ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2007 ഫെബ്രുവരി 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ പരിചിന്തിക്കുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2007 ജനുവരി 1 മുതൽ ഫെബ്രുവരി 26 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. വിവരങ്ങൾ പ്രായോഗികമായി ബാധകമാകുന്നത് എങ്ങനെയെന്നു പരാമർശിക്കേണ്ടത് എപ്പോൾ, ഏതു വിധത്തിൽ? [be പേ. 158 ഖ. 2-4]
2. അവതരിപ്പിക്കപ്പെടുന്ന വിവരങ്ങളുടെ പ്രായോഗിക മൂല്യം കാണാൻ മറ്റുള്ളവരെ സഹായിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, ഇത് എങ്ങനെ ചെയ്യാൻ കഴിയും? [be പേ. 159 ഖ. 3-4]
3. നാം വാക്കുകൾ ശ്രദ്ധാപൂർവം തിരഞ്ഞെടുക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 160]
4. വൈവിധ്യമാർന്ന പദങ്ങൾ കൃത്യതയോടെ ഉപയോഗിക്കാൻ നമ്മെ എന്തു സഹായിക്കും? [be പേ. 161 ഖ. 5, 6; പേ. 162 ഖ. 1, 4]
5. മനസ്സിൽ കുറിച്ചിട്ടതോ കടലാസ്സിൽ എഴുതിയതോ ആയ ഒരു ബാഹ്യരേഖ ഉപയോഗിച്ചു സംസാരിക്കുന്നതിന്റെ ചില പ്രയോജനങ്ങൾ ഏവ? [be പേ. 166 ഖ. 1-3]
1-ാം നമ്പർ നിയമനം
6. വായനാ നിയമനം തയ്യാറാകുന്നതിൽ എന്ത് ഉൾപ്പെട്ടിരിക്കുന്നു? [be പേ. 43 ഖ. 2, 4]
7. തെറ്റിനെ ദ്വേഷിക്കുകയും ശരിയെ സ്നേഹിക്കുകയും ചെയ്യുന്നതിലുള്ള യഹോവയുടെ വീക്ഷണം നട്ടുവളർത്താൻ എന്താണ് പ്രധാനമായിരിക്കുന്നത്? (എബ്രാ. 5:14) [w05 1/1 പേ. 9 ഖ. 11]
8. ദൈവം ചെയ്തത് ന്യായവും ശരിയും ആണോയെന്നു സംശയിക്കാൻ ഇടയാക്കുന്ന ഏതെങ്കിലുമൊരു ബൈബിൾ ഭാഗം വായിക്കുമ്പോൾ നാം എന്തു മനസ്സിൽപ്പിടിക്കണം? [w05 2/1 പേ. 24 ഖ. 7]
9. മനുഷ്യർ ആവശ്യപ്പെടുന്ന കാര്യങ്ങൾ ദൈവനിയമത്തിനു വിരുദ്ധമായി വരുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം? [w 05 4/15 പേ. 12 ഖ. 9]
10. മിശിഹാമൂലമുള്ള ദൈവരാജ്യത്തിന്മേലും മിശിഹായുടെ മുന്നോടിയായ യോഹന്നാൻ സ്നാപകന്റെമേലും യെശയ്യാവു ശ്രദ്ധകേന്ദ്രീകരിക്കുന്നത് എങ്ങനെ? [si പേ. 123 ഖ. 35]
പ്രതിവാര ബൈബിൾ വായന
11. യെശയ്യാവു 25:7-ൽ പറയപ്പെട്ടിരിക്കുന്ന “മൂടുപടവും” “മറവും” എന്താണ്?
12. ആളുകൾക്ക് യഹോവയെ ‘കാണാ’നും അവന്റെ വാക്കുകൾ ‘കേൾക്കാ’നും എങ്ങനെ കഴിയും? (യെശ. 30:20, 21)
13. ശരിയോ തെറ്റോ: യെശയ്യാവു 38:3-ൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതുപോലെ ഹിസ്കീയാവു പ്രാർഥിച്ചത്, കൂടുതൽ കാലം ജീവിച്ചിരിക്കാനുള്ള ആഗ്രഹം ഒന്നുകൊണ്ടുമാത്രമായിരുന്നു.
14. ഇസ്രായേല്യർക്കു യഹോവയുടെ സാക്ഷികളായി സേവിക്കാൻ കഴിഞ്ഞത് എങ്ങനെ, നമുക്ക് അവരെ എങ്ങനെ അനുകരിക്കാം? (യെശ. 43:10)
15. യെശയ്യാവു 52:11, 12-ലെ പ്രാവചനിക മാതൃകയ്ക്കു ചേർച്ചയിൽ, ‘യഹോവയുടെ ഉപകരണങ്ങൾ ചുമക്കാൻ’ എന്താണ് ആവശ്യമായിരിക്കുന്നത്?