വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 9/06 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 9/06 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: സെപ്‌റ്റം​ബർ: ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? പ്രാരംഭ സന്ദർശ​ന​ത്തിൽത്തന്നെ ബൈബി​ള​ധ്യ​യനം തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക. പുസ്‌തകം സമർപ്പി​ക്കു​ന്നി​ട​ങ്ങ​ളി​ലെ​ല്ലാം ഭവന ബൈബി​ള​ധ്യ​യനം ആരംഭി​ക്കു​ക​യെന്ന ലക്ഷ്യ​ത്തോ​ടെ മടക്കസ​ന്ദർശ​നങ്ങൾ നടത്തണം. പ്രസ്‌തുത പുസ്‌ത​ക​ത്തോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും നൽകുക. ഒക്ടോബർ: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ സമർപ്പി​ക്കുക. താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ബൈബി​ളിൽ കൂടു​ത​ലായ താത്‌പ​ര്യം വളർത്തി​യെ​ടു​ക്കുക എന്ന ലക്ഷ്യത്തിൽ ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! ലഘുപ​ത്രിക പരിച​യ​പ്പെ​ടു​ത്തുക. നവംബർ: മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (മലയാ​ള​ത്തിൽ ലഭ്യമല്ല) എന്ന പുസ്‌തകം സമർപ്പി​ക്കുക. ഈ പുസ്‌തകം വീട്ടു​കാ​രന്റെ ഭാഷയിൽ ലഭ്യമ​ല്ലെ​ങ്കിൽ മഹാനായ മനുഷ്യൻ, എന്റെ ബൈബിൾ കഥാപു​സ്‌തകം എന്നിവ​യിൽ ഏതെങ്കി​ലും ഒന്നി​നോ​ടൊ​പ്പം ബൈബി​ളി​നെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? എന്ന ലഘു​ലേ​ഖ​യും കൊടു​ക്കുക. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പി​ക്കുക. അല്ലെങ്കിൽ എന്റെ ബൈബിൾ കഥാപു​സ്‌തകം, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നീ പുസ്‌ത​കങ്ങൾ സഭയിൽ സ്റ്റോക്കു​ണ്ടെ​ങ്കിൽ പകരം സമർപ്പ​ണ​മെന്ന നിലയിൽ ഇവയി​ലേ​തെ​ങ്കി​ലു​മൊ​ന്നു സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ അടുത്ത മാസത്തെ സാഹിത്യ അപേക്ഷ​യോ​ടൊ​പ്പം സഭകൾ വാച്ച്‌ടവർ ലൈ​ബ്രറി—2006 പതിപ്പി​ന്റെ (ഇംഗ്ലീഷ്‌) സിഡി-റോമി​നുള്ള അപേക്ഷ അയയ്‌ക്കേ​ണ്ട​താണ്‌. സ്‌നാ​പ​ന​മേറ്റ പ്രസാ​ധ​കർക്കു മാത്ര​മുള്ള ഈ സിഡി സഭകളി​ലൂ​ടെയേ ലഭിക്കു​ക​യു​ള്ളൂ​വെ​ന്നതു ദയവായി ശ്രദ്ധി​ക്കുക.

◼ പുതിയ സേവന​വർഷ​ത്തേ​ക്കുള്ള വാർഷിക സേവന ഫാറങ്ങൾ ഓരോ സഭയ്‌ക്കും അയയ്‌ക്കു​ക​യാണ്‌. സേവന​വർഷ​ത്തിൽ ഉടനീളം ഉപയോ​ഗി​ക്കാൻ ആവശ്യ​മാ​യത്ര ഫാറങ്ങൾ ലഭിച്ചി​ട്ടു​ണ്ടെന്ന്‌ സെക്ര​ട്ടറി ഉറപ്പു​വ​രു​ത്തണം. ഏതെങ്കി​ലും ഫാറം കൂടു​ത​ലാ​യി വേണ​മെ​ന്നു​ണ്ടെ​ങ്കിൽ ഉടൻതന്നെ അപേക്ഷി​ക്കാ​വു​ന്ന​താണ്‌.

◼ വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​ത്തിൽ വരു​ത്തേ​ണ്ട​തായ ഏതാനും ഭേദഗ​തി​കൾ സെപ്‌റ്റം​ബർ ലക്കം നമ്മുടെ രാജ്യ ശുശ്രൂ​ഷ​യു​ടെ 3-6 പേജു​ക​ളിൽ പട്ടിക​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌. ഈ പുസ്‌തകം ഉപയോ​ഗി​ച്ചുള്ള സഭാ പുസ്‌ത​കാ​ധ്യ​യനം 2007 ജനുവരി 8-ന്‌ ആരംഭി​ക്കുന്ന വാരത്തിൽ തുടങ്ങു​ന്ന​താണ്‌. അതിനു​മു​മ്പാ​യി, നിങ്ങളു​ടെ കൈവ​ശ​മുള്ള പുസ്‌ത​ക​ത്തിൽ പ്രസ്‌തുത മാറ്റങ്ങൾ വരുത്തുക.

◼ പുനഃ​സ്ഥി​തീ​ക​രി​ക്ക​പ്പെ​ടാൻ താത്‌പ​ര്യം ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന, പുറത്താ​ക്ക​പ്പെ​ട്ട​തോ നിസ്സഹ​വ​സി​ച്ച​തോ ആയ വ്യക്തി​ക​ളോ​ടുള്ള ബന്ധത്തിൽ 1992 ഫെബ്രു​വരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ 19-21 പേജു​ക​ളിൽ കൊടു​ത്തി​രി​ക്കുന്ന നിർദേ​ശങ്ങൾ പിൻപ​റ്റാൻ മൂപ്പന്മാ​രെ ഓർമി​പ്പി​ക്കു​ന്നു.

◼ വാർഷിക ജനറൽ മീറ്റി​ങ്ങി​നുള്ള (AGM) സമയം കഴിയു​ന്ന​തി​നു​മു​മ്പാ​യി പ്രസ്‌തുത മീറ്റിങ്‌ നടത്താൻ ട്രസ്റ്റു​ക​ളുള്ള എല്ലാ സഭക​ളെ​യും ഓർമി​പ്പി​ക്കു​ന്നു. ഈ മീറ്റി​ങ്ങി​ലും ട്രസ്റ്റ്‌ ക്രമീ​ക​രി​ക്കുന്ന മറ്റു മീറ്റി​ങ്ങു​ക​ളി​ലും കൈ​ക്കൊ​ള്ളുന്ന തീരു​മാ​നങ്ങൾ പ്രത്യേ​കം ഒരു ബുക്കിൽ എഴുതി​സൂ​ക്ഷി​ക്കണം. ട്രസ്റ്റിന്റെ കണക്കു​വി​വ​രങ്ങൾ ഒരു ചാർട്ടേഡ്‌ അക്കൗണ്ട​ന്റി​നെ​ക്കൊണ്ട്‌ ഓഡിറ്റു ചെയ്യി​ക്കു​ന്നതു നന്നായി​രി​ക്കും. കണക്കുകൾ ഓഡിറ്റു ചെയ്‌ത​തി​ന്റെ ഒരു പകർപ്പ്‌ ബ്രാഞ്ച്‌ ഓഫീ​സിന്‌ അയച്ചു​ത​രു​ക​യും വേണം.

◼ അമേരി​ക്കൻ ആംഗ്യ​ഭാ​ഷ​യിൽ ലഭ്യമാ​യി​ട്ടുള്ള പുതിയ ഡിവിഡി-കൾ:

നോഹ​യും ദാവീ​ദും

മത്തായി എഴുതിയ സുവി​ശേ​ഷം

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​രണം:

ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? —ഗുജറാ​ത്തി, പഞ്ചാബി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക