ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
പിൻവരുന്ന ചോദ്യങ്ങൾ, 2003 ഫെബ്രുവരി 24-ന് ആരംഭിക്കുന്ന വാരത്തിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പരിപാടിയിൽ വാചാ പുനരവലോകനമായി നടത്തുന്നതായിരിക്കും. 2003 ജനുവരി 6 മുതൽ ഫെബ്രുവരി 24 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിരുന്ന വിവരങ്ങളെ ആസ്പദമാക്കി 30 മിനിട്ട് ദൈർഘ്യമുള്ള ഒരു പുനരവലോകനം സ്കൂൾ മേൽവിചാരകൻ നടത്തുന്നതായിരിക്കും. [കുറിപ്പ്: ചോദ്യങ്ങൾക്കുശേഷം പരാമർശങ്ങൾ നൽകിയിട്ടില്ലാത്തപ്പോൾ, ഉത്തരങ്ങൾ കണ്ടെത്തുന്നതിനായി നിങ്ങൾ സ്വന്തമായി ഗവേഷണം നടത്തേണ്ടതുണ്ട്.—ശുശ്രൂഷാസ്കൂൾ പാഠപുസ്തകത്തിന്റെ 36-7 പേജുകൾ കാണുക.]
പ്രസംഗ ഗുണങ്ങൾ
1. ശരിയോ തെറ്റോ: എഴുതിയിരിക്കുന്നതിൽനിന്ന് നേരിയ വ്യത്യാസം ഉണ്ടെങ്കിൽപ്പോലും, ശരിയാണെന്നു തോന്നുംവിധം വായിക്കുന്നതാണ് കൃത്യമായ വായനയുടെ താക്കോൽ. വിശദീകരിക്കുക. [be പേ. 83]
2. പൂരിപ്പിക്കുക: കൃത്യതയോടെ വായിക്കുന്നതിനു വേണ്ടി, _________________________ , _________________________ , _________________________, ഉച്ചത്തിൽത്തന്നെ അങ്ങനെ ചെയ്യുക. [be പേ. 85]
3. വ്യക്തമായി സംസാരിക്കുന്നതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (1 കൊരി. 14:8, 9) [be പേ. 86]
4. സംസാരത്തെ അവ്യക്തമാക്കുന്ന ചില സംഗതികൾ ഏവ, കൂടുതൽ വ്യക്തമായി സംസാരിക്കുന്നതിന് നമുക്ക് എന്തു ചെയ്യാൻ കഴിയും? [be പേ. 86-8]
5. കഴിഞ്ഞ രണ്ടു മാസം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ഉപയോഗിച്ചതും ശരിയായി ഉച്ചരിച്ചു പരിശീലിക്കേണ്ടതുണ്ട് എന്നു നിങ്ങൾ കണ്ടെത്തിയതുമായ ചില വാക്കുകൾ ഏതൊക്കെയാണ്? [be പേ. 92]
1-ാം നമ്പർ നിയമനം
6. ശരിയോ തെറ്റോ: ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ കണ്ണുകൾക്കു നമ്മെ സഹായിക്കാൻ കഴിയും. വിശദീകരിക്കുക. [be പേ. 14]
7. പൂരിപ്പിക്കുക: _________________________ , _________________________ , _________________________ എന്നിവയെല്ലാം ദൈവം പ്രദാനം ചെയ്തിരിക്കുന്ന സമയ സൂചകങ്ങളാണ്. [si പേ. 279 ഖ. 7]
8. പൂരിപ്പിക്കുക: ബൈബിളിൽ ഉപയോഗിച്ചിരിക്കുന്ന പ്രകാരം “ദിവസം” എന്ന പദം കൊണ്ട് _____________________ മണിക്കൂർ അടങ്ങിയതോ _________________________ മണിക്കൂർ അടങ്ങിയതോ _________________________ വർഷം അടങ്ങിയതോ ആയ ഒരു സമയഘട്ടത്തെയോ അതുമല്ലെങ്കിൽ _________________________ പോലുമോ കുറിക്കാൻ കഴിയും, ബാധകമാകുന്ന അർഥം ഏതെന്ന് സന്ദർഭം സൂചിപ്പിക്കുന്നു. [si പേ. 279 ഖ. 8]
