അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിളധ്യയനങ്ങൾ ആരംഭിക്കുന്നതിന് പ്രത്യേക ശ്രമം നടത്തുന്നതായിരിക്കും. ആളുകൾക്കു മുന്നമേ ഈ പ്രസിദ്ധീകരണം ലഭിച്ചിട്ടുണ്ടെങ്കിൽ ദാനീയേൽ പ്രവചനത്തിനു ശ്രദ്ധ കൊടുപ്പിൻ! സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റ പ്രതികൾ വിശേഷവത്കരിക്കുക. സ്മാരകത്തിലോ മറ്റു ദിവ്യാധിപത്യ കൂടിവരവുകളിലോ സംബന്ധിച്ചിട്ടുള്ളവരും എന്നാൽ സംഘടനയോട് സജീവമായി സഹവസിക്കുന്നില്ലാത്തവരുമായ ആളുകൾ ഉൾപ്പെടെ, താത്പര്യക്കാർക്കു മടക്കസന്ദർശനം നടത്തുമ്പോൾ ദൈവത്തെ ആരാധിക്കുക പുസ്തകം സമർപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ഒരു ഭവന ബൈബിളധ്യയനം ആരംഭിക്കാൻ ശുഷ്കാന്തിയോടെ പരിശ്രമിക്കുക, വിശേഷിച്ചും പരിജ്ഞാനം പുസ്തകവും ആവശ്യം ലഘുപത്രികയും പഠിച്ചുകഴിഞ്ഞവർക്ക്. ജൂൺ: മഹാനായ അധ്യാപകനിൽനിന്നു പഠിക്കുക (ഇംഗ്ലീഷ്). തങ്ങൾക്കു കുട്ടികൾ ഇല്ലെന്ന് വീട്ടുകാർ പറയുകയാണെങ്കിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക. ലഘുപത്രിക ഉപയോഗിക്കുമ്പോൾ ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
◼ സാഹിത്യത്തിനായി പ്രസാധകർ വ്യക്തിപരമായി അയയ്ക്കുന്ന അപേക്ഷകൾ ബ്രാഞ്ച് ഓഫീസ് സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അക്കാര്യം സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നതു ദയവായി ശ്രദ്ധിക്കുക.