അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് മടക്കസന്ദർശനങ്ങൾ നടത്തി മാസികാ റൂട്ടുകൾ ആരംഭിക്കുക. മാസികാ റൂട്ടിലൂടെ വ്യക്തിപരമായി മാസിക നൽകുന്നതു പ്രായോഗികമല്ലെന്നു കണ്ടെത്തുന്നെങ്കിൽ മാത്രം വരിസംഖ്യ നൽകാവുന്നതാണ്. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ പക്കൽ അവ ഉണ്ടെങ്കിൽ ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണംa എന്ന പുസ്തകമോ പഴയ ഏതെങ്കിലും പ്രസിദ്ധീകരണമോ സമർപ്പിക്കാവുന്നതാണ്. ഡിസംബർ: യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും. ജനുവരി: സഭയിൽ സ്റ്റോക്കുള്ള ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം. കുടുംബ സന്തുഷ്ടിയുടെ രഹസ്യം കൈവശമുള്ള സഭകൾക്ക് അതും സമർപ്പിക്കാവുന്നതാണ്.
◼ ഈ ലക്കം നമ്മുടെ രാജ്യ ശുശ്രൂഷയുടെ അനുബന്ധം “2002-ലേക്കുള്ള ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക” ആണ്. 2002-ലെ ഉപയോഗത്തിനായി അത് സൂക്ഷിച്ചു വെക്കണം.
◼ സെപ്റ്റംബറിലെ പ്രതിമാസ തിരട്ടിനോടൊപ്പം സഭായോഗ വിവരങ്ങൾ (S-5) ഫാറത്തിന്റെ മൂന്നു പ്രതികളും സഭകൾക്ക് അയച്ചിട്ടുണ്ട്. പൂരിപ്പിച്ച ഫാറത്തിന്റെ ഒരു പ്രതി 2001 ഒക്ടോബർ 20-ഓടെ സഭാ സെക്രട്ടറി സൊസൈറ്റിക്ക് അയയ്‌ക്കണം. സഭയുടെ മേൽവിലാസത്തിലോ യോഗസമയങ്ങളിലോ മാറ്റമൊന്നും ഇല്ലെങ്കിൽപ്പോലും അപ്രകാരം ചെയ്യേണ്ടതാണ്. ശേഷിക്കുന്ന രണ്ടു ഫാറങ്ങൾ, ഭാവിയിൽ സഭാ മേൽവിലാസത്തിലോ യോഗസമയങ്ങളിലോ മാറ്റം വരുന്നപക്ഷം അക്കാര്യം സൊസൈറ്റിയെ അറിയിക്കുന്നതിനായി ഉപയോഗിക്കുക. സഭയ്‌ക്ക് പുതിയ നോട്ടീസുകൾ ആവശ്യമുണ്ടെങ്കിൽ നോട്ടീസ് അപേക്ഷാ (S-16) ഫാറം ഉപയോഗിച്ച് അപേക്ഷ അയയ്‌ക്കണം. നോട്ടീസ് ലഭിക്കാൻ ആഗ്രഹിക്കുന്നതിന് എട്ടാഴ്‌ച മുമ്പെങ്കിലും അതിനുള്ള അപേക്ഷ അയയ്ക്കേണ്ടതാണ്.
◼ സാഹിത്യ ഇനവിവരപ്പട്ടിക സെപ്റ്റംബർ 1, 2001 (S-18) എന്ന ഫാറത്തിന്റെ മൂന്നു പ്രതികൾ ജൂലൈ മാസത്തെ തിരട്ടിനോടൊപ്പം എല്ലാ സഭകൾക്കും അയച്ചിരുന്നു. മേൽപ്പറഞ്ഞ ഇനവിവര ഫാറം ഇതുവരെ അയച്ചിട്ടില്ലാത്ത സഭകൾ ഉടൻതന്നെ അവ പൂരിപ്പിച്ച് അയയ്ക്കേണ്ടതാണ്. ‘രാജ്യഹാൾ സാഹിത്യ ഗ്രൂപ്പിൽ’ പെട്ട സഭകളുടെ കാര്യത്തിൽ ഏകോപന സഭയാണ് പ്രസ്‌തുത ഫാറം പൂരിപ്പിച്ച് അയയ്ക്കേണ്ടത്.
◼ താഴെപ്പറയുന്ന സാഹിത്യങ്ങൾക്കു വേണ്ടി ദയവായി സാഹിത്യ അപേക്ഷകൾ (S-14) അയയ്ക്കരുത്. അവ തത്കാലം സ്റ്റോക്കിൽ ഇല്ല. അവ വീണ്ടും ലഭ്യമാകുമ്പോൾ നമ്മുടെ രാജ്യ ശുശ്രൂഷയിലൂടെ അറിയിക്കുന്നതായിരിക്കും.
◼ ഇന്ത്യയിൽ സ്റ്റോക്കിൽ ഇല്ലാത്തവ:
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (bi12) —ഇംഗ്ലീഷ്
ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏററവും മഹാനായ മനുഷ്യൻ —മലയാളം
എന്റെ ബൈബിൾ കഥാ പുസ്‌തകം —മലയാളം
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ —ഇംഗ്ലീഷ്, തമിഴ്, മലയാളം
തിരുവെഴുത്തുകളിൽ നിന്ന് ന്യായവാദം ചെയ്യൽ —തമിഴ്
യഹോവ—അവൻ ആർ? (ലഘുലേഖ നമ്പർ 23) —ഗുജറാത്തി, തമിഴ്, തെലുങ്ക്, മറാത്തി, ഹിന്ദി
വിധി നമ്മുടെ ജീവിതത്തെ നിയന്ത്രിക്കുന്നുവോ?—അതോ പടച്ചവനോടു നാം കണക്കു ബോധിപ്പിക്കണമോ? (ലഘുലേഖ നമ്പർ 71) —ഇംഗ്ലീഷ്, കന്നട, തമിഴ്, മലയാളം, ഹിന്ദി
അതിശ്രേഷ്‌ഠ നാമം (ലഘുലേഖ നമ്പർ 72) —കന്നട, ഹിന്ദി
യഹോവയുടെ സാക്ഷികൾ ആരാണ്? (ലഘുലേഖ നമ്പർ 73) —ഇംഗ്ലീഷ്, കന്നട, ഹിന്ദി
അഗ്നിനരകം—ദിവ്യ നീതിയുടെ ഭാഗമോ? (ലഘുലേഖ നമ്പർ 74) —ഇംഗ്ലീഷ്, കന്നട, ഹിന്ദി
[അടിക്കുറിപ്പ്]
a മലയാളത്തിൽ ലഭ്യമല്ല.