ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
2002 സെപ്റ്റംബർ 2 മുതൽ ഡിസംബർ 23 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് മറ്റൊരു കടലാസ്സിൽ ഉത്തരമെഴുതുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. യഹോവയുടെ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കുന്നത് അവനോട് അടുത്തു ചെല്ലുന്നതിലെ ഒരു സുപ്രധാന പടിയാണ്. (സങ്കീ. 143:5) [w00 10/15 പേ. 4 ഖ. 6]
2. യെഹെസ്കേൽ 37:15-24-ലെ രണ്ടു വടികളുടെ ഒന്നിക്കലിന് ഒരു ആധുനിക സമാന്തരമുണ്ട്, അതിൻപ്രകാരം 1919-ൽ വിശ്വസ്ത അഭിഷിക്തർ തങ്ങളുടെ “ഏകരാജാവും” “ഏകഇടയനു”മായ ക്രിസ്തുവിൻ കീഴിൽ ഏകീകരിക്കപ്പെട്ടു. [പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 25 ഖ. 13 കാണുക.]
3. ബൈബിളിന്റെ അമിതകൃത്തിപ്പുകാർ ദാനീയേലിന്റെ പുസ്തകത്തിന്റെ ചരിത്രപരതയെ ചോദ്യം ചെയ്തിട്ടുണ്ടെങ്കിലും പല വർഷങ്ങളിലെ പുരാവസ്തുശാസ്ത്ര കണ്ടുപിടിത്തങ്ങൾ അവരുടെ അവകാശവാദങ്ങളെ പൂർണമായി ഖണ്ഡിച്ചിരിക്കുന്നു. [si പേ. 138 ഖ. 4]
4. നാം കേൾക്കുന്ന കാര്യങ്ങൾ പ്രഥമദൃഷ്ട്യാ ആധികാരികമെന്നു തോന്നിക്കുന്ന ഉറവിൽനിന്നോ വലിയ ജ്ഞാനിയെന്ന് അവകാശപ്പെടുന്ന ഒരാളിൽനിന്നോ ആണു വരുന്നതെങ്കിൽ, അതിനെ വ്യാജമായി തള്ളിക്കളയാൻ ഈടുറ്റ യാതൊരു കാരണവുമില്ല. [w00 12/1 പേ. 29 ഖ. 7-8]
5. “അപ്രധാന പ്രവാചകന്മാർ” എന്ന പ്രയോഗം എബ്രായ തിരുവെഴുത്തുകളിലെ അവസാനത്തെ 12 പുസ്തകങ്ങൾ പ്രാധാന്യം കുറഞ്ഞവയാണെന്ന് ഉചിതമായി സൂചിപ്പിക്കുന്നു. [si പേ. 143 ഖ. 1]
6. യഹൂദയ്ക്കും ഇസ്രായേലിനും എതിരെ പ്രവചിക്കാൻ യഹോവ ആമോസിനെ തിരഞ്ഞെടുത്ത് അയച്ചപ്പോൾ അവൻ “പ്രവാചകപുത്രന്മാ”രിൽ ഒരുവനായിരുന്നു. (2 രാജാ. 2:3, NW) [si പേ. 148 ഖ. 1]
7. യഹൂദയോടുള്ള വിദ്വേഷം നിമിത്തം ഏദോമ്യർക്ക് ഉണ്ടാകുന്ന ദേശീയവിനാശത്തെ ഓബദ്യാവു 16 മുൻകൂട്ടി പറയുന്നു. (ഓബ. 12) [പ്രതിവാര ബൈബിൾ വായന; w89 4/1 പേ. 29 ചതുരം]
8. സെഫന്യാവു 3:9-ൽ (NW) പരാമർശിച്ചിരിക്കുന്ന “നിർമല ഭാഷയി”ൽ ദൈവത്തെയും അവന്റെ ഉദ്ദേശ്യങ്ങളെയും കുറിച്ചുള്ള സത്യം സംബന്ധിച്ച ശരിയായ ഗ്രാഹ്യം അടങ്ങിയിരിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w01 2/15 പേ. 27 ഖ. 18 കാണുക.]
9. ഗെത്ത്ശെമന തോട്ടത്തിൽ ആയിരിക്കെ യേശുവിന് ശക്തമായ മനോവേദന അനുഭവപ്പെട്ടത്, ശപിക്കപ്പെട്ട ഒരു കുറ്റവാളിയെ പോലെയുള്ള തന്റെ മരണം യഹോവയെയും അവന്റെ വിശുദ്ധ നാമത്തെയും എങ്ങനെ ബാധിക്കുമെന്നതിനെ കുറിച്ചുള്ള അവന്റെ ആകുലത നിമിത്തമായിരുന്നു. (മത്താ. 26:38; ലൂക്കൊ. 22:44) [w00 11/15 പേ. 23 ഖ. 1]
10. സെഖര്യാവു 9:6, 7-ൽ വിവരിച്ചിരിക്കുന്ന, “മേധാവിയെപ്പോലെ” ആയിത്തീരുന്ന ‘ഫെലിസ്ത്യൻ’ ഇന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ”യാൽ പരിശീലിപ്പിക്കപ്പെടുന്നവരും ആവശ്യമനുസരിച്ച് അധികാരം നൽകപ്പെടുന്നവരുമായ വേറെ ആടുകളെ പ്രാവചനികമായി വിവരിക്കുന്നു. (മത്താ. 24:45, NW) [പ്രതിവാര ബൈബിൾ വായന; w95 7/1 പേ. 23 ഖ. 14 കാണുക.]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. പ്രസംഗിക്കാനുള്ള നമ്മുടെ ഉത്തരവാദിത്വത്തെ കാവൽക്കാരനെന്ന നിലയിൽ യെഹെസ്കേലിന് ഉണ്ടായിരുന്ന ഉത്തരവാദിത്വത്തോട് താരതമ്യപ്പെടുത്താൻ കഴിയുന്നത് എങ്ങനെ? (യെഹെ. 33:1-11) [പ്രതിവാര ബൈബിൾ വായന; w88 3/1 പേ. 29 ഖ. 13 കാണുക.]
12. ഉണക്ക അസ്ഥികളെ സംബന്ധിച്ച യെഹെസ്കേലിന്റെ ദർശനത്തിന്റെ എന്തു സമാന്തരം ആധുനിക നാളുകളിൽ കാണുന്നു? (യെഹെ. 37:5-10) [പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 24 ഖ. 12 കാണുക.]
13. സെഖര്യാവിന്റെ പുസ്തകത്തിന്റെ ദിവ്യനിശ്വസ്തതയുടെ ഏറ്റവും ബോധ്യംവരുത്തുന്ന തെളിവ് എന്ത്? [si പേ. 169 ഖ. 5]
14. യെഹെസ്കേലിന്റെ ദർശനത്തിലെ നഗരം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (യെഹെ. 48:15-17, NW) [പ്രതിവാര ബൈബിൾ വായന; w99 3/1 പേ. 18 ഖ. 22കാണുക.]
15. ഇന്ന് ഇസ്രായേലിൽ നടക്കുന്ന സംഭവങ്ങൾ ബൈബിൾ പ്രവചനത്തിന്റെ പ്രത്യേകമായ നിവൃത്തിയല്ലെന്ന് യെശയ്യാവു 2:2-4-ന്റെ അടിസ്ഥാനത്തിൽ എങ്ങനെ ന്യായവാദം ചെയ്യാം? [rs പേ. 223 ഖ. 3]
16. 30 ദിവസത്തേക്ക് രാജാവിനോടല്ലാതെ യാതൊരു ദേവനോടോ മനുഷ്യനോടോ അപേക്ഷ കഴിക്കരുതെന്ന രാജാവിന്റെ കൽപ്പനയോടുള്ള ദാനീയേലിന്റെ പ്രതികരണത്തിൽനിന്ന് എന്തു പാഠം പഠിക്കാൻ കഴിയും? (ദാനീ. 6:7-10) [പ്രതിവാര ബൈബിൾ വായന; dp പേ. 125 ഖ. 25-8 കാണുക.]
17. യഹോവയുടെ ഏതു സന്ദേശം ഘോഷിക്കുന്നതിൽ അഭിഷിക്ത ശേഷിപ്പ് ജാതികളുടെ ഇടയിൽ ഒരു സിംഹത്തെപ്പോലെ വർത്തിച്ചിരിക്കുന്നു? (മീഖാ 5:8) [പ്രതിവാര ബൈബിൾ വായന; w81 7/15 പേ. 23 ഖ. 10 കാണുക.]
18. “അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു” എന്ന് ഹബക്കൂക് 3:14-ൽ പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്ത്? [പ്രതിവാര ബൈബിൾ വായന; w00 2/1 പേ. 22 ഖ. 15; w81 പേ. 29 ഖ. 6-7]
19. സെഫന്യാവു 2:3-ൽ “പക്ഷെ” എന്നു പറഞ്ഞിരിക്കുന്നതിനാൽ എന്തു സൂചിപ്പിക്കുന്നു? [പ്രതിവാര ബൈബിൾ വായന; w01 2/15 പേ. 19 ഖ. 8]
20. സെഖര്യാവു 8:6 അനുസരിച്ച്, മാനുഷിക വീക്ഷണത്തിൽ പ്രയാസകരമെന്നു തോന്നിയേക്കാവുന്ന കാര്യങ്ങൾപോലും 1919 മുതൽ യഹോവ നിറവേറ്റിയിരിക്കുന്നത് എങ്ങനെ? [പ്രതിവാര ബൈബിൾ വായന; w96 1/1 പേ. 16 ഖ. 18-19]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. യഹോവയോടു നാം _________________________ മുഖാന്തരം സംസാരിക്കുമ്പോൾ—ദൈവത്തോടുള്ള ആരാധനാപരമായ സംസാരമാണ് അത്—അവൻ നമ്മോടു സംസാരിക്കുന്നത് മുഖ്യമായും തന്റെ _________________________ മുഖാന്തരമാണ്. (സങ്കീ. 65:2; 2 തിമൊ. 3:16) [w00 10/15 പേ. 5 ഖ. 2-3]
22. യൂദാ 9-നെ 1 തെസ്സലൊനീക്യർ 4:16-മായി (റിവൈസ്ഡ് സ്റ്റാൻഡേർഡ് വേർഷൻ) താരതമ്യം ചെയ്യുന്നതിലൂടെ യേശുക്രിസ്തുവാണ് മീഖായേൽ എന്നു തിരിച്ചറിയാൻ കഴിയും, അവിടെ പുനരുത്ഥാനം ആരംഭിക്കാനുള്ള യേശുവിന്റെ കൽപ്പന _________________________ എന്നു വർണിക്കപ്പെട്ടിരിക്കുന്നു; കൂടാതെ മീഖായേൽ എന്നതിന്റെ അർഥം _________________________ എന്നാണ്, യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നതിലും ദൈവത്തിന്റെ ശത്രുക്കളെ നശിപ്പിക്കുന്നതിലും നേതൃത്വമെടുക്കുന്നത് അവനാണെന്ന് ഈ പേരു പ്രത്യക്ഷത്തിൽ സൂചിപ്പിക്കുന്നു. [rs പേ. 217 ഖ. 5-പേ. 218 ഖ. 1]
23. “യെരൂശലേമിനെ പുനഃസ്ഥാപിക്കാനും പുനർനിർമിക്കാനുമുള്ള കൽപ്പന” പ്രാബല്യത്തിൽ വന്നത് _________________________-ൽ ആണ്, ആ വർഷമാണ് 69 ആഴ്ചകളുടെ തുടക്കം, അത് _________________________-ലെ മിശിഹായുടെ പ്രത്യക്ഷതയോടെ അവസാനിച്ചു. (ദാനീ. 9:25) [പ്രതിവാര ബൈബിൾ വായന; dp പേ. 190 ഖ. 20-പേ. 191 ഖ. 22]
24. യോവേൽ 2:31-ൽ സൂര്യൻ ഇരുണ്ടു പോകുന്നതിനെക്കുറിച്ചു പറയുന്നത്, മത്തായി 24:29, 30-ൽ _________________________ തന്റെ വരവിനെ കുറിച്ച് മനുഷ്യപുത്രൻ _________________________ കൂടെ വരുന്നതായി പറഞ്ഞിരിക്കുന്നതിനു സമാന്തരമാണ്. [si പേ. 147 ഖ. 13]
25. അസ്സീറിയയെയും അതിന്റെ തലസ്ഥാന നഗരിയായ _________________________യെയും കുറിച്ചുള്ള _________________________ന്റെ പ്രവചനം യഹോവയുടെ നീതിയെയും പരമോന്നതത്വത്തെയും പ്രകീർത്തിക്കുന്നു, സകല ദുഷ്ടന്മാർക്കും എതിരെ യഹോവ നീതി നടപ്പാക്കുമെന്നുള്ള ഉറപ്പും അതു നമുക്കു നൽകുന്നു. [si പേ. 160 ഖ. 11]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. യെഹെസ്കേലിന്റെ പുസ്തകം യഹോവ (ഔദാര്യമുള്ളവൻ; താഴ്മയുള്ളവൻ; വിശുദ്ധൻ) ആണെന്നുളളതിനു ദൃഢത കൊടുക്കുന്നു. മറ്റെന്തിനെക്കാളും (ഒരുവന്റെ വ്യക്തിത്വ വികാസം; യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം; നല്ലൊരു അയൽക്കാരനായിരിക്കുന്നത്) പ്രാധാന്യമുള്ളതാണെന്ന് അത് അറിയിക്കുന്നു. [si പേ. 137 ഖ. 33]
27. ദാനീയേലിന്റെ അതേ കാലത്തു ജീവിച്ചിരുന്ന യെഹെസ്കേൽ (നോഹയോടും ഇയ്യോബിനോടും; മോശെയോടും യോശുവയോടും; ഏലീയാവിനോടും എലീശായോടും) കൂടെ ദാനീയേലിന്റെയും പേർ പറഞ്ഞുകൊണ്ട് അവൻ ഒരു യഥാർഥ വ്യക്തിയാണെന്നു സ്ഥിരീകരിക്കുന്നു. [si പേ. 138 ഖ. 2]
28. ദാനീയേൽ 2:34, 35, 45-നു ചേർച്ചയിൽ പ്രതിമയെ ഇടിച്ച് തകർക്കുന്ന കല്ല് (അർമഗെദോനെ; ദൈവജനം ഘോഷിക്കുന്നഅതിശക്തമായ ന്യായവിധി സന്ദേശത്തെ; മിശിഹൈക രാജ്യത്തെ) പ്രതിനിധാനം ചെയ്യുന്നു. [si പേ. 142 ഖ. 20, 23]
29. യോവേൽ 1:4-6-ൽ പരാമർശിച്ചിരിക്കുന്ന ആലങ്കാരിക വെട്ടുക്കിളി സംഘം (ഇസ്രായേൽ ജനതയെ; അഭിഷിക്ത ക്രിസ്ത്യാനികളെ; റോമൻ സൈന്യത്തെ) പ്രതിനിധാനം ചെയ്യുന്നു. (പ്രവൃ. 2:1, 14-17) [പ്രതിവാര ബൈബിൾ വായന; w98 5/1 പേ. 9 ഖ. 9]
30. കൊലൊസ്സ്യർ 1:13-ൽ പരാമർശിച്ചിരിക്കുന്ന ‘സ്നേഹപുത്രന്റെ രാജ്യം’ (മിശിഹൈക രാജ്യം; പൊ.യു. 33-ലെ പെന്തെക്കൊസ്തു മുതൽ ക്രിസ്തീയ സഭയുടെമേലുള്ള ക്രിസ്തുവിന്റെ ഭരണം; ക്രിസ്തുവിന്റെ സഹസ്രാബ്ദ ഭരണം) ആണ്. [rs പേ. 232 ഖ. 4]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
ഹോശേ. 6:6; യോവേ. 2:32; സെഖ. 4:6, 7; 13:3; റോമ. 12:2
31. നമ്മുടെ ചിന്താഗതിയെ രൂപപ്പെടുത്താൻ ഈ വ്യവസ്ഥിതിയുടെ ഭാഗമായ ഏതെങ്കിലും സംസ്കാരത്തെയോ മാനദണ്ഡങ്ങളെയോ നാം അനുവദിക്കരുത്. [w00 11/1 പേ. 21 ഖ. 5]
32. ഔപചാരിക ചടങ്ങുകളോടു കൂടിയ നിരവധി യാഗങ്ങളല്ല ദൈവത്തെ പ്രസാദിപ്പിക്കുന്നത്, മറിച്ച് അവനെ അറിയുന്നതിന്റെ അടിസ്ഥാനത്തിലുള്ള വിശ്വസ്ത സ്നേഹത്തിന്റെ പ്രകടനമാണ്. [പ്രതിവാര ബൈബിൾ വായന; si പേ. 145 ഖ. 16]
33. ദിവ്യനാമം അറിയുകയും അതിനെ പൂർണമായി ബഹുമാനിക്കുകയും അത് വഹിക്കുന്നവനിൽ പൂർണമായി ആശ്രയിക്കുകയും ചെയ്യുന്നത് രക്ഷയ്ക്ക് അത്യാവശ്യമാണ്. [പ്രതിവാര ബൈബിൾ വായന; w89 2/1 പേ. 26 ചതുരം.]
34. ദൈവോദ്ദേശ്യം നിറവേറ്റപ്പെടുന്നത് മാനുഷിക ശക്തിയാലല്ല, മറിച്ച് ദൈവാത്മാവിനാലാണ്, അത് പർവത സമാന തടസ്സങ്ങളെപ്പോലും തരണം ചെയ്യുന്നതിനും ദിവ്യ സേവനത്തിൽ സഹിച്ചു നിൽക്കുന്നതിനും അവന്റെ ദാസന്മാരെ പ്രാപ്തരാക്കുന്നു. [si പേ. 169 ഖ. 2]
35. യഹോവയുടെ സംഘടനയുടെ അടയാളമായിരിക്കുന്ന വിശ്വസ്തത അടുത്ത ജഡരക്തബന്ധുക്കളുടേതു പോലുള്ള ഏതു മാനുഷബന്ധത്തെയും കവിയേണ്ടതാണ്. [si പേ. 171 ഖ. 24]