ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2005 ഒക്ടോബർ 31-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2005 സെപ്റ്റംബർ 5 മുതൽ ഒക്ടോബർ 31 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ദൈവവചനത്തിൽനിന്നു നാം പഠിപ്പിക്കുന്ന കാര്യങ്ങൾ ആളുകളുടെ ആലങ്കാരിക ഹൃദയത്തിൽ എത്തിച്ചേരുന്നുവെന്ന് നമുക്ക് എങ്ങനെ ഉറപ്പാക്കാം? (മത്താ. 13:19) [be പേ. 258 ഖ. 1-2, ചതുരം]
2. ഒരാളുടെ ഹൃദയത്തിലുള്ളതു പുറത്തുകൊണ്ടുവരാൻ നമ്മെ എന്തു സഹായിക്കും, പക്ഷേ നാം എന്ത് മനസ്സിൽപ്പിടിക്കണം? [be പേ. 259 ഖ. 1-2]
3. പഠിപ്പിക്കുമ്പോൾ നാം യഹോവയുടെ വിസ്മയാവഹമായ ഗുണങ്ങൾ എടുത്തുകാട്ടേണ്ടത് എന്തുകൊണ്ട്? [be പേ. 260 ഖ. 1]
4. മെച്ചപ്പെടേണ്ട മണ്ഡലങ്ങൾ ഏതെല്ലാമാണെന്നു തിരിച്ചറിയുന്നതിന് നമുക്കു ബൈബിൾ വിദ്യാർഥികളെ എങ്ങനെ സഹായിക്കാം? [be പേ. 260 ഖ. 4-പേ. 261 ഖ. 1]
5. സ്വന്തം പ്രവൃത്തികൾക്കു പിന്നിലെ ആന്തരങ്ങൾ അപഗ്രഥിച്ചുനോക്കാൻ ബൈബിൾ വിദ്യാർഥികളെ അല്ലെങ്കിൽ ശ്രോതാക്കളെ സഹായിക്കുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും? [be-MY പേ. 262 ഖ. 2-3]
1-ാം നമ്പർ നിയമനം
6. യഹോവയെ ‘ശുഷ്കാന്തിയോടെ അന്വേഷിക്കുക’ എന്നാൽ എന്താണർഥം, നാം അപ്രകാരം ചെയ്യുന്നുണ്ടെന്ന് എങ്ങനെ പ്രകടമാക്കാം? (എബ്രാ. 11:6, NW) [w03 8/15 പേ. 25 ഖ. 2; പേ. 26 ഖ. 1-2; പേ. 27 ഖ. 2]
7. “ആരോഗ്യാവഹമായ വാക്കുകളുടെ മാതൃക” (NW) എന്താണ്, തങ്ങൾ അതു മുറുകെപ്പിടിക്കുന്നുവെന്ന് മൂപ്പന്മാർക്കു പ്രകടമാക്കാൻ കഴിയുന്നത് എങ്ങനെ? (2 തിമൊ. 1:13, 14) [w03 1/1 പേ. 29 ഖ. 3-പേ. 30 ഖ. 1]
8. “ബൈബിൾ കാനോൻ” എന്ന പദത്തിന്റെ അർഥം എന്താണ്, ഒരു ബൈബിൾ പുസ്തകത്തിന്റെ കാനോനികത്വം നിർണയിക്കുന്ന ചില ഘടകങ്ങൾ ഏവ? [si പേ. 299 ഖ. 5-6]
9. പൊ.യു. രണ്ടാം നൂറ്റാണ്ടിന്റെ ഒടുവിലത്തെ ഭാഗത്തുനിന്നുള്ള മുറേറ്റോറിയൻ ശകലം ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ കാനോനികത്വത്തെ സ്ഥിരീകരിക്കുന്നതിൽ പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? [si പേ. 302 ഖ. 19]
10. ബൈബിൾ പരിഭാഷയ്ക്കുള്ള അധികാരം തിരുവെഴുത്തുകൾതന്നെ നൽകുന്നതെങ്ങനെ, പുരാതന ബൈബിൾ പരിഭാഷകൾ എന്ത് ഉദ്ദേശ്യത്തിന് ഉതകി? [si പേ. 307 ഖ. 9]
പ്രതിവാര ബൈബിൾ വായന
11. രണ്ടു രാജാക്കന്മാർ 13:21 തിരുശേഷിപ്പുകൾ വണങ്ങുന്ന ആചാരത്തെ അനുകൂലിക്കുന്നുവോ?
12. ഹിസ്കീയാവ് ഈജിപ്തുമായി സഖ്യം ചേർന്നിരുന്നോ? (2 രാജാ. 18:19-21, 25)
13. യഹോവ സൻഹേരീബിനെ അത്യത്ഭുതകരമായ വിധത്തിൽ പരാജയപ്പെടുത്തിയതിനെക്കുറിച്ച് അസ്സീറിയൻ വൃത്താന്തചരിത്രങ്ങൾ കൃത്യമായി പറയുന്നില്ലെങ്കിലും ആ വിവരണങ്ങളിൽ നിങ്ങൾക്കു ശ്രദ്ധേയമായി തോന്നിയത് എന്താണ്? (2 രാജാ. 19:35, 36)
14. ശെയല്ത്തീയേലിന്റെ പിതാവ് ആരായിരുന്നു? (1 ദിന. 3:16-18)
15. ശൗൽ രാജാവിന്റെ നാളുകളിൽ രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രക്കാരും ഇന്നത്തെ ദൈവദാസർക്കായി മികച്ച മാതൃക വെച്ചത് എങ്ങനെ? (1 ദിന. 5:18-22)