ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2004 ഫെബ്രുവരി 23-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2004 ജനുവരി 5 മുതൽ ഫെബ്രുവരി 23 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. അവതരിപ്പിക്കപ്പെടുന്ന വിവരത്തിന്റെ പ്രായോഗിക മൂല്യം സദസ്സിനു വ്യക്തമാകുന്നുവെന്നും അതിൽനിന്ന് യഥാർഥ പ്രയോജനം ലഭിക്കുന്നുവെന്നും ഉറപ്പു വരുത്തുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും? [be പേ. 158 ഖ. 2-4]
2. വാക്കുകൾ നാം ശ്രദ്ധാപൂർവം തിരഞ്ഞെടുക്കേണ്ടത് എന്തുകൊണ്ട്? [be പേ. 160 ഖ. 1, രണ്ടാം ചതുരം]
3. നല്ല സംസാരത്തിന്റെ ഏത് അടിസ്ഥാന നിബന്ധന 1 കൊരിന്ത്യർ 14:9-ൽ (NW) എടുത്തു പറഞ്ഞിരിക്കുന്നു, നമ്മുടെ പഠിപ്പിക്കലിൽ ഈ തത്ത്വം എങ്ങനെ പ്രാവർത്തികമാക്കാം? [be പേ. 161 ഖ. 1-4]
4. മത്തായി 5:3-12-ലും മർക്കൊസ് 10:17-21-ലും കാണുന്നപ്രകാരം യേശുവിന്റെ പഠിപ്പിക്കലിൽനിന്നു നമുക്ക് അനുകരിക്കാൻ കഴിയുന്ന മികവുറ്റ ഒരു സവിശേഷത ഏതാണ്? [be പേ. 162 ഖ. 4]
5. നമ്മുടെ ശുശ്രൂഷയിലും സഭായോഗങ്ങളിൽ അഭിപ്രായങ്ങൾ പറയുമ്പോഴും കരുത്തും വികാരഭാവവും ഉജ്ജ്വലതയും ദ്യോതിപ്പിക്കുന്ന പദങ്ങൾ ഉപയോഗിക്കുന്നതിൽ നാം തത്പരരായിരിക്കേണ്ടത് എന്തുകൊണ്ട്? (മത്താ. 23:37, 38) [be പേ. 163 ഖ. 3–പേ. 164 ഖ. 1]
1-ാം നമ്പർ നിയമനം
6. ഒരു പ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം എന്താണ്, അതു മനസ്സിൽ പിടിക്കുന്നത് പ്രസംഗത്തിനായി വിവരങ്ങൾ തിരഞ്ഞെടുക്കുകയും ചിട്ടപ്പെടുത്തുകയും ചെയ്യുമ്പോൾ പ്രയോജനപ്രദമായിരിക്കുന്നത് എങ്ങനെ? [be പേ. 39 ഖ. 6–പേ. 40 ഖ. 1]
7. (എ) ആത്മീയമായി ശുദ്ധരായിരിക്കുക എന്നാൽ അർഥമെന്താണ്? ആത്മീയ ശുചിത്വമാണ് എല്ലാത്തരം ശുചിത്വത്തെക്കാളും പ്രധാനം എന്നു പറയാനാകുന്നത് എന്തുകൊണ്ട്? (ബി) ലോകത്തിൽ സാധാരണമായിരിക്കുന്ന ധാർമിക അശുദ്ധിയോടുള്ള മമത ഒഴിവാക്കാൻ ക്രിസ്ത്യാനികൾക്ക് എങ്ങനെ കഴിയും? [w02 2/1 പേ. 5-6]
8. ബൈബിളിൽ അടങ്ങിയിരിക്കുന്ന മുഴു തത്ത്വങ്ങളിലുംവെച്ച് ഘനമേറിയവ ഏതെല്ലാമാണ്? [w02 2/15 പേ. 5 ഖ. 1, 4, 6]
9. എന്താണ് സമാനുഭാവം, യേശു ഈ ഗുണം പ്രകടമാക്കിയിരിക്കുന്നത് എങ്ങനെ? [w02 4/15 പേ. 25 ഖ. 4-5]
10. സദൃശവാക്യങ്ങൾ 11:11 യഹോവയുടെ ജനത്തിന്റെ സഭകൾക്കു ബാധകമാകുന്നത് എങ്ങനെ? [w02 5/15 പേ. 27 ഖ. 1-3]
പ്രതിവാര ബൈബിൾ വായന
11. ഉല്പത്തി 2:9-ൽ പറഞ്ഞിരിക്കുന്ന ‘ജീവവൃക്ഷം’ എന്തിനെ പ്രതിനിധാനം ചെയ്യുന്നു?
12. ലോത്തിന്റെ ഭാര്യയ്ക്ക് ജീവൻ നഷ്ടമായത് എന്തുകൊണ്ട്? (ഉല്പ. 19:26) [w90 12/1 പേ. 20 ഖ. 10]
13. ഉല്പത്തി 24-ാം അധ്യായത്തിലെ പ്രാവചനിക നാടകത്തിൽ (എ) അബ്രാഹാം (ബി) യിസ്ഹാക് (സി) അബ്രാഹാമിന്റെ ദാസനായ എലീയേസെർ (ഡി) പത്ത് ഒട്ടകങ്ങൾ (ഇ) റിബെക്കാ എന്നിവർ ആരെ ചിത്രീകരിക്കുന്നു?
14. ഏശാവിന്റെയും യാക്കോബിന്റെയും കാര്യം ദൈവം മുൻകൂട്ടി തീരുമാനിച്ചോ? (ഉല്പ. 25:23)
15. ആത്മാർഥ ശ്രമം ചെയ്യുന്നവർ യഹോവയാൽ അനുഗ്രഹിക്കപ്പെടും എന്നുള്ളതിന് റാഹേൽ ഏതു വിധത്തിലാണ് നല്ല ദൃഷ്ടാന്തം വെച്ചത്? (ഉല്പ. 30:1-8) [w02 8/1 പേ. 29-30]