വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 3/05 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2005
നമ്മുടെ രാജ്യ ശുശ്രൂഷ—2005
km 3/05 പേ. 7

അറിയിപ്പുകൾ

◼ സാഹിത്യ സമർപ്പണം: മാർച്ച്‌: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. പുസ്‌തകം സമർപ്പിക്കുന്നതോടൊപ്പം, ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമം നടത്തുക. ഏപ്രിൽ, മേയ്‌: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്‌കരിക്കുക. താത്‌പര്യക്കാർക്ക്‌​—⁠സ്‌മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിക്കുന്നവരും എന്നാൽ സഭയോട്‌ സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകളും ഇതിൽ ഉൾപ്പെടുന്നു​—⁠മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കുക എന്നതായിരിക്കണം ലക്ഷ്യം, വിശേഷിച്ചും പരിജ്ഞാനം പുസ്‌തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവരുമായി. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്‌) പുസ്‌തകം സമർപ്പിക്കുക. തങ്ങൾക്കു കുട്ടികൾ ഇല്ലെന്നോ, ഇംഗ്ലീഷ്‌ അറിയില്ലെന്നോ വീട്ടുകാർ പറയുന്നെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കാവുന്നതാണ്‌. ബൈബിളധ്യയനങ്ങൾ തുടങ്ങാൻ പ്രത്യേകം ശ്രമം നടത്തുക.

◼ വീക്ഷാഗോപുര, ഉണരുക! മാസികകൾ ലഭിച്ചാലുടൻ അവ സഭയിൽ വിതരണം ചെയ്യണം. അങ്ങനെയാകുമ്പോൾ വയലിൽ സമർപ്പിക്കുന്നതിനു മുമ്പേതന്നെ അതിലെ വിവരങ്ങൾ വായിച്ചറിയാൻ പ്രസാധകർക്കു കഴിയും. നമ്മുടെ രാജ്യ ശുശ്രൂഷയും ലഭിച്ചാലുടൻ പ്രസാധകർക്കു നൽകണം. അത്‌ സഭാ പുസ്‌തകാധ്യയന ക്രമീകരണത്തിലൂടെ ചെയ്യാവുന്നതാണ്‌.

◼ വ്യക്തിപരമായ വിദേശയാത്രാ വേളകളിൽ, അവിടെ സഭായോഗങ്ങൾക്കോ സമ്മേളനത്തിനോ കൺവെൻഷനോ ഹാജരാകുന്നതിന്‌ അതുമായി ബന്ധപ്പെട്ട തീയതികൾ, സമയം, സ്ഥലം എന്നിവ അറിയാൻ ആ രാജ്യത്തെ വേലയുടെ മേൽനോട്ടം വഹിക്കുന്ന ബ്രാഞ്ചുമായി ബന്ധപ്പെടേണ്ടതാണ്‌. ബ്രാഞ്ച്‌ ഓഫീസുകളുടെ മേൽവിലാസം പുതിയ വാർഷികപുസ്‌തകത്തിന്റെ അവസാന പേജിൽ കൊടുത്തിട്ടുണ്ട്‌.

◼ സഭാ സെക്രട്ടറിമാർ നിരന്തര പയനിയർ സേവന അപേക്ഷാഫാറം (S-205), സഹായ പയനിയർ സേവന അപേക്ഷാഫാറം (S-205b) എന്നിവയുടെ മതിയായ ശേഖരം സൂക്ഷിക്കേണ്ടതാണ്‌. ഇവ ലഭിക്കാൻ സാഹിത്യ അപേക്ഷാഫാറം (S-14) ഉപയോഗിച്ച്‌ അപേക്ഷ അയയ്‌ക്കാവുന്നതാണ്‌. കുറഞ്ഞത്‌ ഒരു വർഷത്തേക്ക്‌ ആവശ്യമായത്ര ശേഖരം ഉണ്ടായിരിക്കണം.

◼ 2005 മാർച്ച്‌ 24-നാണ്‌ സ്‌മാരകാചരണം. നിങ്ങളുടെ സഭയുടെ യോഗം സാധാരണ വ്യാഴാഴ്‌ച ആണെങ്കിൽ രാജ്യഹാൾ ലഭ്യമായിരിക്കുന്നപക്ഷം നിങ്ങൾക്ക്‌ അത്‌ മറ്റൊരു ദിവസത്തേക്കു മാറ്റാവുന്നതാണ്‌. അതു സാധ്യമല്ലെങ്കിൽ നിങ്ങളുടെ സഭയ്‌ക്കു വിശേഷാൽ ബാധകമാകുന്ന സേവനയോഗ ഭാഗങ്ങൾ മറ്റൊരു ദിവസത്തെ സേവനയോഗ പരിപാടിയിൽ ഉൾപ്പെടുത്താവുന്നതാണ്‌.

◼ യഹോവയുടെ സാക്ഷികളുടെ ഇടയിൽ അടുത്തകാലത്തു വിതരണം ചെയ്യപ്പെടുന്ന, ഒരു പ്രത്യേക താളത്തിൽ പാടി റെക്കോർഡ്‌ ചെയ്‌ത രാജ്യഗീതങ്ങളെക്കുറിച്ച്‌ പല പ്രസാധകരും ഫോൺ ചെയ്‌ത്‌ ബ്രാഞ്ച്‌ ഓഫീസിനോട്‌ അന്വേഷിക്കുകയുണ്ടായി. ഇവയ്‌ക്ക്‌ സംഘടനയുടെ അംഗീകാരമുണ്ടോയെന്ന്‌ അറിയുന്നതിനായിരുന്നു അത്‌. ഈ ഗീതങ്ങളെക്കുറിച്ചു ഞങ്ങളും അറിഞ്ഞിരുന്നു, എന്നാൽ അവയ്‌ക്ക്‌ ഞങ്ങളുടെ അംഗീകാരം ഇല്ല. ദയവായി അവ വിതരണം ചെയ്യുകയോ ഇന്റർനെറ്റിൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്യുകയോ ചെയ്യരുത്‌. ഇതു സംബന്ധിച്ചു നിങ്ങൾക്കുള്ള ചോദ്യങ്ങൾക്ക്‌ മുകളിൽ പറഞ്ഞ വിവരങ്ങൾ ഉത്തരം പ്രദാനം ചെയ്യുമെന്നു കരുതട്ടെ.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക