വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/07 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2007
നമ്മുടെ രാജ്യ ശുശ്രൂഷ—2007
km 3/07 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: മാർച്ച്‌: ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം വിശേ​ഷ​വ​ത്‌ക്ക​രി​ക്കുക, ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ സകല ശ്രമവും ചെയ്യുക. ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും പുസ്‌ത​ക​ത്തോ​ടൊ​പ്പം നൽകുക. ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ. സ്‌മാ​ര​ക​ത്തി​നോ മറ്റു ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​യ​വ​രും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​ത്ത​വ​രു​മാ​യവർ ഉൾപ്പെ​ടെ​യുള്ള താത്‌പ​ര്യ​ക്കാർക്കു മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബിൾ പഠിപ്പി​ക്കു​ന്നു പുസ്‌തകം സമർപ്പി​ക്കാൻ പ്രത്യേക ശ്രമം നടത്തുക, ബൈബി​ള​ധ്യ​യനം ആരംഭി​ക്കുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. ജൂൺ: സൃഷ്ടാവ്‌ (ഇംഗ്ലീഷ്‌) പുസ്‌ത​ക​മോ കുടുംബ സന്തുഷ്ടി പുസ്‌ത​ക​മോ സമർപ്പി​ക്കുക.

◼ വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും ലഭിച്ചാ​ലു​ടൻ അവ സഭയിൽ വിതരണം ചെയ്യണം. അങ്ങനെ​യാ​കു​മ്പോൾ വയലിൽ സമർപ്പി​ക്കു​ന്ന​തി​നു മുമ്പേ​തന്നെ വിവരങ്ങൾ വായി​ച്ച​റി​യാൻ പ്രസാ​ധ​കർക്കാ​കും.

◼ മറ്റൊരു രാജ്യ​ത്തേക്കു മാറി​പ്പോ​കുന്ന പ്രസാ​ധ​ക​നെ​ക്ക​റിച്ച്‌ സഭാ സേവന​ക്ക​മ്മി​റ്റി എത്രയും പെട്ടെന്നു ബ്രാഞ്ച്‌ ഓഫീ​സിൽ അറിയി​ക്കേ​ണ്ട​താണ്‌. അദ്ദേഹ​വു​മാ​യി ബന്ധപ്പെ​ടാ​നുള്ള മുഴു​വി​വ​ര​ങ്ങ​ളും സഹവസി​ക്കാൻ പോകുന്ന സഭയുടെ പേരു ലഭ്യ​മെ​ങ്കിൽ അതും അറിയി​ക്കണം. ആ രാജ്യത്തെ വേലയ്‌ക്കു മേൽനോ​ട്ടം വഹിക്കുന്ന ബ്രാഞ്ചി​നു നൽകു​ന്ന​തി​നാ​യി ഈ വിവര​ങ്ങ​ളും പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള ഒരു കത്തും പ്രസാധക രേഖാ കാർഡും/കാർഡു​ക​ളും ബ്രാഞ്ച്‌ ഓഫീ​സി​ലേക്കു അയച്ചു​കൊ​ടു​ക്കണം. പ്രസാ​ധകൻ മാറി​പ്പോ​യാ​ലു​ടൻ ഇതു ചെയ്യണം; വിവരങ്ങൾ ആവശ്യ​പ്പെ​ട്ടു​കൊ​ണ്ടുള്ള പുതിയ സഭയുടെ കത്തിനാ​യി കാത്തി​രി​ക്ക​രുത്‌. (1991 മാർച്ച്‌ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യി​ലെ “ചോദ്യ​പ്പെട്ടി” കാണുക.) പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടുള്ള കത്ത്‌ സംബന്ധിച്ച വിവര​ങ്ങൾക്കാ​യി 2006 ജൂലൈ 1-ലെ മൂപ്പന്മാ​രു​ടെ എല്ലാ സംഘങ്ങൾക്കും ഉള്ള കത്തു കാണുക.

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയമി​ക്കുന്ന ആരെങ്കി​ലു​മോ ഡിസംബർ, ജനുവരി, ഫെബ്രു​വരി മാസങ്ങ​ളി​ലെ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേ​ണ്ട​താണ്‌. അതേത്തു​ടർന്ന്‌, അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായി​ക്കു​മ്പോൾ അതേക്കു​റിച്ച്‌ ഒരു അറിയി​പ്പു നടത്തുക.—സഭാ കണക്കുകൾ സംബന്ധിച്ച നിർദേ​ശങ്ങൾ (S-27) കാണുക.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

യഹോ​വ​യ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക—ഈരടി​കൾ മാത്രം —മലയാളം

ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം? —തമിഴ്‌, മലയാളം, ഹിന്ദി

ജാഗരൂ​കർ ആയിരി​ക്കു​വിൻ! —അസാമീസ്‌, ഇംഗ്ലീഷ്‌, കന്നഡ, ഗുജറാ​ത്തി, തമിഴ്‌, തെലുങ്ക്‌, ബംഗാളി, മലയാളം, മറാത്തി, ഹിന്ദി

പടച്ചവന്റെ മാർഗ​നിർദേശം—ഫിർദോ​സി​ലേ​ക്കുള്ള നമ്മുടെ വഴി —ഉർദു

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? —ഉർദു

എല്ലാ കഷ്ടപ്പാ​ടു​കൾക്കും ഉടൻ അവസാനം! (ലഘുലേഖ നമ്പർ 27) —ഉർദു

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക