വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 4/02 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2002
നമ്മുടെ രാജ്യ ശുശ്രൂഷ—2002
km 4/02 പേ. 7

അറിയി​പ്പു​കൾ

◼ സാഹിത്യ സമർപ്പണം. ഏപ്രിൽ, മേയ്‌: വീക്ഷാ​ഗോ​പു​രം, ഉണരുക! മാസി​കകൾ. മടക്കസ​ന്ദർശ​നങ്ങൾ നടത്തു​മ്പോൾ താത്‌പ​ര്യം കാണി​ക്കുന്ന വ്യക്തിയെ മാസികാ റൂട്ടിൽ ഉൾപ്പെ​ടു​ത്തുക. ഒരു ബൈബിൾ അധ്യയനം ആരംഭി​ക്കുക എന്ന ലക്ഷ്യത്തിൽ ആവശ്യം ലഘുപ​ത്രിക സമർപ്പി​ക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? അല്ലെങ്കിൽ നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. വീട്ടു​കാ​രു​ടെ കൈവശം ഈ പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉണ്ടെങ്കിൽ സഭയിൽ സ്റ്റോക്കുള്ള ഉചിത​മായ ഒരു ലഘുപ​ത്രിക സമർപ്പി​ക്കുക. ജൂലൈ: താഴെ കൊടു​ത്തി​രി​ക്കുന്ന 32 പേജുള്ള ഏതെങ്കി​ലും ലഘുപ​ത്രിക സമർപ്പി​ക്കാ​വു​ന്ന​താണ്‌: എന്നേക്കും നിലനിൽക്കുന്ന ദിവ്യ​നാ​മം,a ദൈവം യഥാർത്ഥ​ത്തിൽ നമ്മെ സംബന്ധി​ച്ചു കരുതു​ന്നു​വോ?, നിങ്ങൾ ത്രിത്വ​ത്തിൽ വിശ്വ​സി​ക്ക​ണ​മോ?, നിങ്ങൾ സ്‌നേ​ഹി​ക്കുന്ന ആരെങ്കി​ലും മരിക്കു​മ്പോൾ, “നോക്കൂ! ഞാൻ സകലവും പുതു​താ​ക്കു​ന്നു,” പറുദീസ സ്ഥാപി​ക്കുന്ന ഗവൺമെന്റ്‌, മരിക്കു​മ്പോൾ നമുക്ക്‌ എന്തു സംഭവി​ക്കു​ന്നു?, ജീവി​ത​ത്തി​ന്റെ ഉദ്ദേശ്യം എന്ത്‌?—അതു നിങ്ങൾക്കെ​ങ്ങനെ കണ്ടെത്താം?, ഭൂമി​യിൽ എന്നേക്കും ജീവിതം ആസ്വദി​ക്കുക! ഉചിത​മാ​യി​രി​ക്കു​ന്നി​ട​ങ്ങ​ളിൽ പിൻവ​രുന്ന ലഘുപ​ത്രി​കകൾ സമർപ്പി​ക്കാ​വു​ന്ന​താണ്‌: സകലർക്കും വേണ്ടി​യുള്ള ഒരു ഗ്രന്ഥം, നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹ​രി​ക്കാൻ നമ്മെ ആർ സഹായി​ക്കും?, മരിച്ച​വ​രു​ടെ ആത്മാക്കൾ—അവർക്ക്‌ നിങ്ങളെ സഹായി​ക്കാ​നോ ഉപദ്ര​വി​ക്കാ​നോ കഴിയു​മോ? അവർ യഥാർഥ​ത്തിൽ സ്ഥിതി ചെയ്യു​ന്നു​വോ?,b യുദ്ധമി​ല്ലാത്ത ഒരു ലോകം എപ്പോ​ഴെ​ങ്കി​ലും വരുമോ?c

◼ വാർഷിക ഇനങ്ങൾക്കുള്ള പ്രത്യേക അപേക്ഷാ ഫാറം ജനുവ​രി​യി​ലെ പ്രതി​മാസ സ്റ്റേറ്റു​മെ​ന്റി​നോ​ടൊ​പ്പം ഓരോ സഭയ്‌ക്കും അയച്ചി​ട്ടുണ്ട്‌. 2002-ലെ കൺ​വെൻ​ഷൻ ബാഡ്‌ജ്‌ കാർഡു​കൾക്കും 2003-ലെ മറ്റ്‌ വാർഷിക ഇനങ്ങൾക്കും ഇതുവരെ അപേക്ഷി​ച്ചി​ട്ടി​ല്ലാത്ത സഭകൾ എത്രയും പെട്ടെന്ന്‌ അതു ചെയ്യേ​ണ്ട​താണ്‌. രാജ്യ​ഹാൾ സാഹിത്യ ഇനവിവര ക്രമീ​ക​ര​ണ​ത്തി​നു കീഴിൽ വരുന്ന സഭകൾ “ഏകോപന സഭ” വഴി മാത്രമേ അവയ്‌ക്കാ​യി അപേക്ഷി​ക്കാ​വൂ. സാഹിത്യ കൂട്ടത്തി​ലുള്ള ഓരോ സഭയ്‌ക്കും ആവശ്യ​മാ​യത്ര ഇനങ്ങൾക്കാ​യി അപേക്ഷി​ച്ചി​ട്ടു​ണ്ടെന്ന്‌ ഏകോപന സഭയുടെ സെക്ര​ട്ടറി ഉറപ്പു​വ​രു​ത്തണം.

