ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
2002 മേയ് 6 മുതൽ ആഗസ്റ്റ് 19 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് മറ്റൊരു കടലാസ്സിൽ ഉത്തരമെഴുതുക.
(കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.)
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. തങ്ങളുടെ ഇഷ്ടത്തിന് എതിരായ കാര്യങ്ങൾ ആളുകളെക്കൊണ്ട് ചെയ്യിക്കാൻ യഹോവ ഇടയാക്കുന്നു എന്ന് യിരെമ്യാവു 18:1-6 കാണിക്കുന്നു. (പ്രതിവാര ബൈബിൾ വായന; w99 4/1 പേ. 22 ഖ. 3-4 കാണുക.)
2. ദൈവത്തിൽനിന്നുള്ള യഥാർഥ മുന്നറിയിപ്പിനു പകരം വ്യാജങ്ങൾക്കു ചെവികൊടുക്കാൻ ജനത്തെ പ്രോത്സാഹിപ്പിച്ചതിനാൽ കള്ളപ്രവാചകന്മാർ ദൈവവചനങ്ങളുടെ ശക്തിയും ഫലവും മോഷ്ടിച്ചു. (യിരെ. 23:30) (പ്രതിവാര ബൈബിൾ വായന; w92 5/1 പേ. 4 ഖ. 3 കാണുക.)
3. യിരെമ്യാവു 25:15, 16-ൽ പറഞ്ഞിരിക്കുന്ന, ‘ജാതികളെ ഭ്രാന്തന്മാരെപ്പോലെ ചാഞ്ചാടി നടക്കാൻ ഇടയാക്കുന്ന’ “ക്രോധമദ്യം നിറഞ്ഞ പാനപാത്രം” വ്യാജമതത്തിന്റെ മന്ദീഭവിപ്പിക്കുന്ന ഫലത്തെ പരാമർശിക്കുന്നു. (പ്രതിവാര ബൈബിൾ വായന; w94 3/1 പേ. 20 ഖ. 13 കാണുക.)
4. യിരെമ്യാവിന്റെ പ്രവചനത്തെ മത്തായി ബാധകമാക്കിയിരിക്കുന്നതനുസരിച്ച്, ‘ശത്രുവിന്റെ ദേശം’ മരണദേശത്തെ പരാമർശിക്കുന്നു, മഹാനായ ഹെരോദാവിനാൽ കൊല്ലപ്പെട്ട ആ കുഞ്ഞുങ്ങൾ അവിടെനിന്ന് പുനരുത്ഥാനത്തിൽ മടങ്ങിവരും. (യിരെ. 31:15, 16; മത്താ. 2:17, 18) (പ്രതിവാര ബൈബിൾ വായന; w79 6/15 പേ. 19 ഖ. 13 കാണുക.)
5. കഠിനമായ സാമ്പത്തിക ഞെരുക്കത്തിന്റെ നാളുകളിൽ യഹോവയ്ക്ക് തന്റെ വിശ്വസ്ത ദാസന്മാരെ പോറ്റിപ്പുലർത്താനാകും എന്ന ഉറപ്പ് യിരെമ്യാവു 37:21 നൽകുന്നു. (പ്രതിവാര ബൈബിൾ വായന; w97 9/15 പേ. 3 ഖ. 4-പേ. 4 ഖ. 2 കാണുക.)
6. വിലാപങ്ങളുടെ പുസ്തകം, ബാബിലോനിലെ നെബൂഖദ്നേസർ രാജാവിനാലുള്ള യെരൂശലേമിന്റെ പൊ.യു.മു. 607-ലെ നാശത്തിലുള്ള അഗാധദുഃഖം പ്രകടമാക്കുന്നു. (si-MY പേ. 130 ഖ. 1)
7. മാതാപിതാക്കളുടെ പാപം നിമിത്തം യഹോവ അവരുടെ കുട്ടികളെ നേരിട്ടു ശിക്ഷിക്കുന്നുവെന്ന് വിലാപങ്ങൾ 5:7 വ്യക്തമായി പ്രകടമാക്കുന്നു. (പ്രതിവാര ബൈബിൾ വായന; w88 10/1 പേ. 31 ചതുരം കാണുക.)
8. ഒരുവനെ രക്ഷിക്കാൻ പരിജ്ഞാനം മാത്രം മതിയാകുമെന്ന് യെഹെസ്കേൽ 9:4-ൽ പരാമർശിച്ചിരിക്കുന്ന നെറ്റിയിലെ അടയാളം അർഥമാക്കുന്നു. (പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 14 ഖ. 18 കാണുക.)
