ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2006 ആഗസ്റ്റ് 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 ജൂലൈ 3 മുതൽ ആഗസ്റ്റ് 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ, 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. നല്ല അധ്യാപകരായിരിക്കാൻ ദൃഷ്ടിസമ്പർക്കം നമ്മെ സഹായിക്കുന്നത് എങ്ങനെ? (മത്താ. 19:25, 26; പ്രവൃ. 14:9, 10) [be പേ. 124 ഖ. 3–പേ. 125 ഖ. 3]
2. സ്വാഭാവികത പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്, വയൽശുശ്രൂഷയിൽ ഏർപ്പെടുമ്പോൾ അതു പ്രകടിപ്പിക്കാൻ നമുക്ക് എന്തു ചെയ്യാവുന്നതാണ്? [be പേ. 128 ഖ. 1-5, ചതുരം]
3. നാം വൃത്തിയും വെടിപ്പും ഉള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 131 ഖ. 1-3]
4. ‘വിനയവും സുബോധവും’ നമ്മുടെ വസ്ത്രധാരണത്തെയും ചമയത്തെയും സ്വാധീനിക്കേണ്ടത് എങ്ങനെ? (1 തിമൊ. 2:9, NW) [be പേ. 131 ഖ. 4-പേ. 132 ഖ. 1]
5. നമ്മുടെ വ്യക്തിപരമായ ആകാരം ഈ ലോകത്തോടുള്ള സ്നേഹം പ്രതിഫലിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഏതു ബൈബിൾ തത്ത്വങ്ങൾ നാം ബാധകമാക്കണം? [be പേ. 133 ഖ. 2-3]
1-ാം നമ്പർ നിയമനം
6. വായനകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനമെന്ത്? [be പേ. 21 ഖ. 3]
7. ഒരു വ്യക്തി ജ്ഞാനിയാണോ ഭോഷനാണോ എന്ന് എങ്ങനെ നിശ്ചയിക്കും? (സദൃ. 14:2) [w04 11/15 പേ. 26 ഖ. 5]
8. ഗ്രാഹ്യമുള്ള ഒരു വ്യക്തിക്ക് “പരിജ്ഞാനം എളുപ്പ”മുള്ള കാര്യമായിരിക്കുന്നത് എന്തുകൊണ്ട്? (സദൃ. 14:6) [w04 11/15 പേ. 28 ഖ. 4-5]
9. എന്താണ് പഠനം? [be പേ. 27 ഖ. 3]
10. യഹോവയുടെ സൃഷ്ടിക്രിയകളെക്കുറിച്ചുള്ള ധ്യാനം നമ്മെ എങ്ങനെ സ്വാധീനിക്കണം? [w04 11/15 പേ. 8 ഖ. 4]
പ്രതിവാര ബൈബിൾ വായന
11. പുരാതനകാലത്ത് “സുവാർത്താദൂതികൾ വലിയോരു ഗണമാ”യിത്തീരാൻ തക്കവിധം യഹോവ ‘ആജ്ഞ കൊടുത്തത്’ എങ്ങനെ? അത് ഇന്നു ബാധകമാകുന്നത് എങ്ങനെ? (സങ്കീ. 68:11)
12. ആസാഫ് ശരിയായ കാര്യങ്ങൾ ചെയ്യുന്നത് മിക്കവാറും നിറുത്തിക്കളയാൻ ഇടയാക്കിയത് എന്ത്, അവന്റെ ചിന്താഗതിക്കു ഭേദഗതി വരുത്തിയത് എന്ത്? (സങ്കീ. 73:2, 3, 17)
13. ഇസ്രായേല്യർക്കു നൽകിയ മന്നയെ “സ്വർഗ്ഗീയധാന്യം” എന്നും “ശക്തിമാന്മാരുടെ അപ്പം” എന്നും വിളിച്ചത് എന്തുകൊണ്ട്? (സങ്കീ. 78:24, 25)
14. ‘അത്യുന്നതിന്റെ മറവ്’ എന്താണ്, നമുക്ക് അവിടെ എങ്ങനെ വസിക്കാം? (സങ്കീ. 91:1, 2)
15. തന്റെ ഭക്തന്മാരുടെ മരണം യഹോവയ്ക്ക് വിലയേറിയതായിരിക്കുന്നത് എങ്ങനെ? (സങ്കീ. 116:15)