അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ആഗസ്റ്റ്: താഴെ കൊടുത്തിരിക്കുന്ന 32 പേജുള്ള ലഘുപത്രികകളിൽ ഏതു വേണമെങ്കിലും സമർപ്പിക്കാവുന്നതാണ്: എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം,a ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു,” പറുദീസ സ്ഥാപിക്കുന്ന ഗവൺമെന്റ്, മരിക്കുമ്പോൾ നമുക്ക് എന്തു സംഭവിക്കുന്നു?, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! ഉചിതമായിരിക്കുന്നിടങ്ങളിൽ പിൻവരുന്ന ലഘുപത്രികകൾ സമർപ്പിക്കാവുന്നതാണ്: നമ്മുടെ പ്രശ്‌നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, മരിച്ചവരുടെ ആത്മാക്കൾ—അവർക്ക് നിങ്ങളെ സഹായിക്കാനോ ഉപദ്രവിക്കാനോ കഴിയുമോ? അവർ യഥാർഥത്തിൽ സ്ഥിതി ചെയ്യുന്നുവോ?,b യുദ്ധമില്ലാത്ത ഒരു ലോകം എപ്പോഴെങ്കിലും വരുമോ?,c സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം. സെപ്റ്റംബർ: യഹോവയുടെ സാക്ഷികൾ ഇരുപതാം നൂററാണ്ടിൽ എന്ന ലഘുപത്രികയും ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകവും. ഒക്ടോബർ: വീക്ഷാഗോപുരം, ഉണരുക! മാസികകൾ. താത്പര്യം കാണിക്കുന്നിടത്ത് മാസികാ റൂട്ടുകൾ ആരംഭിക്കുന്നതിന് മടക്കസന്ദർശനങ്ങൾ നടത്തുക. മാസികാ റൂട്ട് പ്രായോഗികമല്ലെങ്കിൽ മാത്രം ഒരു വരിസംഖ്യ നൽകാവുന്നതാണ്. നവംബർ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ആളുകളുടെ പക്കൽ അവ ഉണ്ടെങ്കിൽ ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണംd പുസ്തകമോ പഴയ ഏതെങ്കിലും പ്രസിദ്ധീകരണമോ സമർപ്പിക്കാവുന്നതാണ്.
◼ അധ്യക്ഷ മേൽവിചാരകനോ അദ്ദേഹം നിയമിക്കുന്ന ആരെങ്കിലുമോ സെപ്റ്റംബർ 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ സഭാ കണക്കുകൾ ഓഡിറ്റ് ചെയ്യേണ്ടതാണ്. അതു നടത്തിക്കഴിയുമ്പോൾ, അടുത്ത കണക്കു റിപ്പോർട്ടു വായിച്ചശേഷം അതേക്കുറിച്ച് സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ ബാംഗ്ലൂരിലെ പുതിയ ബ്രാഞ്ച് സൗകര്യങ്ങളിലേക്കുള്ള മാറ്റം പ്രമാണിച്ച് സേവനവർഷം 2002-ലും 2003-ലും ഉപയോഗിക്കാനുള്ള ഫാറങ്ങൾ ഈ വർഷംതന്നെ വെവ്വേറെ കെട്ടുകളായി ഓരോ സഭയ്‌ക്കും അയയ്ക്കുന്നതാണ്. ഈ ഫാറങ്ങൾ വളരെ ശ്രദ്ധാപൂർവം ഉപയോഗിക്കുക. ഓരോന്നും ഏത് ഉദ്ദേശ്യത്തിനുള്ളതാണോ അതിനു മാത്രമേ ഉപയോഗിക്കാവൂ. സേവനവർഷം 2003-ലേക്കുള്ള കെട്ട് അപ്പോഴത്തെ ഉപയോഗത്തിന് ശ്രദ്ധാപൂർവം മാറ്റിവെക്കുക.