9. എഫെസ്യർ 4:8-ൽ (NW) പരാമർശിച്ചിരിക്കുന്ന “മനുഷ്യരാം ദാനങ്ങൾ” പരിശുദ്ധാത്മാവിനാൽ നിയമിക്കപ്പെടുന്ന, സഹവിശ്വാസികളുടെ ആത്മീയ താത്പര്യങ്ങൾക്കായി കരുതാൻ അധികാരപ്പെടുത്തപ്പെട്ടിരിക്കുന്ന ക്രിസ്തീയ മൂപ്പന്മാരാണ്. (പ്രവൃ. 20:28) (w-MY00 8/1 പേ. 6 ഖ. 3 കാണുക.)
10. യെഹെസ്കേൽ 23-ാം അധ്യായത്തിന്റെ ആധുനിക ബാധകമാക്കലിൽ പ്രോട്ടസ്റ്റന്റു മതത്തെ ഒഹൊലിബയോടും റോമൻ കത്തോലിക്കാ മതത്തെ അവളുടെ മൂത്ത സഹോദരിയായ ഒഹൊലയോടും ഉപമിക്കാനാവും. (പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 21 ഖ. 22 കാണുക.)
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരം എഴുതുക:
11. ഒടുവിൽ യെരൂശലേമിന്റെ നാശത്തിൽ കലാശിച്ച പൊ.യു.മു. 617 മുതൽ 607 വരെയുള്ള ദുർഘട സമയങ്ങളിൽ ഏതു മൂന്നു പ്രവാചകന്മാർ ശ്രദ്ധേയരായിരുന്നു? (si-MY പേ. 133 ഖ. 2)
12. ലൂക്കൊസ് 9:23-ലെ ക്ഷണത്തോടുള്ള പ്രതികരണമായി, ക്രിസ്തുവിന്റെ മറുവിലയോടുള്ള ആത്മാർഥമായ വിലമതിപ്പ് പ്രതിഫലിക്കുന്നത് എങ്ങനെ? (w-MY00 3/15 പേ. 8 ഖ. 1)
13. യഹോവ യിരെമ്യാവിനെ ‘കബളിപ്പിച്ചത്’ ഏതു വിധത്തിൽ? (യിരെ. 20:7, NW) (പ്രതിവാര ബൈബിൾ വായന; w89 5/1 പേ. 31 ഖ. 6 കാണുക.)
14. പരിശുദ്ധാത്മാവ് “നിങ്ങൾക്കു സകലവും ഉപദേശിച്ചുതരികയും ഞാൻ നിങ്ങളോടു പറഞ്ഞതു ഒക്കെയും നിങ്ങളെ ഓർമ്മപ്പെടുത്തുകയും ചെയ്യും” എന്ന് പറഞ്ഞപ്പോൾ യേശു എന്താണ് അർഥമാക്കിയത്? (യോഹ. 14:26) (w-MY00 4/1 പേ. 8 ഖ. 7-8)
15. യിരെമ്യാവു 35:18, 19 അനുസരിച്ച്, ആധുനികകാല രേഖാബ്യവർഗത്തിന് എന്തു പ്രത്യാശ വെച്ചുനീട്ടിയിരിക്കുന്നു? (പ്രതിവാര ബൈബിൾ വായന; su-MY പേ. 131 ഖ. 7 കാണുക.)
16. നെഫിലിമുകൾ ഏതു വിധത്തിലാണ് ‘വീരന്മാരും’ ‘കീർത്തിപ്പെട്ട പുരുഷന്മാരും’ ആയിരുന്നത്? (ഉല്പ. 6:4) (w-MY00 4/15 പേ. 27 ഖ. 9)
17. ബാരൂക്കിന് ആത്മീയ സമനില നഷ്ടപ്പെട്ടത് എങ്ങനെ, അവന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാൻ കഴിയും? (യിരെ. 45:1-5) (പ്രതിവാര ബൈബിൾ വായന; w97 8/15 പേ. 21 ഖ. 14-16 കാണുക.)
18. യിരെമ്യാവു 50:38-ലെ പ്രവചനം എപ്പോൾ, എങ്ങനെ നിവൃത്തിയേറി? (പ്രതിവാര ബൈബിൾ വായന; dp പേ. 150 ഖ. 2-3 കാണുക.)
