അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. സെപ്‌റ്റംബർ: നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിക്കുക. പകരം സമർപ്പണം എന്ന നിലയിൽ, ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്‌തകമോ 192 പേജുള്ള പഴയ ഏതെങ്കിലും പുസ്‌തകമോ ഉപയോഗിക്കാവുന്നതാണ്. വീട്ടുകാരൻ പുസ്‌തകം സ്വീകരിക്കുന്നില്ലെങ്കിൽ, ജാഗരൂകർ ആയിരിക്കുവിൻ! ലഘുപത്രിക പരിചയപ്പെടുത്താവുന്നതാണ്. ഒക്ടോബർ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ സമർപ്പിക്കുക. താത്‌പര്യം കാണുന്നിടത്ത് ദയവായി ആവശ്യം ലഘുപത്രിക പരിചയപ്പെടുത്തുക. നവംബർ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്) എന്ന പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്കു കുട്ടികളില്ലെന്നു വീട്ടുകാർ സൂചിപ്പിക്കുന്നപക്ഷം, പരിജ്ഞാനം പുസ്‌തകമോ ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? എന്ന ലഘുലേഖയോ പരിചയപ്പെടുത്തുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം സമർപ്പിക്കുക. അല്ലെങ്കിൽ പകരം സമർപ്പണം എന്ന നിലയിൽ, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്നിവയിൽ ഏതെങ്കിലും സമർപ്പിക്കുക.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്‌ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ ബ്രാഞ്ച് ഓഫീസിന് അയയ്‌ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.
◼ പുനഃസ്ഥിതീകരിക്കപ്പെടാൻ താത്‌പര്യം ഉണ്ടായിരുന്നേക്കാവുന്ന പുറത്താക്കപ്പെട്ടതോ നിസ്സഹവസിച്ചതോ ആയ വ്യക്തികളോടുള്ള ബന്ധത്തിൽ 1992 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിന്റെ 19-21 പേജുകളിൽ കൊടുത്തിരിക്കുന്ന നിർദേശങ്ങൾ പിൻപറ്റാൻ മൂപ്പന്മാരെ ഓർമിപ്പിക്കുന്നു.
◼ 2006 സ്‌മാരക കാലത്തേക്കുള്ള പ്രത്യേക പരസ്യപ്രസംഗം ഏപ്രിൽ 30 ഞായറാഴ്‌ച നടത്തപ്പെടും. പ്രസംഗത്തിന്റെ വിഷയം പിന്നീട് അറിയിക്കുന്നതായിരിക്കും. ആ വാരത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരത്തിൽ പ്രസംഗം നടത്താവുന്നതാണ്. 2006 ഏപ്രിൽ 30 ഞായറാഴ്‌ചയ്‌ക്കു മുമ്പ് ഒരു സഭയും ഈ പ്രത്യേക പ്രസംഗം നടത്തരുത്.
◼ ഒക്ടോബറിൽ അഞ്ചു പൂർണ വാരാന്തങ്ങൾ ഉള്ളതിനാൽ അത്, സഹായപയനിയർ സേവനത്തിൽ ഏർപ്പെടാൻ തികച്ചും യോജിച്ച ഒരു മാസമായിരിക്കും.
◼ 2006 സേവനവർഷം സർക്കിട്ട് മേൽവിചാരകൻ സഭ സന്ദർശിക്കുന്ന മാസത്തിൽ സഹായ പയനിയറിങ് ചെയ്യുന്ന എല്ലാവർക്കും സന്ദർശന വാരത്തിൽ പയനിയർമാർക്കായി നടത്തുന്ന യോഗത്തിന്റെ ആദ്യപകുതിയിൽ സംബന്ധിക്കാവുന്നതാണ്. ഈ പ്രത്യേക ക്രമീകരണത്തിൽനിന്നു പ്രയോജനം നേടാൻ ഇതിൽ പങ്കെടുക്കാൻ കഴിയുന്ന എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു.
◼ പുതിയ സേവനവർഷത്തേക്കുള്ള ഫാറങ്ങൾ ഓരോ സഭയ്‌ക്കും അയയ്‌ക്കുകയാണ്. അടുത്ത സേവനവർഷത്തേക്ക് ആവശ്യമായത്ര ഫാറങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. ഏതെങ്കിലും ഫാറം കൂടുതലായി വേണമെങ്കിൽ സെപ്‌റ്റംബറിലെ സാഹിത്യ അപേക്ഷയോടൊപ്പം ദയവായി ഉടൻതന്നെ അപേക്ഷിക്കുക.
◼ ഡ്യൂറബിൾ പവർ ഓഫ് അറ്റോർണി (ഡിപിഎ) കാർഡ് എല്ലാക്കാലത്തേക്കുമുള്ളതാണെന്നും വർഷംതോറും പുതുക്കേണ്ടതില്ലെന്നും ദയവായി ഓർക്കുക. പ്രത്യേക പേപ്പറിൽ അച്ചടിച്ചിട്ടുള്ളതായതിനാൽ അതു വർഷങ്ങളോളം നിലനിൽക്കുകയും ചെയ്യും. അതുകൊണ്ട് ഡിപിഎ കാർഡ്, ഡിപിഎ കാർഡ് പൂരിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ (ഡിപിഎഐ) എന്നിവ വാർഷിക ഫാറങ്ങളുടെ കൂട്ടത്തിൽ അയച്ചുതരുന്നതല്ല. അവ എത്രമാത്രം ആവശ്യമുണ്ടെന്ന് ഓരോ സഭയും നിശ്ചയപ്പെടുത്തുകയും സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോഗിച്ച് അപേക്ഷിക്കുകയും വേണം. ഡിപിഎ കാർഡും നിർദേശങ്ങളും വർഷത്തിലുടനീളം സഭയിൽ ആവശ്യത്തിന് സ്റ്റോക്കുണ്ടെന്ന് സെക്രട്ടറിമാർ ഉറപ്പുവരുത്തണം. സ്റ്റോക്കു തീർന്നുപോകാതിരിക്കാൻ തക്കവണ്ണം വളരെ നേരത്തേതന്നെ അവയ്‌ക്കായി അപേക്ഷിക്കേണ്ടതാണ്. ഡിപിഎ കാർഡ് ഇംഗ്ലീഷിൽ മാത്രമേ ഉള്ളുവെങ്കിലും നിർദേശങ്ങൾ (ഡിപിഎഐ) ഇംഗ്ലീഷ്, കന്നഡ, തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിൽ ലഭ്യമാണ്.
◼ ലഭ്യമായ പുതിയ സിഡി-റോം:
വാച്ച്‌ടവർ ലൈബ്രറി—2004 പതിപ്പ് —ഇംഗ്ലീഷ്.
ഇതു പൊതുജനങ്ങൾക്കോ സ്‌കൂൾ ലൈബ്രറികൾക്കോ യഹോവയുടെ സാക്ഷികളിൽ അൽപ്പംമാത്രം താത്‌പര്യം കാണിക്കുന്നവർക്കോ വിതരണം ചെയ്യുന്നതിനുള്ളതല്ലെന്നു ദയവായി മനസ്സിൽപ്പിടിക്കുക. വാച്ച്‌ടവർ ലൈബ്രറി കമ്പ്യൂട്ടർ സൗകര്യമുള്ള സഭാംഗങ്ങൾക്കുവേണ്ടിയുള്ള ഒരു കരുതലാണ്. ഇതു സഭയിലൂടെ മാത്രമേ ലഭിക്കൂ.