുതൽ ഏപ്രിൽ 30 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ലളിതമായ പ്രസംഗ ബാഹ്യരേഖ എങ്ങനെ തയ്യാറാക്കാം? [be പേ. 168 ഖ. 4]
2. വിവരങ്ങൾ യുക്തിസഹമായി അവതരിപ്പിക്കാൻ കഴിയുന്ന നാലു വിധങ്ങൾ ഏവ? [be പേ. 170 ഖ. 3-പേ. 172 ഖ. 5]
3. ഒരു പ്രസംഗത്തിൽ എന്തെല്ലാം വിവരങ്ങൾ ഉൾപ്പെടുത്തണമെന്നു പരിചിന്തിക്കുമ്പോൾ കണക്കിലെടുക്കേണ്ട ഘടകങ്ങളേവ? [be പേ. 173 ഖ. 2-3]
4. വാചാപ്രസംഗരീതിയുടെ ചില നേട്ടങ്ങൾ ഏവ? [be പേ. 175 ഖ. 3-5]
5. സംഭാഷണ ശൈലിയിൽ പ്രസംഗിക്കുന്നത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഈ ഗുണം എങ്ങനെ വളർത്തിയെടുക്കാം? [be പേ. 179 ഖ. 4, ചതുരം; പേ. 180, ചതുരം]
1-ാം നമ്പർ നിയമനം
6. പ്രതിവാര ബൈബിൾ വായനാഭാഗത്തുനിന്നുള്ള സവിശേഷാശയങ്ങൾ നിയമിച്ചുകിട്ടുന്ന സഹോദരൻ അത് തയ്യാറാകേണ്ടത് എങ്ങനെ? [be പേ. 47 ഖ. 3-4]
7. ക്രിസ്തുവിന്റെ മറുവിലയിലൂടെ നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങളെക്കാൾ പ്രാധാന്യമുള്ളത് എന്തിനാണ്? [w05 11/1 പേ. 14 ഖ. 1]
8. ഒരു പരസ്യപ്രസംഗത്തിലെ തിരുവെഴുത്തു പരാമർശങ്ങൾ ഉപയോഗിക്കേണ്ടത് എങ്ങനെ? [be പേ. 53 ഖ. 1-2]
9. ഒരു അധ്യാപകനെന്ന നിലയിൽ യേശുവിന്റെ ലക്ഷ്യമെന്തായിരുന്നു, നമുക്ക് അവനെ എങ്ങനെ അനുകരിക്കാം? [be പേ. 57 ഖ. 1]
10. പഠിപ്പിക്കുമ്പോൾ വിപരീത താരതമ്യങ്ങൾ ഉപയോഗിക്കുന്നത് ഫലപ്രദമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 57 ഖ. 3-4]
പ്രതിവാര ബൈബിൾ വായന
11. “നല്ല വഴി”യായ “പഴയ പാത”കളിൽ നടക്കാനുള്ള യിരെമ്യാവു 6:16-ലെ ബുദ്ധിയുപദേശം നമുക്ക് എങ്ങനെ ബാധകമാക്കാം?
12. അവിശ്വസ്ത യഹൂദന്മാർക്കുള്ള ഒരു ദൃഷ്ഠാന്തപാഠം എന്നനിലയിൽ യഹോവ പെരുഞ്ഞാറയെ ഉപയോഗിച്ചത് എന്തുകൊണ്ട്, അതിൽനിന്നു നമുക്ക് എന്തു പഠിക്കാം? (യിരെ. 8:7)
13. വിനോദത്തോടും ഉല്ലാസത്തോടുമുള്ള നമ്മുടെ മനോഭാവത്തെ യിരെമ്യാവു 15:17 സ്വാധീനിക്കുന്നതെങ്ങനെ?
14. മനുഷ്യർ, വലിയ കുശവനായ യഹോവയുടെ കൈകളിലെ കളിമണ്ണുപോലെയായിരിക്കുന്നത് എങ്ങനെ? (യിരെ. 18:5-11)
15. യിരെമ്യാവു 25:17-26-ൽ രാഷ്ട്രങ്ങളുടെ പേരുകൾ പട്ടികപ്പെടുത്തിയിരിക്കുന്ന ക്രമത്തിന് ഇക്കാലത്ത് പ്രസക്തിയുള്ളത് എങ്ങനെ?