സാക്ഷീകരിക്കൽ—ഭൂമിയുടെ അറുതികളിലേക്ക്
ഭൂമിയുടെ അറുതികളിലേക്ക് എന്ന വീഡിയോ വീണ്ടും വീണ്ടും കാണാൻ സാധ്യതയുള്ളത് ആരായിരിക്കും? മിഷനറിമാരാകാൻ ലക്ഷ്യം വെച്ചിരിക്കുന്നവർ. എന്തുകൊണ്ട്? വാച്ച്ടവർ ഗിലെയാദ് ബൈബിൾ സ്കൂളിനെ കുറിച്ചു കൂടുതലായി മനസ്സിലാക്കാൻ. “ഭൂമിയുടെ അറുതികൾ” വരെ സാക്ഷീകരണ വേല വ്യാപിപ്പിക്കുന്നതിനായി തുടങ്ങിയ ഈ സ്കൂളിന്റെ 50-ാം വാർഷികത്തെ അടയാളപ്പെടുത്തുന്നതായിരുന്നു ഈ വീഡിയോ. (സങ്കീ. 22:27) അതു കാണുന്നത്, സുവാർത്താ പ്രസംഗം എന്ന സുപ്രധാന വേലയോടുള്ള നിങ്ങളുടെ വിലമതിപ്പു വർധിപ്പിക്കുകയും വർധിച്ച പ്രവർത്തനത്തിനു നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യും. ഇതു പരിചിന്തിക്കുക: (1) 1940-കളുടെ ആരംഭത്തോടെ എന്ത് യഹോവയുടെ സംഘടനയുടെ മുഖ്യ താത്പര്യമായിത്തീർന്നു? (പ്രവൃ. 1:8) (2) 1942-ൽ അതിശയകരമായ ഏതു ബൈബിൾ പ്രവചനത്തിനു നിവൃത്തി ഉണ്ടാകാൻ തുടങ്ങി, പൊതുവേ ലോകം ശ്രദ്ധ കേന്ദ്രീകരിച്ച കാര്യങ്ങളും നാം ശ്രദ്ധ കേന്ദ്രീകരിച്ച കാര്യങ്ങളും വ്യത്യസ്തമായിരുന്നത് എങ്ങനെ? (വെളി. 17:8; w-MY89 5/1 പേ. 14 ഖ. 12) (3) രണ്ടാം ലോകമഹായുദ്ധാനന്തരം വരാനിരുന്ന സമാധാന കാലഘട്ടത്തെ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് എന്തു പദ്ധതികൾ ക്രമീകരിച്ചു? (jv പേ. 522 ഖ. 1-2) (4) ഗിലെയാദ് സ്കൂളിന്റെ ആദ്യ ക്ലാസ്സിലെ വിദ്യാർഥികളുടെ ഏതു ഗുണങ്ങളാണു നിങ്ങൾക്ക് ആകർഷകമായി തോന്നുന്നത്? (5) ഗിലെയാദിന്റെ ആദ്യത്തെ 50 വർഷ കാലയളവിൽ എത്ര വിദ്യാർഥികൾ ബിരുദം നേടി, അവരെ എത്ര രാജ്യങ്ങളിലേക്ക് അയച്ചു? (6) എത്രമാത്രം ബൈബിൾ വിദ്യാഭ്യാസമാണു വിദ്യാർഥികൾക്കു വാസ്തവത്തിൽ ലഭിക്കുന്നത്? (7) ഒരുവനെ ഒരു നല്ല മിഷനറിയും ദൈവവചനത്തിന്റെ നല്ല അധ്യാപകനും ആക്കിത്തീർക്കുന്നത് എന്താണ്? (8) മിഷനറിമാരുടെ ജീവിതം എങ്ങനെയുള്ളതാണ്, അവർ ഏതെല്ലാം വെല്ലുവിളികളെ നേരിടേണ്ടതുണ്ട്? (9) തങ്ങളുടെ ജീവിതരീതിയെ കുറിച്ച് മിഷനറിമാർക്ക് എന്തു തോന്നുന്നു, അവരുടെ ആത്മത്യാഗപരമായ ഗതിയുടെ ഫലമായി അവർക്ക് എന്തു പ്രത്യേക സന്തോഷമാണ് ഉള്ളത്? (10) ആയിരക്കണക്കിനു വരുന്ന മിഷനറിമാർ ഇതുവരെ എന്തു നേട്ടം കൈവരിച്ചിരിക്കുന്നു? ഉദാഹരണങ്ങൾ നൽകുക. (11) സുവാർത്ത പ്രസംഗിക്കാൻ “ഭൂമിയുടെ അറുതിക”ളിലേക്കു പോയിരിക്കുന്ന സഹോദരീസഹോദരന്മാരെ കുറിച്ചു നിങ്ങൾക്ക് എന്തു തോന്നുന്നു? (12) മിഷനറിമാരുടെ ദൃഷ്ടാന്തം എന്തു ചെയ്യാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, എന്തുകൊണ്ട്?