ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ഏപ്രിൽ 28-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി പരിചിന്തിക്കുന്നതായിരിക്കും. 2003 മാർച്ച് 3 മുതൽ ഏപ്രിൽ 28 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ പരിചിന്തിച്ച വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ഒഴുക്കോടെയുള്ള അവതരണത്തിനു തടസ്സം സൃഷ്ടിച്ചേക്കാവുന്ന ഘടകങ്ങൾ ഏവ? [be പേ. 93]
2. ശരിയോ തെറ്റോ: നിറുത്തൽ, ആളുകളുടെ മനസ്സ് അലഞ്ഞുതിരിയാൻ അനുവദിക്കുകയും ഇടയ്ക്കു കയറി സംസാരിക്കാൻ അവർക്ക് അവസരം നൽകുകയും ചെയ്യും എന്നതിനാൽ അത് ഒഴിവാക്കണം. വിവരിക്കുക.
3. പ്രസംഗിക്കുകയോ പരസ്യവായന നിർവഹിക്കുകയോ ചെയ്യുമ്പോൾ മുഖ്യ പദങ്ങളും പദസമൂഹങ്ങളും ശരിയായി ഊന്നിപ്പറയുന്നതുകൊണ്ടുള്ള പ്രയോജനമെന്ത്? (നെഹെ. 8:8) [be പേ. 101]
4. മുഖ്യ പദങ്ങളും പദസമൂഹങ്ങളും ശരിയായി ഊന്നിപ്പറയുന്നതിനുള്ള പ്രാപ്തി നമുക്ക് എങ്ങനെ വികസിപ്പിക്കാം? [be പേ. 102-3]
5. ബൈബിളധ്യയന സമയത്തോ സഭാ യോഗത്തിലോ ഒരു പ്രസിദ്ധീകരണത്തിൽനിന്ന് ഉച്ചത്തിൽ വായിക്കുമ്പോൾ ഊന്നിപ്പറയേണ്ട മുഖ്യ ആശയങ്ങൾ ഏവയാണ്? [be പേ. 105-6]
1-ാം നമ്പർ നിയമനം
6. ക്രിസ്തീയ യോഗങ്ങളിൽ “കേട്ടു പഠി”ക്കാൻ കുട്ടികളെ പരിശീലിപ്പിക്കുന്നതിന് മാതാപിതാക്കൾക്ക് എന്തു ചെയ്യാൻ കഴിയും? (ആവ. 31:12) [be പേ. 16]
7. എന്താണ് ആത്മീയ പറുദീസ? [w01 3/1 പേ. 8-10]
8. ദൈവിക ജ്ഞാനം എല്ലാവർക്കും ലഭ്യമാണെന്ന് സദൃശവാക്യങ്ങൾ 8:1-3 പ്രകടമാക്കുന്നത് എങ്ങനെ, കൊലൊസ്സ്യർ 2:3 അനുസരിച്ച് നമുക്ക് അത് എവിടെ കണ്ടെത്താൻ കഴിയും? [w01 3/15 പേ. 25, 28]
9. ദൈവനാമം നമുക്ക് എങ്ങനെ അറിയിക്കാൻ കഴിയും? (യോഹ. 17:6) [be പേ. 273-5]
10. “രാജ്യത്തിന്റെ ഈ സുവിശേഷം” സംബന്ധിച്ച് എന്തു സുപ്രധാന വിശദാംശങ്ങൾ ആളുകൾ അറിയേണ്ടതുണ്ട്? (മത്താ. 24:14) [be പേ. 279-80]
പ്രതിവാര ബൈബിൾ വായന
11. (എ) ഒന്നാം നൂറ്റാണ്ടിൽ, മർക്കൊസ് 13:14-ൽ പരാമർശിച്ചിരിക്കുന്ന “മ്ലേച്ഛത” എന്തായിരുന്നു? (ബി) അത് “നില്ക്കരുതാത്ത സ്ഥലത്തു നില്ക്കുന്ന”തായി പറഞ്ഞിരിക്കുന്നത് എന്തിനെ പരാമർശിക്കുന്നു?
12. ദാവീദിന്റെ സിംഹാസനത്തിനുള്ള യഥാർഥ അവകാശി യേശുവായിരുന്നെന്ന് ലൂക്കൊസിന്റെ സുവിശേഷം സ്ഥാപിക്കുന്നത് എങ്ങനെ? (ലൂക്കൊ. 3:23-28) [w93 4/1 പേ. 10 ഖ. 3]
13. ലൂക്കൊസ് 12:2-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ പ്രസ്താവനയുടെ അർഥമെന്തായിരുന്നു?
14. നഷ്ടപ്പെട്ട ദ്രഹ്മയെ സംബന്ധിച്ച യേശുവിന്റെ ഉപമയിലെ ദൂതന്മാരുടെ പ്രതികരണം ശ്രദ്ധേയമായിരിക്കുന്നത് എന്തുകൊണ്ട്? (ലൂക്കൊ. 15:10) അവരുടെ ദൃഷ്ടാന്തം നമ്മെ എങ്ങനെ ബാധിക്കണം?
15. ലൂക്കൊസ് 22:29-ൽ ഏതു രണ്ട് ഉടമ്പടികളെ കുറിച്ചാണു പരാമർശിച്ചിരിക്കുന്നത്?