അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പിക്കുക. അല്ലെങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കുക. ജനുവരി: കടലാസ് മഞ്ഞനിറമാകുകയോ നിറംമങ്ങുകയോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കിലും പുസ്‌തകമോ 1991-നു മുമ്പു പ്രസിദ്ധീകരിച്ച ഏതെങ്കിലും പുസ്‌തകമോ സമർപ്പിക്കാവുന്നതാണ്. വീട്ടുകാരൻ പുസ്‌തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്തുക. ഫെബ്രുവരി: യഹോവയോട് അടുത്തു ചെല്ലുവിൻ എന്ന പുസ്‌തകം വിശേഷവത്‌കരിക്കുക. ഈ പ്രസിദ്ധീകരണം കൈവശമില്ലാത്ത സഭകൾക്ക് വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! എന്ന പുസ്‌തകമോ സഭയുടെ സ്റ്റോക്കിൽ അധികമുള്ള മറ്റേതെങ്കിലും പഴയ പ്രസിദ്ധീകരണമോ ഉപയോഗിക്കാവുന്നതാണ്. മാർച്ച്: ബൈബിൾ യഥാർഥത്തിൽ എന്തു പഠിപ്പിക്കുന്നു? എന്ന പുസ്‌തകം വിശേഷവത്‌കരിക്കുക. ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം ചെയ്യുക.
◼ ഓരോ സഭയുടെയും മുഖ്യ ഭാഷയിലുള്ള, 2006-ലെ സ്‌മാരക ക്ഷണക്കത്തുകൾ ഉടനടി സഭകൾക്ക് അയച്ചുതരുന്നതാണ്. എന്നാൽ നിങ്ങളുടെ പ്രദേശത്ത് മറ്റു ഭാഷ സംസാരിക്കുന്നവർ ഉണ്ടെങ്കിൽ ആ ഭാഷയിലുള്ള ക്ഷണക്കത്തുകൾക്കായി എത്രയും പെട്ടെന്നുതന്നെ സാഹിത്യ അപേക്ഷാഫാറം (S-14) ഉപയോഗിച്ച് അതിനായി അപേക്ഷ അയയ്‌ക്കണം. നിങ്ങളുടെ പ്രദേശത്ത് ആവശ്യമായ ഭാഷയ്‌ക്കുവേണ്ടി മാത്രം അപേക്ഷിക്കുക.
◼ ദയവായി ശ്രദ്ധിക്കുക: 2007-ലെ സ്‌മാരകം ഏപ്രിൽ 2 തിങ്കളാഴ്‌ച സൂര്യാസ്‌തമയശേഷം ആയിരിക്കും. ഒന്നിലധികം സഭകൾ ഒരു രാജ്യഹാൾതന്നെ ഉപയോഗിക്കുമ്പോൾ, മറ്റെവിടെയെങ്കിലും സ്‌മാരകാചരണം ക്രമീകരിക്കേണ്ടിവരുന്ന സഭകൾക്ക് ആവശ്യമായ ബുക്കിങ്ങും മറ്റും ചെയ്യുന്നതിനു വേണ്ടിയാണ് വളരെ മുന്നമേതന്നെ ഇക്കാര്യം അറിയിക്കുന്നത്. സമാധാനപരവും ക്രമീകൃതവുമായ ഒരു വിധത്തിൽ സ്‌മാരകാചരണം നടക്കേണ്ടതിന് കെട്ടിടത്തിലെ മറ്റു പ്രവർത്തനങ്ങൾ നിമിത്തം യാതൊരു ശല്യവും ഉണ്ടായിരിക്കുകയില്ലെന്ന് ഉറപ്പുവരുത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാഹികളുമായി മൂപ്പന്മാർ ചെയ്‌തിരിക്കണം.
◼ വളരെ പ്രധാനപ്പെട്ട അവസരമായിരിക്കുന്നതിനാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാരുടെ സംഘം കൂടുതൽ യോഗ്യതയുള്ള മൂപ്പന്മാരിൽ ഒരാളെ വേണം നിയമിക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമനുസരിച്ചു നടത്തുകയോ എല്ലാ വർഷവും ഒരേ സഹോദരനെത്തന്നെ നിയമിക്കുകയോ ചെയ്യരുത്. എന്നാൽ പ്രസംഗം നടത്താൻ തക്ക ആരോഗ്യസ്ഥിതിയുള്ള അഭിഷിക്തനായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹത്തിനു നൽകേണ്ടതാണ്.
◼ കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിൽ നമ്മുടെ രാജ്യ ശുശ്രൂഷ ലഭിക്കുന്ന സഭകൾക്ക് “എല്ലാതിരുവെഴുത്തും”—ആധികാരികവും പ്രയോജനപ്രദവും (2006) എന്ന ശീർഷകത്തിലുള്ള ലഘുപത്രികയുടെ പ്രസ്‌തുത ഭാഷകളിലുള്ള പ്രതികൾ അയച്ചിട്ടുണ്ട്. 2006-ലെ ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂളിനുള്ള 1-ാം നമ്പർ നിയമനത്തിന് ആവശ്യമായ ഉറവിട വിവരങ്ങളാണ് ലഘുപത്രികയിൽ അടങ്ങിയിരിക്കുന്നത്. കന്നട, തെലുങ്ക്, ഹിന്ദി ഭാഷകളിലുള്ള പുതുക്കിയ 2006-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്‌കൂൾ പട്ടിക പെട്ടെന്നുതന്നെ അയച്ചുതരുന്നതാണ്. മേൽപ്പറഞ്ഞ ഭാഷകളിലുള്ള ലഘുപത്രിക ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്ന മറ്റു ഭാഷാ സഭകൾക്ക് സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് അപേക്ഷ അയയ്‌ക്കാവുന്നതാണ്.
◼ ലഭ്യമായ പുതിയ കോംപാക്‌റ്റ് ഡിസ്‌കുകൾ:
മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
എന്റെ ബൈബിൾ കഥാപുസ്‌തകം—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
കുടുംബസന്തുഷ്ടിയുടെ രഹസ്യം—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
ഒരു സംതൃപ്‌ത ജീവിതം—അത് എങ്ങനെ നേടാം?—കോംപാക്‌റ്റ് ഡിസ്‌ക് (MP3 ഫോർമാറ്റ്) —ഇംഗ്ലീഷ്
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—കോംപാക്‌റ്റ് ഡിസ്‌ക് —ഇംഗ്ലീഷ്, കന്നട, ബംഗാളി, മലയാളം
നിങ്ങൾ സ്‌നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ—കോംപാക്‌റ്റ് ഡിസ്‌ക് —ഇംഗ്ലീഷ്, കന്നട, ഗുജറാത്തി, തമിഴ്, തെലുങ്ക്, പഞ്ചാബി, മലയാളം, ഹിന്ദി
നമ്മുടെ ആത്മീയ പൈതൃകത്തെ വിലമതിക്കൽ—കോംപാക്‌റ്റ് ഡിസ്‌ക് (നാടകം) —ഹിന്ദി