വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 12/03 പേ. 5
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2003
നമ്മുടെ രാജ്യ ശുശ്രൂഷ—2003
km 12/03 പേ. 5

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഡിസംബർ: ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏററവും മഹാനായ മനുഷ്യൻ. പകരം സമർപ്പ​ണ​മെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്‌തകം, നിങ്ങൾക്കു ഭൂമി​യി​ലെ പറുദീ​സ​യിൽ എന്നേക്കും ജീവി​ക്കാൻ കഴിയും എന്നിവ​യിൽ ഏതെങ്കി​ലും ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. ജനുവരി: സഭയുടെ സ്റ്റോക്കിൽ ഉണ്ടായി​രു​ന്നേ​ക്കാ​വുന്ന, 1988-ന്‌ മുമ്പു പ്രസി​ദ്ധീ​ക​രിച്ച ഏതൊരു പുസ്‌ത​ക​വും. ഇവ സ്റ്റോക്കി​ല്ലെ​ങ്കിൽ, അടുത്തുള്ള സഭകളിൽ പഴയ പ്രസി​ദ്ധീ​ക​ര​ണങ്ങൾ അധിക​മാ​യു​ണ്ടോ എന്ന്‌ ദയവായി അന്വേ​ഷി​ക്കുക. ഉണ്ടെങ്കിൽ അത്‌ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. പഴയ പുസ്‌ത​കങ്ങൾ ഇല്ലാത്ത സഭകൾക്ക്‌ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം, യുവജ​നങ്ങൾ ചോദി​ക്കുന്ന ചോദ്യ​ങ്ങ​ളും പ്രാ​യോ​ഗി​ക​മായ ഉത്തരങ്ങ​ളും എന്നിവ​യിൽ ഏതെങ്കി​ലും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ. ഈ പ്രസി​ദ്ധീ​ക​രണം ലഭ്യമ​ല്ലെ​ങ്കിൽ, ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? അല്ലെങ്കിൽ വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! എന്നിവ​യിൽ ഏതെങ്കി​ലും പകരം സമർപ്പി​ക്കാ​വു​ന്ന​താണ്‌. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ഭവന ബൈബി​ള​ധ്യ​യ​നങ്ങൾ ആരംഭി​ക്കാൻ പ്രത്യേക ശ്രമം ചെയ്യ​പ്പെ​ടും. ആളുക​ളു​ടെ പക്കൽ ഈ പ്രസി​ദ്ധീ​ക​രണം ഉണ്ടെങ്കിൽ ദാനീ​യേൽ പ്രവച​ന​ത്തി​നു ശ്രദ്ധ കൊടു​പ്പിൻ! പുസ്‌തകം സമർപ്പി​ക്കാ​വു​ന്ന​താണ്‌.

◼ ലോക​വ്യാ​പക വേലയ്‌ക്കും രാജ്യ​ഹാൾ ഫണ്ടിനും വേണ്ടി​യുള്ള സംഭാ​വ​ന​പ്പെ​ട്ടി​ക​ളിൽനി​ന്നു ലഭിക്കുന്ന പണം മാസം​തോ​റും അടയ്‌ക്കേ​ണ്ട​താണ്‌, രാജ്യ​ഹാൾ വായ്‌പ തിരി​ച്ച​ട​യ്‌ക്കാ​നാ​യോ ഇതര സഭാ ചെലവു​കൾക്കാ​യോ അത്‌ ഉപയോ​ഗി​ക്ക​രുത്‌ എന്ന്‌ സഭാ കണക്കുകൾ കൈകാ​ര്യം ചെയ്യുന്ന സഹോ​ദ​ര​ങ്ങളെ ഓർമി​പ്പി​ക്കാൻ ആഗ്രഹി​ക്കു​ന്നു.

◼ ദയവായി ശ്രദ്ധി​ക്കുക: 2005-ലെ സ്‌മാ​രകം മാർച്ച്‌ 24 വ്യാഴാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം ആയിരി​ക്കും. ഒന്നില​ധി​കം സഭകൾ ഒരു രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കു​മ്പോൾ, മറ്റെവി​ടെ​യെ​ങ്കി​ലും സ്‌മാ​ര​കാ​ച​രണം ക്രമീ​ക​രി​ക്കേണ്ടി വരുന്ന സഭകൾക്ക്‌ ആവശ്യ​മായ ബുക്കി​ങ്ങും മറ്റും ചെയ്യു​ന്ന​തി​നു വേണ്ടി​യാണ്‌ വളരെ മുന്ന​മേ​തന്നെ ഇക്കാര്യം അറിയി​ക്കു​ന്നത്‌. സമാധാ​ന​പ​ര​വും ക്രമീ​കൃ​ത​വു​മായ ഒരു വിധത്തിൽ സ്‌മാ​ര​കാ​ച​രണം നടക്കേ​ണ്ട​തിന്‌ കെട്ടി​ട​ത്തി​ലെ മറ്റു പ്രവർത്ത​നങ്ങൾ നിമിത്തം യാതൊ​രു ശല്യവും ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ഉറപ്പു​വ​രു​ത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാ​ഹി​ക​ളു​മാ​യി മൂപ്പന്മാർ ചെയ്‌തി​രി​ക്കണം. വളരെ പ്രധാ​ന​പ്പെട്ട അവസര​മാ​യി​രി​ക്കു​ന്ന​തി​നാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാ​രു​ടെ സംഘം കൂടുതൽ യോഗ്യ​ത​യുള്ള മൂപ്പന്മാ​രിൽ ഒരാളെ വേണം നിയമി​ക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമ​നു​സ​രി​ച്ചു നടത്തു​ക​യോ എല്ലാ വർഷവും ഒരേ സഹോ​ദ​ര​നെ​ത്തന്നെ നിയമി​ക്കു​ക​യോ ചെയ്യരുത്‌. എന്നാൽ പ്രസംഗം നടത്താൻ തക്ക ആരോ​ഗ്യ​സ്ഥി​തി​യുള്ള അഭിഷി​ക്ത​നായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹ​ത്തി​നു നൽകേ​ണ്ട​താണ്‌.

◼ സഭാ പുസ്‌ത​കാ​ധ്യ​യ​ന​ത്തിന്‌ 2004 മാർച്ച്‌ 15 മുതൽ 2005 മേയ്‌ 16 വരെ യഹോ​വ​യോട്‌ അടുത്തു ചെല്ലു​വിൻ എന്ന പുസ്‌ത​ക​മാ​യി​രി​ക്കും പരിചി​ന്തി​ക്കു​ന്നത്‌.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​രണം:

കുടുംബജീവിതം ആസ്വദി​ക്കുക (ലഘുലേഖ നമ്പർ 21) —പഞ്ചാബി

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക