വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 5/06 പേ. 3
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2006
നമ്മുടെ രാജ്യ ശുശ്രൂഷ—2006
km 5/06 പേ. 3

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം: മേയ്‌: വീക്ഷാ​ഗോ​പു​ര​ത്തി​ന്റെ​യും ഉണരുക!യുടെ​യും ഒറ്റ പ്രതികൾ വിശേ​ഷ​വ​ത്‌ക​രി​ക്കുക. സ്‌മാ​ര​ക​ത്തി​നോ മറ്റ്‌ ദിവ്യാ​ധി​പത്യ പരിപാ​ടി​കൾക്കോ ഹാജരാ​യ​വ​രും എന്നാൽ ഇതുവരെ ക്രമമാ​യി സഭയോ​ടു സഹവസി​ക്കാ​ത്ത​വ​രു​മാ​യവർ ഉൾപ്പെ​ടെ​യുള്ള താത്‌പ​ര്യ​ക്കാർക്കു മടക്കസ​ന്ദർശനം നടത്തു​മ്പോൾ ബൈബിൾ യഥാർഥ​ത്തിൽ എന്തു പഠിപ്പി​ക്കു​ന്നു? എന്ന പുതിയ പുസ്‌തകം സമർപ്പി​ക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്‌തകം ഉപയോ​ഗിച്ച്‌ ബൈബി​ള​ധ്യ​യനം തുടങ്ങുക എന്നതാ​യി​രി​ക്കണം ലക്ഷ്യം. ജൂൺ: മഹാനായ അധ്യാ​പ​ക​നിൽനി​ന്നു പഠിക്കുക (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം സമർപ്പി​ക്കുക. ഈ പുസ്‌തകം വീട്ടു​കാ​രന്റെ ഭാഷയിൽ ലഭ്യമ​ല്ലെ​ങ്കിൽ ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌ത​ക​മോ എന്റെ ബൈബിൾ കഥാപു​സ്‌ത​ക​മോ സമർപ്പി​ക്കുക. ജൂലൈ, ആഗസ്റ്റ്‌: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക: ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക!, പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, ജാഗരൂ​ക​രാ​യി​രി​ക്കു​വിൻ! ചിലയി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ? (ഇംഗ്ലീഷ്‌), നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ? (ഇംഗ്ലീഷ്‌), ഒരു സംതൃപ്‌ത ജീവിതം—അത്‌ എങ്ങനെ നേടാം?

◼ ജൂ​ലൈ​യിൽ അഞ്ചു പൂർണ വാരാ​ന്തങ്ങൾ ഉള്ളതി​നാൽ അത്‌, സഹായ​പ​യ​നി​യർ സേവന​ത്തിൽ ഏർപ്പെ​ടാൻ തികച്ചും യോജിച്ച ഒരു മാസമാ​യി​രി​ക്കും.

◼ അധ്യക്ഷ മേൽവി​ചാ​ര​ക​നോ അദ്ദേഹം നിയമി​ക്കുന്ന ആരെങ്കി​ലു​മോ ജൂൺ 1-നോ അതിനു​ശേഷം എത്രയും പെട്ടെ​ന്നോ സഭാ കണക്കുകൾ ഓഡിറ്റ്‌ ചെയ്യേ​ണ്ട​താണ്‌. മെയ്‌ന്റ​നൻസി​നോ നിർമാ​ണ​ത്തി​നോ മറ്റോ ആയി ഒരു പ്രത്യേക ഫണ്ട്‌ സൂക്ഷി​ക്കു​ന്നു​ണ്ടെ​ങ്കിൽ ആ കണക്ക്‌ ഓഡിറ്റ്‌ ചെയ്യാ​നുള്ള ക്രമീ​ക​ര​ണ​വും ചെയ്യേ​ണ്ട​താണ്‌. അതേത്തു​ടർന്ന്‌, അടുത്ത തവണ കണക്കു റിപ്പോർട്ട്‌ വായി​ക്കു​മ്പോൾ അതേക്കു​റിച്ച്‌ സഭയിൽ ഒരു അറിയി​പ്പു നടത്തുക.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക