അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരൻ പുസ്തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്തകം വിശേഷവത്കരിക്കുക. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക് വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്തകം വിശേഷവത്കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം ചെയ്യുക. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ സമർപ്പിക്കുക. സ്മാരകത്തിനോ മറ്റ് ദിവ്യാധിപത്യ പരിപാടികൾക്കോ ഹാജരായവരും എന്നാൽ ഇതുവരെ ക്രമമായി സഭയോടു സഹവസിക്കാത്തവരുമായവർ ഉൾപ്പെടെയുള്ള താത്പര്യക്കാർക്ക് മടക്കസന്ദർശനം നടത്തുമ്പോൾ ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുതിയ പുസ്തകം സമർപ്പിക്കാൻ പ്രത്യേക ശ്രമം ചെയ്യുക. ആ പുസ്തകം ഉപയോഗിച്ച് ബൈബിളധ്യയനം തുടങ്ങുക എന്നതായിരിക്കണം ലക്ഷ്യം.
◼ ഏപ്രിൽ മാസത്തിൽ അഞ്ച് പൂർണ വാരാന്തങ്ങളുണ്ട്. സഹായ പയനിയറിങ് ചെയ്യുന്നതിന് തികച്ചും അനുയോജ്യമായിരിക്കും ആ മാസം.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 5 മുതൽ—സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പുതിയ പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “നിങ്ങൾക്ക് സമാധാനപൂർണമായ ജീവിതം ആസ്വദിക്കാനാകും—ഇന്നും, എന്നെന്നേക്കും!” എന്നതായിരിക്കും.
◼ ഈ വർഷം ഏപ്രിൽ 12 ബുധനാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആചരിക്കാൻ സഭകൾ ഉചിതമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാമെങ്കിലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യാസ്തമയത്തിനു ശേഷമേ തുടങ്ങാവൂ. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക ഉറവിടങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തമായി സ്മാരകാചരണം നടത്താൻ ശ്രമിക്കണം. എന്നിരുന്നാലും എല്ലായ്പോഴും അതു സാധിക്കണമെന്നില്ല. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് സ്മാരകാചരണത്തിനായി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. ഒരു ഹാളിൽ ഒന്നിലധികം സ്മാരകാചരണം നടക്കുമ്പോൾ സാധ്യമെങ്കിൽ പരിപാടികൾക്കിടയിൽ 40 മിനിട്ടെങ്കിലും ഉണ്ടായിരിക്കാൻ നിർദേശിക്കുന്നു. കൂടിവരുന്ന എല്ലാവർക്കും ആ അവസരത്തിൽനിന്നു പൂർണപ്രയോജനം നേടാൻ കഴിയേണ്ടതിനാണ് ഇത്. വാഹനങ്ങൾ പാർക്കുചെയ്യുമ്പോഴും യാത്രക്കാരെ കയറ്റുകയും ഇറക്കുകയും മറ്റും ചെയ്യുമ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശികമായി ഏതു ക്രമീകരണങ്ങളാണ് ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.
◼ നിങ്ങളുടെ വ്യക്തിപരമായ യാത്രയിൽ, മറ്റൊരു രാജ്യത്തെ സഭായോഗങ്ങളിലോ ഒരു സമ്മേളനത്തിലോ ഡിസ്ട്രിക്റ്റ് കൺവെൻഷനിലോ സംബന്ധിക്കുന്നത് ഉൾപ്പെട്ടിരിക്കുമ്പോൾ, തീയതി, സമയം, സ്ഥലം എന്നിവ സംബന്ധിച്ച വിവരങ്ങൾക്കായി പ്രസ്തുത രാജ്യത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ച് ഓഫീസുമായാണു ബന്ധപ്പെടേണ്ടത്. പുതിയ വാർഷികപുസ്തകത്തിന്റെ അവസാന പേജിൽ ബ്രാഞ്ച് ഓഫീസുകളുടെ മേൽവിലാസങ്ങൾ നൽകിയിട്ടുണ്ട്.
◼ സിഡി-റോമിലുള്ള വാച്ച്ടവർ ലൈബ്രറി—2005 പതിപ്പിനുവേണ്ടിയുള്ള അപേക്ഷകൾ സഭകൾ അടുത്ത സാഹിത്യ അപേക്ഷയോടൊപ്പം അയച്ചു തുടങ്ങേണ്ടതാണ്. ഇംഗ്ലീഷിലുള്ള ഈ വാച്ച്ടവർ ലൈബ്രറി—2005 പതിപ്പ് സഭയിലെ സ്നാപനമേറ്റ അംഗങ്ങൾക്കുവേണ്ടി മാത്രമുള്ളതും സഭയിലൂടെ മാത്രം ലഭ്യമാക്കുന്നതുമാണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? —ഇംഗ്ലീഷിലുള്ള വല്യക്ഷര പതിപ്പ്.
ഇത് ഒരു പ്രത്യേക ആവശ്യ ഇനമാണ്. കാഴ്ചത്തകരാറുള്ളവർക്കും ചെറിയക്ഷര പതിപ്പ് വായിക്കാൻ കഴിയാത്തവർക്കും വേണ്ടി മാത്രമേ ഇതു ലഭ്യമായിരിക്കുകയുള്ളൂ. അതുകൊണ്ട് കാഴ്ചത്തകരാറുള്ള പ്രസാധകർ ആവശ്യപ്പെടുമ്പോൾ മാത്രമേ ഇതിന് ഓർഡർ ചെയ്യാവൂ. സാഹിത്യ അപേക്ഷാഫാറം സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ആവശ്യം യഥാർഥമാണോ എന്ന് സേവനക്കമ്മിറ്റി ഉറപ്പുവരുത്തുകയും ആ വിവരം ഫാറത്തിൽ പ്രത്യേകം കാണിക്കുകയും വേണം.
വാച്ച് ടവർ പ്രസിദ്ധീകരണ സൂചിക 2004 —ഇംഗ്ലീഷ്
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? —നിക്കോബാറീസ്
യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുക (26 ഗീതങ്ങൾ) —ഉർദു
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണം:
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” —ഹിന്ദി, ഗുജറാത്തി
◼ ലഭ്യമായ പുതിയ ഡിവിഡി:
യുവജനങ്ങൾ ചോദിക്കുന്നു—എന്റെ ജീവിതം ഞാൻ എങ്ങനെ വിനിയോഗിക്കും? (ഇംഗ്ലീഷ്)