ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2006 ഫെബ്രുവരി 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2006 ജനുവരി 2 മുതൽ ഫെബ്രുവരി 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. “ദൈവത്തിന്നു അവന്റെ നാമത്തെ ഏറ്റു പറയുന്ന അധരഫലം എന്ന സ്തോത്രയാഗം ഇടവിടാതെ അർപ്പി”ക്കാൻ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ ഏതു വിധങ്ങളിൽ നമ്മെ സഹായിക്കുന്നു? (എബ്രാ. 13:15) [be പേ. 5 ഖ. 3-പേ. 6 ഖ. 1]
2. കൃത്യതയോടെ വായിക്കാൻ നാം പരിശ്രമിക്കേണ്ടത് എന്തുകൊണ്ട്? [be പേ. 83 ഖ. 1-പേ. 84 ഖ. 1]
3. നാം സംസാരിക്കുമ്പോഴും പഠിപ്പിക്കുമ്പോഴും വ്യക്തമായി പറയുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [be പേ. 86 ഖ. 1-6]
4. ഉച്ചാരണശുദ്ധി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? ഏതെല്ലാം ഘടകങ്ങൾ പരിചിന്തിക്കണം? [be പേ. 89 ഖ. 1-പേ. 90 ഖ. 3, ചതുരം]
5. ഒഴുക്കോടെ സംസാരിക്കാൻ സഹായിക്കുന്ന ചില നിർദേശങ്ങൾ ഏവ? [be പേ. 94 ഖ. 4-5, ചതുരം]
1-ാം നമ്പർ നിയമനം
6. രണ്ടു ദിനവൃത്താന്തം 36:17-23 ബൈബിൾ പ്രവചനത്തിന്റെ വിശ്വാസ്യതയ്ക്കു തെളിവു നൽകുന്നത് എങ്ങനെ? [si പേ. 84 ഖ. 35]
7. യഹോവയുടെ ആലയം പുനർനിർമിക്കുന്നതിന് പൊ.യു.മു. 537-ൽ യഹൂദർ സ്വദേശത്തേക്കു മടങ്ങിപ്പോയി. ഏതു സംഭവപരമ്പരകളാണ് ഇതു സാധ്യമാക്കിത്തീർത്തത്? [si പേ. 85 ഖ. 1-3]
8. എസ്രായുടെ പുസ്തകം യഹോവയാണു സത്യദൈവമെന്നു സമർഥിക്കുകയും അവനിലുള്ള വിശ്വാസം വളർത്തുകയും ചെയ്യുന്നത് എങ്ങനെ? [si പേ. 87 ഖ. 14, 18]
9. ‘അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ട്’ ബൈബിൾ കാലഗണനയിൽ പ്രാധാന്യമർഹിക്കുന്നത് എന്തുകൊണ്ട്? (നെഹെ. 2:1, 5, 6, 11, 17, 18) [si പേ. 88 ഖ. 2, 5]
10. ഇന്നത്തെ ദൈവദാസർക്ക് നെഹെമ്യാവ് ഒരു നല്ല മാതൃകയായിരിക്കുന്നത് എങ്ങനെ? [si പേ. 90 ഖ. 16-17]
പ്രതിവാര ബൈബിൾ വായന
11. യഹോവയിൽനിന്ന് ഒരു ഉത്തരം ആവശ്യമായി വരുമ്പോൾ ഉപയോഗിച്ചിരുന്ന ഊറീമും തുമ്മീമും മടങ്ങിവന്ന പ്രവാസികൾക്കു ലഭ്യമായിരുന്നോ? (എസ്രാ 2:61-63)
12. എസ്രായോടൊപ്പം യെരൂശലേമിലേക്കു പോകാൻ ബാബിലോണിലെ പല യഹൂദന്മാരും വിസമ്മതിച്ചത് എന്തുകൊണ്ട്? (എസ്രാ 7:28‐8:20)
13. മതിൽ പുനർനിർമിക്കുന്ന വേല ഒരു കൈകൊണ്ടു മാത്രം ചെയ്യാൻ എങ്ങനെ സാധിക്കുമായിരുന്നു? (നെഹെ. 4:17, 18)
14. രഹസ്യ സ്വഭാവമുള്ള കത്തുകൾ മുദ്ര ചെയ്യപ്പെട്ട സഞ്ചിയിലാണ് സാധാരണ അയച്ചിരുന്നതെങ്കിലും എന്തുകൊണ്ടാണ് സൻബല്ലത്ത് നെഹെമ്യാവിന് ‘തുറന്നിരിക്കുന്ന ഒരു എഴുത്ത്’ അയച്ചത്? (നെഹെ. 6:5)
15. നേരത്തേ പ്രഭുക്കന്മാരോടും പ്രമാണിമാരോടും ചെയ്തതുപോലെ, പിന്നോക്കം പോയ യഹൂദന്മാരെ “ശാസിച്ച”തു കൂടാതെ ഏതെല്ലാം തിരുത്തൽ നടപടികളാണ് നെഹെമ്യാവ് സ്വീകരിച്ചത്? (നെഹെ. 13:25, 28)