അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മേയ്: വീക്ഷാഗോപുരം, ഉണരുക! മാസികകളുടെ ഒറ്റപ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിച്ചിട്ടുള്ളവരും എന്നാൽ സംഘടനയോട് സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾ ഉൾപ്പെടെയുള്ള താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്‌തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ഭവന ബൈബിളധ്യയനം ആരംഭിക്കാൻ ശുഷ്കാന്തിയോടെ പരിശ്രമിക്കുക, വിശേഷിച്ചും പരിജ്ഞാനം പുസ്തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവർ ഉണ്ടെങ്കിൽ അവർക്ക്. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്). തങ്ങൾക്കു കുട്ടികൾ ഇല്ലെന്ന് വീട്ടുകാർ പറയുന്നെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ലഘുപത്രിക ഉപയോഗിക്കുമ്പോൾ ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ജൂലൈ, ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതെങ്കിലും ലഘുപത്രിക സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ ജൂൺ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്ക് ഓഡിറ്റ് ചെയ്യേണ്ടതാണ്. അതേത്തുടർന്ന്, അടുത്ത തവണ കണക്കു റിപ്പോർട്ട് വായിക്കുമ്പോൾ അതിനെക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21) —സിന്ധി
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —ഒറിയ, കൊങ്കണി, സിന്ധി
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —ഹിന്ദി
വിഷാദമഗ്നർക്ക് ആശ്വാസം (ലഘുലേഖ നമ്പർ 20) —തമിഴ്
കുടുംബജീവിതം ആസ്വദിക്കുക (ലഘുലേഖ നമ്പർ 21) —ഉർദു
ആർ യഥാർത്ഥത്തിൽ ഈ ലോകത്തെ ഭരിക്കുന്നു? (ലഘുലേഖ നമ്പർ 22) —ഇംഗ്ലീഷ്, ഗുജറാത്തി, തെലുങ്ക്, മറാഠി
ബൈബിളിനെ കുറിച്ച് കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? (ലഘുലേഖ നമ്പർ 26) —ഉർദു
◼ സിഡി-റോമിലുള്ള വാച്ച്‌ടവർ ലൈബ്രറി—2003-ലെ പതിപ്പ് (cdly03) താമസിയാതെ ലഭ്യമാകുന്നതായിരിക്കും. സഭയിലെ കമ്പ്യൂട്ടർ സൗകര്യമുള്ള അംഗങ്ങൾക്കു വേണ്ടി മാത്രമുള്ളതാണ് ഇത്. സഭയിലൂടെ മാത്രമേ ഇതിനായി അപേക്ഷിക്കാവൂ. cdly03 പ്രകാശനം ചെയ്തിരിക്കുന്നതിനാൽ cdly01-ന്റെ നിലവിലുള്ള എല്ലാ അപേക്ഷകളും ഞങ്ങൾ റദ്ദാക്കുകയാണ്. അതുകൊണ്ട് cdly01-ന് അപേക്ഷ നൽകിയിരുന്നവർക്ക് ഇപ്പോൾ cdly03-ന് വേണ്ടി ഒരു പുതിയ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
◼ ഓർമിപ്പിക്കൽ: വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറം സഭകൾക്ക് അയച്ചുതരുന്നതാണ്. 2004-ലെ കൺവെൻഷൻ ബാഡ്‌ജ് കാർഡുകൾക്കും തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ, വാർഷികപുസ്തകം, കലണ്ടർ തുടങ്ങിയ 2005-ലെ മറ്റ് വാർഷിക ഇനങ്ങൾക്കും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറം കിട്ടിയാൽ ഉടനെ അതു ചെയ്യേണ്ടതാണ്.
[അടിക്കുറിപ്പ്]
a മലയാളത്തിൽ ലഭ്യമല്ല.