◼ എല്ലാ അധ്യക്ഷ​മേൽവി​ചാ​ര​ക​ന്മാ​രു​ടെ​യും സെക്ര​ട്ട​റി​മാ​രു​ടെ​യും ഏറ്റവും പുതിയ മേൽവി​ലാ​സ​വും ഫോൺ നമ്പരും ബ്രാഞ്ച്‌ ഓഫീ​സിൽ സൂക്ഷി​ക്കേ​ണ്ടത്‌ ആവശ്യ​മാണ്‌. അവയ്‌ക്കു മാറ്റം വന്നിട്ടു​ണ്ടെ​ങ്കിൽ സേവന​ക്ക​മ്മി​റ്റി, അധ്യക്ഷ മേൽവി​ചാ​ര​കന്റെ/സെക്ര​ട്ട​റി​യു​ടെ മേൽവി​ലാസ മാറ്റ ഫാറം (S-29) പൂരി​പ്പിച്ച്‌, ഒപ്പിട്ട്‌ ബ്രാഞ്ച്‌ ഓഫീ​സി​ലേക്ക്‌ ഉടനടി അയച്ചു​കൊ​ടു​ക്കണം. പിൻകോ​ഡിൽ മാറ്റമു​ണ്ടെ​ങ്കിൽ അതും അറിയി​ക്കേ​ണ്ട​താണ്‌.

◼ സാധാരണ പയനിയർ സേവന അപേക്ഷാ ഫാറത്തി​ന്റെ​യും (S-205) സഹായ പയനിയർ സേവന അപേക്ഷാ ഫാറത്തി​ന്റെ​യും (S-205b) വേണ്ടത്ര ശേഖരം സഭയിൽ ഉണ്ടെന്ന്‌ സഭാ സെക്ര​ട്ട​റി​മാർ ഉറപ്പു​വ​രു​ത്തണം. സാഹിത്യ അപേക്ഷാ ഫാറം (S-14) ഉപയോ​ഗിച്ച്‌ അവയ്‌ക്കുള്ള ഓർഡർ അയയ്‌ക്കാ​വു​ന്ന​താണ്‌. കുറഞ്ഞത്‌ ഒരു വർഷ​ത്തേക്കു വേണ്ട ഫാറങ്ങൾ കരുതുക. സാധാരണ പയനിയർ അപേക്ഷാ ഫാറങ്ങ​ളെ​ല്ലാം പൂർണ​മാ​യി പൂരി​പ്പി​ച്ചി​ട്ടു​ണ്ടെന്നു വീണ്ടും പരി​ശോ​ധിച്ച്‌ ഉറപ്പു​വ​രു​ത്തുക. അപേക്ഷ​കർക്ക്‌ തങ്ങളുടെ സ്‌നാപന തീയതി ഓർമ​യി​ല്ലെ​ങ്കിൽ, ഏകദേശ തീയതി കണക്കാക്കി അവർ അതിന്റെ രേഖ സൂക്ഷി​ക്കണം.

◼ നിങ്ങളു​ടെ വ്യക്തി​പ​ര​മായ യാത്രാ​ക്ര​മീ​ക​ര​ണ​ത്തിൽ മറ്റൊരു രാജ്യത്ത്‌ സഭാ​യോ​ഗ​ങ്ങ​ളി​ലോ സമ്മേള​ന​ത്തി​ലോ ഡിസ്‌ട്രിക്‌റ്റ്‌ കൺ​വെൻ​ഷ​നി​ലോ സംബന്ധി​ക്കു​ന്നത്‌ ഉൾപ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കിൽ, തീയതി​യും സ്ഥലവും സമയവും സംബന്ധിച്ച വിവര​ങ്ങൾക്കാ​യി പ്രസ്‌തുത രാജ്യത്തെ വേലയു​ടെ മേൽനോ​ട്ടം വഹിക്കുന്ന ബ്രാഞ്ച്‌ ഓഫീ​സു​മാ​യി ബന്ധപ്പെ​ടേ​ണ്ട​താണ്‌. പുതിയ വാർഷി​ക​പുസ്‌ത​ക​ത്തി​ന്റെ അവസാന പേജിൽ ബ്രാഞ്ച്‌ ഓഫീ​സു​ക​ളു​ടെ മേൽവി​ലാ​സങ്ങൾ നൽകി​യി​ട്ടുണ്ട്‌.

◼ വീണ്ടും ലഭ്യമായ പ്രസി​ദ്ധീ​ക​ര​ണങ്ങൾ:

“എല്ലാ തിരു​വെ​ഴു​ത്തും ദൈവ​നി​ശ്വസ്‌ത​വും പ്രയോ​ജ​ന​പ്ര​ദ​വു​മാ​കു​ന്നു” —തമിഴ്‌

നമ്മുടെ ശുശ്രൂഷ നിർവ​ഹി​ക്കാൻ സംഘടി​തർ —തമിഴ്‌

[അടിക്കു​റി​പ്പു​കൾ]

a മലയാളത്തിൽ ലഭ്യമല്ല.

b മലയാളത്തിൽ ലഭ്യമല്ല.

c മലയാളത്തിൽ ലഭ്യമല്ല.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക