അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും. ഏപ്രിൽ, മേയ്: വീക്ഷാഗോപുരവും ഉണരുക!യും. മടക്കസന്ദർശനം നടത്തുമ്പോൾ താത്പര്യം കാണിക്കുന്നിടത്ത് വരിസംഖ്യകൾ നൽകാവുന്നതാണ്. കൂടാതെ, ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്തകമോ എന്റെ ബൈബിൾ കഥാ പുസ്തകമോ സമർപ്പിക്കുക. ജൂൺ: ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു? അല്ലെങ്കിൽ നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.
◼ ഏപ്രിലിൽ സഹായ പയനിയർമാരായി സേവിക്കാൻ ആഗ്രഹിക്കുന്ന പ്രസാധകർ ഇപ്പോൾത്തന്നെ അതിനുവേണ്ട ആസൂത്രണങ്ങൾ ചെയ്യുകയും അപേക്ഷാഫാറം നേരത്തേതന്നെ പൂരിപ്പിച്ചു നൽകുകയും വേണം. അങ്ങനെയാകുമ്പോൾ ആവശ്യമായ വയൽസേവന ക്രമീകരണങ്ങൾ ചെയ്യാനും വേണ്ടത്ര മാസികകളും മറ്റു സാഹിത്യങ്ങളും കരുതാനും മൂപ്പന്മാർക്കു സാധിക്കും. സഹായ പയനിയറിങ് നടത്താൻ അംഗീകാരം ലഭിക്കുന്ന എല്ലാവരുടെയും പേരുകൾ സഭയെ അറിയിക്കണം.
◼ ഈ വർഷത്തെ സ്മാരകം ഏപ്രിൽ 8 ഞായറാഴ്‌ച ആയിരിക്കും. വയൽസേവന യോഗം ഒഴികെ മറ്റു യോഗങ്ങളൊന്നും അന്ന് ഉണ്ടായിരിക്കുകയില്ല. വീക്ഷാഗോപുര അധ്യയനം മറ്റൊരു സമയത്തു നടത്തുന്നതിന് മൂപ്പന്മാർക്ക് ഉചിതമായ ക്രമീകരണങ്ങൾ ചെയ്യാവുന്നതാണ്.
◼ ഒരു സഭയോടൊത്തു സഹവസിക്കുന്നവർ തങ്ങളുടെ വ്യക്തിപരമായ വരിസംഖ്യകൾ ഉൾപ്പെടെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും പുതിയതും പുതുക്കുന്നതുമായ എല്ലാ വരിസംഖ്യാ അപേക്ഷകളും സഭ മുഖാന്തരം അയയ്ക്കേണ്ടതാണ്.
◼ സാഹിത്യത്തിനായി പ്രസാധകർ നേരിട്ട് അയയ്‌ക്കുന്ന അപേക്ഷകൾ സൊസൈറ്റി സ്വീകരിക്കുന്നതല്ല. സഭയുടെ പ്രതിമാസ സാഹിത്യ അപേക്ഷ സൊസൈറ്റിക്ക് അയയ്ക്കുന്നതിനു മുമ്പ് ഓരോ മാസവും സഭയിൽ ഒരു അറിയിപ്പു നടത്താൻ അധ്യക്ഷ മേൽവിചാരകൻ ക്രമീകരിക്കണം. അങ്ങനെയാകുമ്പോൾ വ്യക്തിപരമായ സാഹിത്യ ഇനങ്ങൾ ലഭിക്കാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും അതു സംബന്ധിച്ച് സാഹിത്യം കൈകാര്യം ചെയ്യുന്ന സഹോദരനെ അറിയിക്കാൻ സാധിക്കും. ഏതൊക്കെ പ്രസിദ്ധീകരണങ്ങളാണ് പ്രത്യേക അപേക്ഷാ ഇനങ്ങൾ എന്നു ദയവായി മനസ്സിൽ പിടിക്കുക.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
പടച്ചവന്റെ മാർഗനിർദേശം—ഫിർദോസിലേക്കുള്ള നമ്മുടെ വഴി—തമിഴ്, മലയാളം
ദൈവം നമ്മിൽനിന്ന് എന്ത് ആവശ്യപ്പെടുന്നു?—അസമിയ, ഇംഗ്ലീഷ്, കന്നഡ, ഗുജറാത്തി, തമിഴ്, തെലുങ്ക്, നേപ്പാളി, പഞ്ചാബി, ബംഗാളി, മലയാളം, മറാഠി, ഹിന്ദി
◼ ഇന്ത്യയിൽ സ്റ്റോക്കില്ലാത്തവ:
തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്‌ച —ഇംഗ്ലീഷ്
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം (ഡീലക്‌സ് പോക്കറ്റ് പതിപ്പ്; DLbi25)
വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം—(ഡീലക്‌സ്; DLbi12 മാർജിൻ പരാമർശങ്ങളോടു കൂടിയത്)
ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം —ഇംഗ്ലീഷ്
യഹോവയ്‌ക്കു സ്തുതിഗീതങ്ങൾ പാടുക (വലുതും ചെറുതും) —ഇംഗ്ലീഷ്
തിരുവെഴുത്തുകളിൽനിന്നു ന്യായവാദം ചെയ്യൽ —ഇംഗ്ലീഷ്, തമിഴ്
നമ്മുടെ ശുശ്രൂഷ നിർവഹിക്കാൻ സംഘടിതർ—ഇംഗ്ലീഷ്, തമിഴ്, മലയാളം
എന്റെ ബൈബിൾ കഥാ പുസ്‌തകം, ചെറിയ പതിപ്പ് —തമിഴ്
കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ —തമിഴ്, തെലുങ്ക്
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ —മലയാളം
രക്തത്തിന് നിങ്ങളുടെ ജീവനെ എങ്ങനെ രക്ഷിക്കാൻ കഴിയും? —തമിഴ്, മലയാളം, ഹിന്ദി
ചർച്ചയ്‌ക്കുവേണ്ടിയുള്ള ബൈബിൾ വിഷയങ്ങൾ —മലയാളം
സകലർക്കും വേണ്ടിയുള്ള ഒരു ഗ്രന്ഥം —തമിഴ്, മലയാളം
“നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു” —മലയാളം
ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക! —തമിഴ്