മാസികകൾ വിശേഷവത്കരിക്കാൻ പറയാവുന്നത്
ഉണരുക! മേയ് 8
നിങ്ങൾക്ക് അറിയാവുന്നതുപോലെ, കുടുംബത്തിനായി കരുതുക എന്നത് ഇക്കാലത്ത് ഒരു വെല്ലുവിളിയാണ്. ഒരു അമ്മയായിരിക്കുന്നതിൽ വളരെ ത്യാഗങ്ങളും ഉൾപ്പെട്ടിരിക്കുന്നു. ഉണരുക!യുടെ ഈ ലക്കത്തിൽ, ‘മാതൃധർമം—അതു നിർവഹിക്കാൻ അസാധാരണ ശേഷി ആവശ്യമോ?’ എന്ന വിഷയത്തെ കുറിച്ചുള്ള രസകരമായ വിവരങ്ങൾ അടങ്ങിയിരിക്കുന്നു. ഈ പ്രതി താങ്കൾക്കു തരാൻ ഞാൻ ആഗ്രഹിക്കുന്നു.
വീക്ഷാഗോപുരം മേയ് 15
“ദൈവത്തെ അടുത്തറിയുക സാധ്യമാണെന്നു നിങ്ങൾ വിചാരിക്കുന്നുവോ? [പ്രതികരിക്കാൻ അനുവദിക്കുക.] നമുക്കു വളരെ കുറച്ചു മാത്രം അറിയാവുന്ന ഒരു വ്യക്തിയിൽ വിശ്വസിക്കുക ബുദ്ധിമുട്ടാണ് എന്നതിനോടു താങ്കൾ യോജിക്കും. എന്നാൽ, ദൈവത്തെ അന്വേഷിക്കാൻ ബൈബിൾ നമ്മെ പ്രോത്സാഹിപ്പിക്കുന്നു. [പ്രവൃത്തികൾ 17:27 വായിക്കുക.] ദൈവത്തെ എങ്ങനെ മെച്ചമായി അറിയാൻ കഴിയുമെന്ന് ഈ ലേഖനങ്ങൾ കാണിച്ചുതരുന്നു.”
ഉണരുക! മേയ് 8
“സ്വന്തം ആരോഗ്യത്തിന്റെ കാര്യത്തിൽ താങ്കൾ തത്പരനാണെന്ന് എനിക്കുറപ്പുണ്ട്. ശരിയല്ലേ? ഒരുപക്ഷേ താങ്കൾക്കോ താങ്കൾക്കറിയാവുന്ന മറ്റാർക്കെങ്കിലുമോ ഉയർന്ന രക്തസമ്മർദം ഉണ്ടായിരിക്കാം. [പ്രതികരിക്കാൻ അനുവദിച്ചശേഷം 23-ാം പേജിലെ ലേഖനം കാണിക്കുക.] നമ്മുടെ സ്രഷ്ടാവ് എന്താണു വാഗ്ദാനം ചെയ്തിരിക്കുന്നതെന്നു ശ്രദ്ധിക്കുക. [യെശയ്യാവു 33:24 വായിക്കുക.] ഈ ലേഖനം പ്രോത്സാഹജനകവും വിജ്ഞാനപ്രദവും ആണെന്നു താങ്കൾ കണ്ടെത്തുമെന്ന് എനിക്കുറപ്പുണ്ട്.”
വീക്ഷാഗോപുരം ജൂൺ 1
“അടുത്ത കാലത്തെ സംഭവങ്ങൾ, നിർദോഷികളായ നിരവധി ആളുകൾക്ക് അകാലമരണം സംഭവിക്കുന്നത് എന്തുകൊണ്ടെന്നു ചിന്തിക്കാൻ അനേകരെ പ്രേരിപ്പിച്ചിരിക്കുന്നു. ആളുകൾ മരിക്കുന്നത് എന്തുകൊണ്ടെന്നു താങ്കൾ ചിന്തിച്ചിട്ടുണ്ടോ? [പ്രതികരിക്കാൻ അനുവദിക്കുക, എന്നിട്ട് 7-ാം പേജിലെ ചാർട്ടിലേക്കു മറിക്കുക.] പൊതുവേയുള്ള ഈ കെട്ടുകഥകളിൽ ഒന്നിനെക്കുറിച്ച് ബൈബിളിനു പറയാനുള്ളത് എന്താണെന്നറിയാൻ താങ്കൾക്കു താത്പര്യമുണ്ടോ?” സാധ്യമെങ്കിൽ പരാമർശിച്ചിരിക്കുന്ന തിരുവെഴുത്തു വായിക്കുക.