ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ഏപ്രിൽ 26-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2004 മാർച്ച് 1 മുതൽ ഏപ്രിൽ 26 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ഒരു പ്രസംഗം നടത്തുമ്പോൾ, ഒരു നോട്ട് നോക്കി മുഴുവനും വായിക്കുന്നതിനെക്കാൾ നല്ലത് ഒരു ബാഹ്യരേഖ ഉപയോഗിച്ചു സംസാരിക്കുന്നതാണ്, എന്തുകൊണ്ട്? [be പേ. 166 ഖ. 3]
2. വയൽസേവനത്തിനുള്ള തയ്യാറെടുപ്പു നടത്തുമ്പോൾ, പറയാൻ ഉദ്ദേശിക്കുന്ന ആശയങ്ങൾ ചിട്ടപ്പെടുത്തി മനസ്സിൽ ഒരു ബാഹ്യരേഖ തയ്യാറാക്കാൻ എങ്ങനെ കഴിയും? [be പേ. 167 ഖ. 3]
3. ‘യേശു തന്നേ ക്രിസ്തു എന്ന് പൗലൊസ് യുക്തിപൂർവം തെളിയി’ച്ചത് എങ്ങനെയെന്ന് പ്രവൃത്തികൾ 13:16-41-ഉം 17:2, 3-ഉം (NW) ഉപയോഗിച്ച് വിശദീകരിക്കുക. (പ്രവൃത്തികൾ 9:22, NW) [be പേ. 170 ഖ. 2]
4. വാചാപ്രസംഗത്തിന്റെ ചില നേട്ടങ്ങൾ എന്തൊക്കെയാണ്? [be പേ. 175 ഖ. 2-5]
5. വാചാപ്രസംഗത്തിന്റെ കാര്യത്തിൽ ഏത് അപകടങ്ങൾ പതിയിരിപ്പുണ്ട്, അവ ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും? [be പേ. 176 ഖ. 1-4]
1-ാം നമ്പർ നിയമനം
6. ഉല്പത്തി 32:24-32-ലെ വിവരണം പറയുന്നപ്രകാരം, 97 വയസ്സുണ്ടായിരുന്ന യാക്കോബ് യഹോവയുടെ അനുഗ്രഹം ലഭിക്കാനായി എന്തു ചെയ്തു, ഇതു നമ്മെ എന്തു പഠിപ്പിക്കുന്നു? [w02 8/1 പേ. 29-31]
7. “ചിന്താപ്രാപ്തി” എന്നാൽ എന്താണ്, സമനില കൈവിടുന്നതിൽനിന്നും അനാവശ്യമായി വ്രണിതരാകുന്നതിൽനിന്നും നമ്മെ തടയാൻ അതിന് എങ്ങനെ കഴിയും? (സദൃ. 1:4, NW) [w02 8/15 പേ. 21-2]
8. പരസ്യപ്രസംഗകർക്ക് എങ്ങനെ തങ്ങളുടെ പ്രസംഗം തിരുവെഴുത്തുകളിൽ അടിസ്ഥാനപ്പെടുത്താൻ കഴിയും? [be പേ. 52 ഖ. 6–പേ. 53 ഖ. 5]
9. ഒരു ബാഹ്യരേഖയെ തിരുവെഴുത്തിന്റെ സമ്പുഷ്ടമായ വിശദീകരണംകൊണ്ടു നിറയ്ക്കാൻ ഒരു പ്രസംഗകൻ ഏതെല്ലാം തീരുമാനങ്ങൾ എടുക്കണം? [be പേ. 54 ഖ. 2-4]
10. മരുഭൂമിയിൽവെച്ച് യഹോവ എന്നും ഇസ്രായേല്യർക്കു ഭക്ഷിക്കാൻ മന്ന തന്നെ നൽകിയത് എന്തുകൊണ്ട്, ഇതിൽനിന്ന് നമുക്ക് എന്തു പഠിക്കാൻ കഴിയും? (ആവ. 8:16) [w02 9/1 പേ. 30 ഖ. 3-4]
പ്രതിവാര ബൈബിൾ വായന
11. ഉല്പത്തി 37:12-17-ൽനിന്ന് യോസേഫിന്റെയും യേശുവിന്റെയും ജീവിതഗതിയിൽ ഏതു സമാന്തരം നമുക്കു കാണാൻ കഴിയുന്നു? [w88 4/1 പേ. 25 ഖ. 12]
12. ഉല്പത്തി 42:25-35-ൽ കാണാൻ കഴിയുന്നതുപോലെ, യോസേഫ് യേശുവിന്റേതിനു സമാനമായ അനുകമ്പ പ്രകടമാക്കിയത് എങ്ങനെ? [w88 8/1 പേ. 10 ഖ. 10; പേ. 11 ഖ. 17]
13. ഇന്ന് അടിമവർഗം ചെയ്യുന്ന കരുതലുകൾ യോസേഫിന്റെ നാളിലെ ധാന്യ വിതരണത്തോട് ഒക്കുന്നത് എങ്ങനെ? (ഉല്പ. 47:21-25)
14. “ഞാൻ എന്താണെന്നു തെളിയുന്നുവോ അതാണെന്നു തെളിയിക്കുന്നവൻ” എന്ന് പറയുകവഴി യഹോവ തന്റെ നാമത്തെ കുറിച്ച് എന്താണു വെളിപ്പെടുത്തിയത്? (പുറ. 3:14, 15, NW)
15. പരാതിപ്പെടലുമായി ബന്ധപ്പെട്ട ഏതു രണ്ട് അപകടങ്ങളാണ് പുറപ്പാടു 16:2, 3-ൽ കാണുന്നത്? [w93 3/15 പേ. 20-1]