അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകര സമർപ്പണമെന്ന നിലയിൽ, എന്റെ ബൈബിൾ കഥാ പുസ്തകം, ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗ്ലീഷ്), നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്നിവയിൽ ഏതെങ്കിലും ഉപയോഗിക്കാവുന്നതാണ്. പകര സമർപ്പണത്തിനുള്ള പ്രസിദ്ധീകരണങ്ങൾ ഒന്നും ഇല്ലാത്ത സഭകൾ അടുത്ത സഭകളുടെ കൈവശം അവയുടെ കൂടുതൽ പ്രതികൾ ഉണ്ടോ എന്ന് ദയവായി അന്വേഷിക്കുക. ഉണ്ടെങ്കിൽ അവ ഉപയോഗപ്പെടുത്താവുന്നതാണ്. ഫെബ്രുവരി: വെളിപാട്—അതിന്റെ മഹത്തായ പാരമ്യം സമീപിച്ചിരിക്കുന്നു! അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ഏതു ലഘുപത്രികയും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു? (ഇംഗ്ലീഷ്). ഉചിതമായിരിക്കുന്നിടത്ത് പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ? (ഇംഗ്ലീഷ്), യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ? (ഇംഗ്ലീഷ്), സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ സമർപ്പിക്കുക. മടക്കസന്ദർശനങ്ങൾ നടത്തുമ്പോൾ താത്പര്യം പ്രകടിപ്പിക്കുന്ന വ്യക്തികൾക്ക് മാസികാ റൂട്ടു ക്രമീകരിക്കുക. ബൈബിളധ്യയനം ആരംഭിക്കാനുള്ള ലക്ഷ്യത്തിൽ ആവശ്യം ലഘുപത്രിക സമർപ്പിക്കുക.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 2 മുതൽ—സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പരസ്യപ്രസംഗത്തിന്റെ പ്രതിപാദ്യവിഷയം “അന്ധകാരം നിറഞ്ഞ ഒരു ലോകത്തിൽനിന്നു വിടുതൽ” എന്നതായിരിക്കും.
◼ ഈ വർഷം ഏപ്രിൽ 16 ബുധനാഴ്ച സൂര്യാസ്തമയശേഷം സ്മാരകം ആചരിക്കാൻ സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാമെങ്കിലും സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യാസ്തമയത്തിനു ശേഷമേ തുടങ്ങാവൂ. നിങ്ങളുടെ പ്രദേശത്തെ സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. സാധാരണമായി പല സഭകൾ ഒരേ രാജ്യഹാൾ ഉപയോഗിക്കുന്നിടത്ത് ഒരുപക്ഷേ ഒന്നോ അതിലധികമോ സഭകൾക്ക് സ്മാരകാചരണത്തിനായി മറ്റൊരു സ്ഥലം ഉപയോഗിക്കാൻ ക്രമീകരിക്കാവുന്നതാണ്. ഒരു ഹാളിൽ ഒന്നിൽ കൂടുതൽ സ്മാരകാചരണം നടത്തപ്പെടുമ്പോൾ സാധ്യമെങ്കിൽ, പരിപാടികൾക്കിടയിൽ 40 മിനിട്ടെങ്കിലും ഉണ്ടായിരിക്കാൻ നിർദേശിക്കുന്നു. കൂടിവരുന്ന എല്ലാവർക്കും ആ അവസരത്തിൽനിന്നു പൂർണ പ്രയോജനം നേടാൻ കഴിയേണ്ടതിനാണ് ഇത്. വണ്ടികൾ പാർക്ക് ചെയ്യുമ്പോഴും സ്മാരകത്തിനു വരുന്നവരെ വണ്ടിയിൽ കയറ്റുകയും മറ്റും ചെയ്യുമ്പോഴും ഗതാഗത തടസ്സം സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. പ്രാദേശികമായി ഏതു ക്രമീകരണങ്ങളാണ് ഏറ്റവും ഉചിതമെന്നു മൂപ്പന്മാരുടെ സംഘം തീരുമാനിക്കണം.