വീഡിയോ പരിപാടികൾ വിസിഡി-യിൽ
രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ചിത്രീകരണ പരമ്പര എന്ന ശീർഷകത്തിലുള്ള വിസിഡി അവതരണങ്ങളിൽ മൂന്നു വീഡിയോ പരിപാടികളാണുള്ളത്. ഇവയിൽ, ഡോക്ടർമാരെയും മെഡിക്കൽ വിദ്യാർഥികളെയും ഉദ്ദേശിച്ചു തയ്യാറാക്കിയിട്ടുള്ളതാണ് രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സാരീതികൾ—ലളിതം, സുരക്ഷിതം, ഫലപ്രദം എന്നത്. അതുകൊണ്ട് മറ്റു രണ്ടു പരിപാടികളിൽ ഉള്ളതിനെക്കാൾ കൂടുതൽ ശസ്ത്രക്രിയാ രംഗങ്ങളും മറ്റും ഇതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. മെഡിക്കൽ ലേഖകരെയും ആരോഗ്യ വിദഗ്ധരെയും സാമൂഹിക പ്രവർത്തകരെയും നിയമപാലകരെയും മനസ്സിൽപ്പിടിച്ചുകൊണ്ടാണ് രക്തപ്പകർച്ചയ്ക്കു പകരമുള്ള ചികിത്സ—രോഗിയുടെ ആവശ്യങ്ങളും അവകാശങ്ങളും നിറവേറ്റുന്നു എന്ന വീഡിയോ തയ്യാർ ചെയ്തിരിക്കുന്നത്. രോഗിയുടെ നിയമപരമായ അവകാശങ്ങൾ കണക്കിലെടുത്തുകൊണ്ട് ചികിത്സ നടത്തുന്ന വിധം ഇതിൽ വിവരിക്കുന്നു. രക്തരഹിത ചികിത്സ—വൈദ്യശാസ്ത്രം വെല്ലുവിളിയെ വിജയകരമായി നേരിടുന്നു എന്ന വീഡിയോ രൂപകൽപ്പന ചെയ്തിരിക്കുന്നത് പ്രധാനമായും പൊതുജനത്തെ ഉദ്ദേശിച്ചാണ്. ഇവ ഇപ്പോൾ ഇംഗ്ലീഷിൽ മാത്രമേ ലഭ്യമായിട്ടുള്ളൂ. വിസിഡി പ്ലെയർ ഉള്ള എല്ലാ കുടുംബങ്ങൾക്കും ഇതിനുള്ള അപേക്ഷ അയയ്ക്കാവുന്നതാണ്. നിങ്ങളുടെ ഡോക്ടർ, ബൈബിൾ വിദ്യാർഥികൾ, സാക്ഷിയല്ലാത്ത ഇണ, ബന്ധുക്കൾ, അധ്യാപകർ, സഹപ്രവർത്തകർ, സഹപാഠികൾ എന്നിവരെ ഇവ കാണിക്കാൻ ശ്രദ്ധിക്കുക.