19. വിലാപങ്ങൾ 1:15 അനുസരിച്ച്, ‘യഹൂദാപുത്രിയായ കന്യകയുടെ’ അതായത് യെരൂശലേമിന്റെ വിധി ക്രൈസ്തവമണ്ഡലത്തിന് എന്തർഥമാക്കുന്നു? (പ്രതിവാര ബൈബിൾ വായന; w88 10/1 പേ. 31 ഖ. ചതുരം കാണുക.)
20. യെഹെസ്കേൽ 21:26-ൽ രേഖപ്പെടുത്തിയിരിക്കുന്ന “മകുടം നീക്കി കിരീടം എടുത്തുകളയും” എന്ന പ്രസ്താവനയുടെ അർഥമെന്താണ്? (പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 19 ഖ. 16 കാണുക.)
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. എളിമയുള്ള വ്യക്തി _________________________ ആയിരിക്കും പ്രവർത്തിക്കുക, താൻ ചെയ്യേണ്ടതും ചെയ്യാൻ തനിക്കു കഴിയുന്നതുമായ കാര്യങ്ങൾക്കു _________________________ ഉണ്ടെന്ന് അയാൾ സമ്മതിക്കുന്നു. (മീഖാ 6:8) (w-MY00 3/15 പേ. 21 ഖ. 1-2)
22. പരിശുദ്ധാത്മാവ് __________________ -ളോ _________________________ -ളോ നീക്കം ചെയ്യുന്നില്ല, മറിച്ച് കഷ്ടതകൾ _________________________ അതു സഹായിക്കുന്നു. (1 കൊരി. 10:13; 2 കൊരി. 4:7) (w-MY00 4/1 പേ. 11 ഖ. 6)
23. യെരൂശലേമിന്റെ ശൂന്യകാലം _________________________ ആയിരിക്കണമെന്നു യിരെമ്യാവിന്റെ എഴുത്തുകളിൽനിന്നു ദാനീയേൽ പ്രവാചകൻ മനസ്സിലാക്കി; ഇതിന്റെ അതിശയകരമായ കൃത്യത യഹോവയുടെ _________________________ ശക്തിയിലുള്ള വിശ്വാസം ബലിഷ്ഠമാക്കുന്നു. (യിരെ. 25:12; ദാനീ. 9:2) (si-MY പേ. 129 ഖ. 37)
24. വിലാപങ്ങളുടെ പുസ്തകം സകല സത്യാരാധകരെയും _________________________ -ത്തിനും _________________________ -യ്ക്കും പ്രചോദിപ്പിക്കുകയും യഹോവയാം ദൈവത്തെ അനാദരിക്കുന്നവർക്കു _________________________ മുന്നറിയിപ്പായി ഉതകുകയും ചെയ്യേണ്ടതാണ്. (si-MY പേ. 132 ഖ. 13)
25. തർക്കം പരിഹരിക്കുന്നതിൽ അബ്രാഹാം പ്രകടമാക്കിയ വിട്ടുവീഴ്ചാ മനോഭാവം, _________________________ -ളോ _________________________ -മോ നമ്മുടെ സഹോദരങ്ങളുമായുള്ള വിലയേറിയ ബന്ധത്തെ തകർക്കാൻ അനുവദിക്കാതിരിക്കുന്നതിനുള്ള പ്രോത്സാഹനമായി ഉതകുന്നു. (ഉല്പ. 13:5-12) (w00 8/15 പേ. 24 ഖ. 3-4)
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ഇയ്യോബ് യഹോവയുടെ (പരിജ്ഞാനത്തെ; കരുണയെ; ന്യായവിധിയെ) വിലമതിച്ചതിനാൽ തന്റെ ഭൃത്യന്മാരോട് (ഉൾക്കാഴ്ചയോടെ; കരുണയോടെ; ന്യായത്തോടെ) ഇടപെട്ടു. (ഇയ്യോ. 31:13, 14) (w-MY00 3/15 പേ. 26 ഖ. 1)
27. യിരെമ്യാവു 16:2-4-ൽ ഏകാകിയായി കഴിയാൻ പ്രവാചകനോടു കൽപ്പിച്ചത് (അവന്റെ ആത്മത്യാഗ മനോഭാവം പ്രകടിപ്പിക്കാൻ; മിശിഹാ സ്വീകരിച്ച ഏകാകിത്വത്തിന്റെ ഗതിയെ മുൻനിഴലാക്കാൻ; യെരൂശലേമിന്റെ നാശത്തെ സംബന്ധിച്ച യഹോവയുടെ വാക്കുകളുടെ തീർച്ചയെ ഉറപ്പിക്കാൻ) ആയിരുന്നു. (പ്രതിവാര ബൈബിൾ വായന; w78 4/15 പേ. 31 ഖ. 2 കാണുക.)
