ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ഡിസംബർ 27-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. സ്കൂൾ മേൽവിചാരകൻ നടത്തുന്ന 30 മിനിട്ട് ദൈർഘ്യമുള്ള ഈ പുനരവലോകനം, 2004 നവംബർ 1 മുതൽ ഡിസംബർ 27 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി ആയിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്താനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ഒരു വിഷയത്തിലുള്ള സദസ്സിന്റെ താത്പര്യം ഉണർത്താനുള്ള ഏറ്റവും നല്ല മാർഗങ്ങളിലൊന്ന് ഏതാണ്? [be പേ. 218 ഖ. 3]
2. ഫലപ്രദമായ ഒരു ഉപസംഹാരത്തിന്റെ അഞ്ചു വിശേഷതകൾ ഏവ? [be പേ. 220 ഖ. 4-പേ. 221 ഖ. 4]
3. നമ്മുടെ പ്രസ്താവനകൾ കൃത്യതയുള്ളതാണെന്ന് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? [be പേ. 224 ചതുരം]
4. യോഗങ്ങളിലെ നമ്മുടെ പരിപാടികൾ, “സത്യത്തിന്റെ തൂണും അടിസ്ഥാനവു”മെന്ന നിലയിലുള്ള സഭയുടെ പങ്കിനോട് ഉയർന്ന ആദരവ് പ്രതിഫലിപ്പിക്കുന്നതാണെന്നു നമുക്ക് എങ്ങനെ ഉറപ്പുവരുത്താൻ കഴിയും? (1 തിമൊ. 3:15) [be പേ. 224 ഖ. 1-4]
5. ആനുകാലിക സംഭവങ്ങൾ, ഉദ്ധരണികൾ, അനുഭവങ്ങൾ എന്നിവയോടുള്ള ബന്ധത്തിൽ സദൃശവാക്യങ്ങൾ 14:15 നമുക്ക് എങ്ങനെ ബാധകമാക്കാം? [be പേ. 225 ഖ. 1]
1-ാം നമ്പർ നിയമനം
6. പ്രളയംമുതൽ ആദാമിന്റെ സൃഷ്ടിവരെയുള്ള കാലം പിന്നോട്ട് കണക്കുകൂട്ടാനാകുന്നത് എങ്ങനെ? [si പേ. 286 ഖ. 12]
7. യേശുവിന്റെ ശുശ്രൂഷ ആരംഭിച്ച തീയതി നിശ്ചയിക്കാനാകുന്നത് എങ്ങനെ, അതു മൂന്നര വർഷത്തേക്കായിരുന്നെന്നു വിശ്വസിക്കാൻ എന്ത് അടിസ്ഥാനമാണുള്ളത്? [si പേ. 291 ഖ. 16]
8. (എ) “യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന” പുറപ്പെട്ടത് എപ്പോൾ? (ബി) മിശിഹായെന്ന നിലയിൽ യേശു പ്രത്യക്ഷപ്പെടാൻ അന്നുമുതൽ എത്ര വർഷം എടുക്കുമായിരുന്നു? (ദാനീ. 9:24-27) [si പേ. 291 ഖ. 18-19]
9. ‘സഹോദരനോട് നിരക്കുന്നതിൽ’ കലാശിക്കുന്ന ആത്മാർഥമായ ഒരു ക്ഷമാപണത്തിൽ ഉൾപ്പെട്ടിരിക്കുന്നത് എന്ത്? (മത്താ. 5:23, 24) [w02 11/1 പേ. 6 ഖ. 1, 5]
10. ദൈവനിയമിത വേലകൾ നിവർത്തിക്കുന്നതു സംബന്ധിച്ച് 2 രാജാക്കന്മാർ 13:18, 19 നമ്മെ എന്തു പഠിപ്പിക്കുന്നു? [w02 12/1 പേ. 31 ഖ. 1-2]
പ്രതിവാര ബൈബിൾ വായന
11. രക്തം വാർന്നു ചാകാത്ത മൃഗത്തെ ഇസ്രായേല്യർ ഭക്ഷിക്കുകയില്ലായിരുന്നുവെന്നിരിക്കെ അതിനെ പരദേശിക്കോ അന്യജാതിക്കാരനോ വിൽക്കാമായിരുന്നത് എന്തുകൊണ്ട്? (ആവ. 14:21)
12. ആവർത്തനപുസ്തകം 20:5-7-ൽ നമുക്കുള്ള പാഠമെന്ത്?
13. ‘തിരികല്ലോ അതിന്റെ മേൽക്കല്ലോ പണയം’ വാങ്ങുന്നത് “ജീവനെ പണയം” വാങ്ങുന്നതു പോലെയായിരുന്നത് ഏതർഥത്തിൽ? (ആവ. 24:6)
14. ഇസ്രായേല്യർ കൊഴുപ്പ് ഭക്ഷിക്കുന്നതു വിലക്കിയിരുന്നു. അപ്പോൾ ഏത് അർഥത്തിലാണ് അവർ ‘ആട്ടിൻകുട്ടികളുടെ മേദസ്സ്’ ഭക്ഷിച്ചിരുന്നത്? (ആവ. 32:13, 14)
15. ആഖാൻ ചെയ്ത പാപത്തിന്റെ ആധുനിക സമാന്തരം ഏത്? (യോശു. 7:1-26) [w86 12/15 പേ. 20 ഖ. 20]