9. നിരുത്സാഹത്തെ തരണം ചെയ്യുന്നതിൽ ഹന്നായുടെയും മർക്കൊസിന്റെയും ഏലീയാവിന്റെയും മാതൃക നമ്മെ എങ്ങനെ സഹായിക്കുന്നു? മറ്റുള്ളവരെ സഹായിക്കാൻ ഈ ദൃഷ്ടാന്തങ്ങൾ നമുക്ക് എങ്ങനെ ഉപയോഗിക്കാൻ കഴിയും? [w01 2/1 പേ. 20-3]
10. ചില ബൈബിൾ വാക്യങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ പുരാതന കായിക മത്സരങ്ങൾ സംബന്ധിച്ച വിവരങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെ? ഈ വിവരങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കണം? [w01 1/1 പേ. 28-31]
പ്രതിവാര ബൈബിൾ വായന
11. ശരിയോ തെറ്റോ: ദൈവരാജ്യം 1914-ൽ സ്വർഗത്തിൽ സ്ഥാപിതമായ സ്ഥിതിക്ക്, “നിന്റെ രാജ്യം വരേണമേ” എന്നു പ്രാർഥിക്കുന്നത് മേലാൽ ഉചിതമായിരിക്കുന്നില്ല. (മത്താ. 6:10) വിശദീകരിക്കുക. [be പേ. 279; w96 6/1 പേ. 31]
12. ശരിയോ തെറ്റോ: യഹോവ തീയാൽ നശിപ്പിച്ച സൊദോമിലെയും ഗൊമോരയിലെയും ആളുകൾ പുനരുത്ഥാനത്തിൽ വരുമെന്നാണ് മത്തായി 11:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകളുടെ അർഥം. വിശദീകരിക്കുക.
13. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക: മത്തായി 24:45-47-ൽ (NW) പറഞ്ഞിരിക്കുന്ന വിശ്വസ്തനും വിവേകിയുമായ അടിമ (എ) യഹോവയുടെ സാക്ഷികളുടെ ഭരണസംഘമാണ്; (ബി) ഒരു കൂട്ടം എന്നനിലയിൽ ഒരു നിശ്ചിത സമയത്തു ഭൂമിയിലുള്ള മുഴു അഭിഷിക്ത ക്രിസ്ത്യാനികളും ചേർന്നതാണ്; (സി) യേശു തന്നെയാണ്. ഈ അടിമ തക്കസമയത്ത് ആഹാരം കൊടുക്കുന്ന “വീട്ടുകാർ” പ്രതിനിധാനം ചെയ്യുന്നത് (എ) വ്യക്തികൾ എന്ന നിലയിലുള്ള അഭിഷിക്ത ക്രിസ്ത്യാനികളെ ആണ്; (ബി) വേറെ ആടുകളെയാണ്; (സി) ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ എല്ലാ വായനക്കാരെയുമാണ്. യജമാനൻ ഈ അടിമയെ തനിക്കുളള സകലത്തിന്മേലും ആക്കിവെച്ച വർഷം (എ) 1914; (ബി) പൊ.യു. 33; (സി) 1919 ആണ്.
14. ശരിയായ ഉത്തരം തിരഞ്ഞെടുക്കുക: മത്തായി 13:47-50-ലെ യേശുവിന്റെ ഉപമയിൽ പറഞ്ഞിരിക്കുന്ന വൻവല ചിത്രീകരിക്കുന്നത് അഭിഷിക്ത ക്രിസ്ത്യാനികളുടെ സഭയെയും ഒപ്പം (എ) ദൈവത്തിന്റെ മിശിഹൈക രാജ്യത്തെയും; (ബി) അവരുടെ സഹകാരികളായ വേറെ ആടുകളെയും; (സി) ക്രൈസ്തവലോകത്തെയും ആണ്.
15. നിങ്ങൾ മറ്റൊരു ക്രിസ്ത്യാനിയെ വ്രണപ്പെടുത്തിയതായി നിങ്ങൾക്കു തോന്നുന്നെങ്കിൽ, മത്തായി 5:24-ൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വാക്കുകൾ അനുസരിച്ച് നിങ്ങൾ എന്തു ചെയ്യണം? [g96 2/8 പേ. 26-7]