◼ ഈ വർഷം മുതൽ, സാധാരണ പയനിയർമാർക്ക് പയനിയർ സേവന സ്കൂളിൽ സംബന്ധിക്കണമെങ്കിൽ സ്‌കൂൾ നടക്കുന്ന വർഷം സെപ്റ്റംബർ 1-ഓടെ 16 വയസ്സ് പൂർത്തിയായിരിക്കണം. എന്നാൽ അത്തരം ഒരു കുട്ടിയുടെ പയനിയറായ മാതാവോ പിതാവോ പ്രസ്‌തുത പയനിയർ സ്കൂളിൽ സംബന്ധിക്കുന്നപക്ഷം ആ കുട്ടിക്കും അവരോടൊപ്പം ഹാജരാകാവുന്നതാണ്.
◼ കൈവശമുള്ള മുഴുവൻ സാഹിത്യങ്ങളുടെയും മാസികകളുടെയും വാർഷിക കണക്കെടുപ്പ് 2001 ആഗസ്റ്റ് 31-നോ അതിനോടടുത്ത് സാധിക്കുന്ന ഒരു തീയതിയിലോ നടത്തണം. സാഹിത്യ ഏകോപകൻ മാസം തോറും എടുക്കുന്ന യഥാർഥ കണക്കെടുപ്പിനു സമാനമായ ഒന്നാണിത്. സാഹിത്യ ഇനവിവര ഫാറത്തിൽ (S-18) ഓരോ ഇനത്തിന്റെയും മൊത്തം എണ്ണം രേഖപ്പെടുത്തണം. സാഹിത്യ കൂട്ടത്തിലുള്ള ഓരോ സഭയിലെയും മാസികാ ദാസനിൽ നിന്ന് മാസികയുടെ മൊത്തം എണ്ണം സമ്പാദിക്കാവുന്നതാണ്. ഓരോ ഏകോപന സഭയ്‌ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറം (S-18) ലഭിക്കുന്നതാണ്. ദയവായി അസൽ സെപ്റ്റംബർ 6-ന് മുമ്പായി സൊസൈറ്റിക്ക് അയയ്‌ക്കുക. കാർബൺ കോപ്പി ഫയലിൽ സൂക്ഷിക്കുക. മൂന്നാമത്തെ കോപ്പി നിങ്ങൾക്കു വർക്ക് ഷീറ്റായി ഉപയോഗിക്കാവുന്നതാണ്. ഏകോപന സഭയുടെ സെക്രട്ടറി സ്റ്റോക്കെടുപ്പിനു മേൽനോട്ടം വഹിക്കണം. ഏകോപന സഭയുടെ സെക്രട്ടറിയും അധ്യക്ഷ മേൽവിചാരകനും ഫാറത്തിൽ ഒപ്പിടണം.
◼ 2001 ആഗസ്റ്റ് 24 മുതൽ ആഗസ്റ്റ് 31 വരെ ലൊണാവ്‌ല ബെഥേലിലുള്ള മൊത്തം സാഹിത്യങ്ങളുടെ ഇനവിവരം എടുക്കുന്നതായിരിക്കും. അതുകൊണ്ട്, ഈ കാലയളവിൽ സഭാ ഓർഡറുകൾ പ്രകാരം സാഹിത്യങ്ങൾ അയയ്ക്കുന്നതല്ല.
◼ ലഭ്യമായിരിക്കുന്ന പുതിയ പ്രസിദ്ധീകരണങ്ങൾ:
യെശയ്യാ പ്രവചനം—മുഴു മനുഷ്യവർഗത്തിനുമുള്ള വെളിച്ചം 1 —കന്നട, തമിഴ്, തെലുങ്ക്, പഞ്ചാബി, ഹിന്ദി
ഫിർദോസിലേക്കുള്ള വഴി കണ്ടെത്താവുന്ന വിധം —ഹിന്ദി
[അടിക്കുറിപ്പുകൾ]
a മലയാളത്തിൽ ലഭ്യമല്ല.
b മലയാളത്തിൽ ലഭ്യമല്ല.
c മലയാളത്തിൽ ലഭ്യമല്ല.
d മലയാളത്തിൽ ലഭ്യമല്ല.