28. സദൃശവാക്യങ്ങൾ 4:7-ലെ ജ്ഞാനം (വസ്തുതകളുമായി പരിചയത്തിലായിരിക്കുന്നതിനെ; വസ്തുതകൾ പരസ്പരം എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നു തിരിച്ചറിയുന്നതിനെ; അറിവിനെയും ഗ്രാഹ്യത്തെയും പ്രായോഗികപഥത്തിൽ ആക്കുന്നതിനെ) പരാമർശിക്കുന്നു. (w00 5/15 പേ. 21 ഖ. 1)
29. ദിവ്യനാമം എബ്രായ ഭാഷയിൽ ആദ്യം എങ്ങനെയാണ് ഉച്ചരിച്ചിരുന്നത് എന്ന് യാതൊരു മനുഷ്യനും നിശ്ചയമില്ല, കാരണം ബൈബിൾ എഴുതാനുപയോഗിച്ച എബ്രായ ഭാഷ (സ്വരാക്ഷരങ്ങൾ; വ്യഞ്ജനാക്ഷരങ്ങൾ) മാത്രം ഉപയോഗിച്ചാണ് എഴുതിയിരുന്നത്. (rs-MY പേ. 195 ഖ. 1)
30. യെഹെസ്കേൽ 1-ാം അധ്യായത്തിൽ വിവരിച്ചിരിക്കുന്ന ദൈവത്തിന്റെ രഥം (ദൈവത്തിന്റെ മിശിഹൈക രാജ്യത്തെ; യഹോവയുടെ ദൂത ആത്മ സംഘടനയെ; ശേഷിപ്പുമായുള്ള യഹോവയുടെ ആശയവിനിമയത്തെ) സൂചിപ്പിക്കുന്നു. (പ്രതിവാര ബൈബിൾ വായന; w88 11/1 പേ. 11 ഖ. 5 കാണുക.)
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
ആവ. 7:25, 26; സദൃ. 4:18; 5:21; യിരെ. 46:28; റോമ. 15:4
31. ഈ കൽപ്പന, യഹോവയുടെ ജനം തങ്ങൾ മുമ്പു വന്ദിച്ചിരുന്നേക്കാവുന്ന ഏതു പ്രതിമയെയും എങ്ങനെ വീക്ഷിക്കണം എന്നതിന്റെ ഒരു മാതൃക പ്രദാനം ചെയ്യുന്നു. (rs-MY പേ. 186 ഖ. 3)
32. യഹോവ ആശ്വാസം പ്രദാനം ചെയ്യുന്ന ഒരു പ്രത്യേക വിധം, ഭാവിയെ കുറിച്ചുള്ള മഹത്തായ പ്രത്യാശ അടങ്ങിയിരിക്കുന്ന തന്റെ ലിഖിത വചനത്തിലൂടെയാണ്. (w00 4/15 പേ. 5 ഖ. 4)
33. മാതാപിതാക്കൾ നൽകുന്ന ശിക്ഷണം, ന്യായമായ പരിധി കവിയുന്നതോ തിരുത്തലിന്റെയും പഠിപ്പിക്കലിന്റെയും ലക്ഷ്യത്തിനപ്പുറം പോകുന്നതോ ആയിരിക്കരുത്. (പ്രതിവാര ബൈബിൾ വായന; kl-MY പേ. 148 ഖ. 20 കാണുക.)
34. തന്റെ ഉദ്ദേശ്യങ്ങൾ മനസ്സിലാക്കാൻ യഹോവ തന്റെ ദാസന്മാരെ പ്രാപ്തരാക്കുന്നത് ക്രമാനുഗതമായിട്ടായതിനാൽ, വർധിച്ച അറിവ് മിക്കപ്പോഴും ഒരുവന്റെ ചിന്തയിൽ പൊരുത്തപ്പെടുത്തലുകൾ വരുത്തുന്നത് ആവശ്യമാക്കിത്തീർക്കുന്നു. (rs പേ. 205 ഖ. 4)
35. ലൈംഗികമായി അശുദ്ധമായ ഏതൊരു നടപടിയും, അത് എത്ര രഹസ്യമായിരുന്നാലും, ദൈവത്തിന്റെ ദൃഷ്ടിയിൽനിന്നു മറഞ്ഞിരിക്കുന്നില്ല. (w-MY00 7/15 പേ. 31 ഖ. 3)