വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/04 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2004
നമ്മുടെ രാജ്യ ശുശ്രൂഷ—2004
km 12/04 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌തകം സമർപ്പി​ക്കുക. അല്ലെങ്കിൽ, പകര സമർപ്പ​ണ​മാ​യി എന്റെ ബൈബിൾ കഥാപു​സ്‌തക, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നിവ പോലുള്ള മറ്റു പുസ്‌ത​കങ്ങൾ ഉപയോ​ഗി​ക്കുക. ജനുവരി: കടലാസ്‌ മഞ്ഞനി​റ​മാ​കു​ക​യോ നിറം മങ്ങുക​യോ ചെയ്യുന്ന 192 പേജുള്ള ഏതെങ്കി​ലും പുസ്‌ത​ക​മോ 1990-നു മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതെങ്കി​ലും പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. അത്തരം പുസ്‌ത​ക​ങ്ങ​ളൊ​ന്നും ഇല്ലാത്ത സഭകൾക്ക്‌, ദൈവ​ത്തി​നു വേണ്ടി​യുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം (ഇംഗ്ലീഷ്‌), കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്നിവ​യിൽ ഏതെങ്കി​ലും സമർപ്പി​ക്കാം. ഫെബ്രു​വരി: യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌തകം വിശേ​ഷ​വ​ത്‌ക​രി​ക്കു​ന്ന​താ​യി​രി​ക്കും. ഈ പ്രസി​ദ്ധീ​ക​രണം സ്റ്റോക്കി​ല്ലാത്ത സഭകൾക്ക്‌ ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? എന്ന പുസ്‌ത​ക​മോ വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്ന പുസ്‌ത​ക​മോ സമർപ്പി​ക്കാ​വു​ന്ന​താണ്‌. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. പുസ്‌തകം സമർപ്പി​ക്കു​ന്ന​തോ​ടൊ​പ്പം, ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ തുടങ്ങാൻ പ്രത്യേക ശ്രമം നടത്തുക.

◼ ദയവായി ശ്രദ്ധി​ക്കുക: 2006-ലെ സ്‌മാ​രകം ഏപ്രിൽ 12 ബുധനാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം ആയിരി​ക്കും. ഒന്നില​ധി​കം സഭകൾ ഒരു രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കു​മ്പോൾ, മറ്റെവി​ടെ​യെ​ങ്കി​ലും സ്‌മാ​ര​കാ​ച​രണം ക്രമീ​ക​രി​ക്കേണ്ടി വരുന്ന സഭകൾക്ക്‌ ആവശ്യ​മായ ബുക്കി​ങ്ങും മറ്റും ചെയ്യു​ന്ന​തി​നു വേണ്ടി​യാണ്‌ വളരെ മുന്ന​മേ​തന്നെ ഇക്കാര്യം അറിയി​ക്കു​ന്നത്‌. സമാധാ​ന​പ​ര​വും ക്രമീ​കൃ​ത​വു​മായ ഒരു വിധത്തിൽ സ്‌മാ​ര​കാ​ച​രണം നടക്കേ​ണ്ട​തിന്‌ കെട്ടി​ട​ത്തി​ലെ മറ്റു പ്രവർത്ത​നങ്ങൾ നിമിത്തം യാതൊ​രു ശല്യവും ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ഉറപ്പു​വ​രു​ത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാ​ഹി​ക​ളു​മാ​യി മൂപ്പന്മാർ ചെയ്‌തി​രി​ക്കണം.

◼ വളരെ പ്രധാ​ന​പ്പെട്ട അവസര​മാ​യി​രി​ക്കു​ന്ന​തി​നാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാ​രു​ടെ സംഘം കൂടുതൽ യോഗ്യ​ത​യുള്ള മൂപ്പന്മാ​രിൽ ഒരാളെ വേണം നിയമി​ക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമ​നു​സ​രി​ച്ചു നടത്തു​ക​യോ എല്ലാ വർഷവും ഒരേ സഹോ​ദ​ര​നെ​ത്തന്നെ നിയമി​ക്കു​ക​യോ ചെയ്യരുത്‌. എന്നാൽ പ്രസംഗം നടത്താൻ തക്ക ആരോ​ഗ്യ​സ്ഥി​തി​യുള്ള അഭിഷി​ക്ത​നായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹ​ത്തി​നു നൽകേ​ണ്ട​താണ്‌.

◼ ലഭ്യമായ പുതിയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

വാച്ച്‌ ടവർ പ്രസി​ദ്ധീ​കരണ സൂചിക 2003 —ഇംഗ്ലീഷ്‌

എന്റെ ബൈബിൾ കഥാപു​സ്‌തകം (ചെറുത്‌) —ഇംഗ്ലീഷ്‌, മലയാളം

യഹോവയ്‌ക്കു സ്‌തു​തി​ഗീ​തങ്ങൾ പാടുക (29 ഗീതങ്ങ​ളു​ള്ളത്‌) —ഗുജറാ​ത്തി

സമാധാനപൂർണ്ണമായ ഒരു പുതിയ ലോക​ത്തി​ലെ ജീവിതം (ലഘുലേഖ നമ്പർ 15) —ഖാസി

മരിച്ച പ്രിയ​പ്പെ​ട്ട​വർക്ക്‌ എന്തു പ്രത്യാശ? (ലഘുലേഖ നമ്പർ 16) —ഖാസി

കുടുംബജീവിതം ആസ്വദി​ക്കുക (ലഘുലേഖ നമ്പർ 21) —ഖാസി

ബൈബിളിനെ കുറിച്ച്‌ കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? (ലഘുലേഖ നമ്പർ 26) —കൊങ്കണി (റോമൻ ലിപി), ഖാസി

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

ദൈവത്തിനുവേണ്ടിയുള്ള മനുഷ്യ​വർഗ​ത്തി​ന്റെ അന്വേ​ഷണം —ഇംഗ്ലീഷ്‌

എന്റെ ബൈബിൾ കഥാപു​സ്‌തകം (ചെറുത്‌) —തെലുങ്ക്‌

എന്റെ ബൈബിൾ കഥാപു​സ്‌തകം (വലുത്‌) —തമിഴ്‌

നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും? —നേപ്പാളി

ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്‌? അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം? —ഹിന്ദി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക