വാച്ച്ടവര്‍ ഓണ്‍ലൈന്‍ ലൈബ്രറി
വാച്ച്ടവര്‍
ഓണ്‍ലൈന്‍ ലൈബ്രറി
മലയാളം
  • ബൈബിൾ
  • പ്രസിദ്ധീകരണങ്ങൾ
  • യോഗങ്ങൾ
  • km 1/01 പേ. 7
  • അറിയിപ്പുകൾ

ഇപ്പോൾ തിരഞ്ഞതിന് ഒരു വീഡിയോയും ലഭ്യമല്ല

ക്ഷമിക്കണം, വീഡിയോ ലോഡ് ചെയ്യുന്നതിൽ ഒരു പിശകുണ്ടായി.

  • അറിയിപ്പുകൾ
  • നമ്മുടെ രാജ്യ ശുശ്രൂഷ—2001
നമ്മുടെ രാജ്യ ശുശ്രൂഷ—2001
km 1/01 പേ. 7

അറിയി​പ്പു​കൾ

◼ ജനുവരി: ലഘുപ​ത്രി​കകൾ: യഹോ​വ​യു​ടെ സാക്ഷികൾ ഇരുപ​താം നൂറ്റാ​ണ്ടിൽ, യഹോ​വ​യു​ടെ സാക്ഷികൾ—ലോക​വ്യാ​പ​ക​മാ​യി ഐക്യ​ത്തിൽ ദൈവ​ത്തി​ന്റെ ഇഷ്ടം ചെയ്യുന്നു. പഴയ 192 പേജ്‌ പുസ്‌ത​ക​ങ്ങ​ളും സമർപ്പി​ക്കാ​വു​ന്ന​താണ്‌. ഫെബ്രു​വരി: ജീവൻ—അത്‌ ഇവിടെ എങ്ങനെ വന്നു? പരിണാ​മ​ത്താ​ലോ സൃഷ്ടി​യാ​ലോ? വെളി​പാട്‌—അതിന്റെ മഹത്തായ പാരമ്യം സമീപി​ച്ചി​രി​ക്കു​ന്നു! അല്ലെങ്കിൽ, സഭയിൽ സ്റ്റോക്കുള്ള ഏതെങ്കി​ലും പഴയ 192 പേജ്‌ പുസ്‌തകം. മാർച്ച്‌: നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം. ബൈബിൾ അധ്യയ​നങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്ത​പ്പെ​ടു​ന്ന​താ​യി​രി​ക്കും. ഏപ്രിൽ: വീക്ഷാ​ഗോ​പു​ര​വും ഉണരുക!യും. മടക്കസ​ന്ദർശനം നടത്തു​മ്പോൾ താത്‌പ​ര്യം കാണി​ക്കു​ന്നി​ടത്ത്‌ ഇവയുടെ വരിസം​ഖ്യ​കൾ നൽകാ​വു​ന്ന​താണ്‌. ജീവി​ച്ചി​രു​ന്നി​ട്ടു​ള്ള​തി​ലേ​ക്കും ഏറ്റവും മഹാനായ മനുഷ്യൻ പുസ്‌ത​ക​മോ എന്റെ ബൈബിൾ കഥാ പുസ്‌ത​ക​മോ സമർപ്പി​ക്കുക.

◼ 2001-ലെ കലണ്ടറി​ന്റെ അവസാന ഭാഗത്തു സൂചി​പ്പി​ച്ചി​രി​ക്കു​ന്നതു പോലെ 2002-ലെ സ്‌മാ​രകം മാർച്ച്‌ 22, വെള്ളി​യാഴ്‌ച ആയിരി​ക്കു​ക​യില്ല എന്നതു പ്രത്യേ​കം ശ്രദ്ധി​ക്കുക. പകരം അത്‌ മാർച്ച്‌ 28, വ്യാഴാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം ആയിരി​ക്കും ആചരി​ക്ക​പ്പെ​ടു​ന്നത്‌. ഒന്നില​ധി​കം സഭകൾ ഒരു രാജ്യ​ഹാൾതന്നെ ഉപയോ​ഗി​ക്കു​മ്പോൾ, മറ്റു സൗകര്യ​ങ്ങൾ തേടേ​ണ്ടി​വ​രുന്ന സഭകൾക്ക്‌ ആവശ്യ​മായ റിസർവേ​ഷ​നോ കരാറോ ചെയ്യു​ന്ന​തി​നു വേണ്ടി​യാണ്‌ മുന്ന​മേ​തന്നെ ഇക്കാര്യം അറിയി​ക്കു​ന്നത്‌. സമാധാ​ന​പ​ര​വും ക്രമീ​കൃ​ത​വു​മായ ഒരു വിധത്തിൽ സ്‌മാ​ര​കാ​ച​രണം നടക്കേ​ണ്ട​തിന്‌ കെട്ടി​ട​ത്തി​ലെ മറ്റു പ്രവർത്ത​ന​ങ്ങ​ളിൽ നിന്ന്‌ യാതൊ​രു ശല്യവും ഉണ്ടായി​രി​ക്കു​ക​യില്ല എന്ന്‌ ഉറപ്പു​വ​രു​ത്തുന്ന ഒരു ഉടമ്പടി ഹാളിന്റെ ഭാരവാ​ഹി​ക​ളു​മാ​യി മൂപ്പന്മാർ ചെയ്‌തി​രി​ക്കണം. വളരെ പ്രധാ​ന​പ്പെട്ട അവസര​മാ​യി​രി​ക്കു​ന്ന​തി​നാൽ, സ്‌മാരക പ്രസംഗം നടത്താൻ മൂപ്പന്മാ​രു​ടെ സംഘം നല്ല യോഗ്യ​ത​യുള്ള ഒരു മൂപ്പനെ വേണം നിയമി​ക്കാൻ, അല്ലാതെ അവർ കേവലം തങ്ങളുടെ ഊഴമ​നു​സ​രിച്ച്‌ നടത്തു​ക​യോ എല്ലാ വർഷവും ഒരേ സഹോ​ദ​രനെ തന്നെ നിയമി​ക്കു​ക​യോ ചെയ്യരുത്‌. എന്നാൽ, അഭിഷി​ക്ത​രിൽപ്പെട്ട പ്രാപ്‌ത​നായ ഒരു മൂപ്പൻ ഉണ്ടെങ്കിൽ നിയമനം അദ്ദേഹ​ത്തി​നു നൽകേ​ണ്ട​താണ്‌.

◼ ജനുവരി 8-ന്‌ ആരംഭി​ക്കുന്ന വാരത്തി​ലെ സേവന​യോ​ഗ​ത്തിന്‌ ഹാജരാ​കുന്ന എല്ലാ പ്രസാ​ധ​കർക്കും മുൻകൂർ വൈദ്യ നിർദേശം/വിമു​ക്ത​മാ​ക്കൽ കാർഡും കുട്ടി​കൾക്കു​വേ​ണ്ടി​യുള്ള തിരി​ച്ച​റി​യി​ക്കൽ കാർഡും വാങ്ങാ​വു​ന്ന​താണ്‌.

◼ ഫെബ്രു​വരി മുതൽ—വൈകി​യാൽ മാർച്ച്‌ 4 മുതൽ—സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാർ നടത്തുന്ന പരസ്യ പ്രസം​ഗ​ത്തി​ന്റെ വിഷയം “ന്യായ​വി​ധി ദിവസം—ഭയപ്പെ​ടാ​നുള്ള സമയമോ പ്രത്യാ​ശ​യ്‌ക്കുള്ള സമയമോ?” എന്നതാ​യി​രി​ക്കും.

◼ ഈ വർഷം ഏപ്രിൽ 8 ഞായറാഴ്‌ച സൂര്യാ​സ്‌ത​മ​യ​ശേഷം സ്‌മാ​രകം ആഘോ​ഷി​ക്കാൻ സഭകൾ ക്രമീ​ക​ര​ണങ്ങൾ ചെയ്യണം. പ്രസംഗം നേരത്തേ തുടങ്ങാ​മെ​ങ്കി​ലും സ്‌മാരക ചിഹ്നങ്ങ​ളു​ടെ വിതരണം സൂര്യൻ അസ്‌ത​മി​ക്കാ​തെ ആരംഭി​ക്ക​രുത്‌. നിങ്ങളു​ടെ പ്രദേ​ശത്തെ സൂര്യാ​സ്‌ത​മയം എപ്പോ​ഴാ​ണെന്നു നിശ്ചയ​പ്പെ​ടു​ത്താൻ പ്രാ​ദേ​ശിക കേന്ദ്ര​ങ്ങ​ളു​മാ​യി ബന്ധപ്പെ​ടുക. ആ ദിവസം വയൽസേവന യോഗ​മ​ല്ലാ​തെ മറ്റ്‌ യോഗ​ങ്ങ​ളൊ​ന്നും നടത്താൻ പാടി​ല്ലാ​ത്ത​തി​നാൽ, വീക്ഷാ​ഗോ​പുര അധ്യയനം മറ്റൊരു സമയത്ത്‌ നടത്താ​നുള്ള ഉചിത​മായ ക്രമീ​ക​ര​ണങ്ങൾ ചെയ്യേ​ണ്ട​താണ്‌. പ്രാ​ദേ​ശിക സാഹച​ര്യ​ങ്ങൾ അനുസ​രിച്ച്‌ സർക്കിട്ട്‌ മേൽവി​ചാ​ര​ക​ന്മാ​രും പ്രസ്‌തുത വാരത്തി​ലെ തങ്ങളുടെ യോഗ പട്ടിക​യിൽ പൊരു​ത്ത​പ്പെ​ടു​ത്ത​ലു​കൾ വരുത്തണം. ഓരോ സഭയും സ്വന്തം സ്‌മാരക ആഘോ​ഷങ്ങൾ നടത്തു​ന്നത്‌ അഭികാ​മ്യ​മാ​ണെ​ങ്കി​ലും ഇത്‌ എല്ലായ്‌പോ​ഴും സാധ്യ​മാ​യെ​ന്നു​വ​രില്ല. സാധാ​ര​ണ​മാ​യി പല സഭകൾ ഒരേ രാജ്യ​ഹാൾ ഉപയോ​ഗി​ക്കു​ന്നി​ടത്ത്‌ ഒരുപക്ഷേ ഒന്നോ അതില​ധി​ക​മോ സഭകൾക്ക്‌ ആ വൈകു​ന്നേ​ര​ത്തേ​ക്കു​വേണ്ടി മറ്റൊരു സ്ഥലം ഉപയോ​ഗി​ക്കാൻ ക്രമീ​ക​രി​ക്കാ​വു​ന്ന​താണ്‌. ഒരു ഹാളിൽ ഒന്നിൽ കൂടുതൽ സ്‌മാരക ശുശ്രൂ​ഷകൾ നടത്ത​പ്പെ​ടു​മ്പോൾ സാധ്യ​മെ​ങ്കിൽ, പരിപാ​ടി​കൾക്കി​ട​യിൽ 40 മിനി​ട്ടെ​ങ്കി​ലും ഉണ്ടായി​രി​ക്കാൻ നിർദേ​ശി​ക്കു​ന്നു. സന്ദർശ​കരെ അഭിവാ​ദനം ചെയ്യു​ന്ന​തി​നും പുതി​യ​താ​യി​ട്ടു വരുന്ന താത്‌പ​ര്യ​ക്കാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അവസര​ത്തിൽനി​ന്നു പൂർണ പ്രയോ​ജനം നേടു​ന്ന​തി​നും വേണ്ടി​യാണ്‌ ഇത്‌. താത്‌പ​ര്യ​ക്കാ​രെ​യും മറ്റും വാഹന​ങ്ങ​ളിൽ സ്‌മാ​ര​കാ​ഘോ​ഷ​ത്തി​നു കൊണ്ടു​വ​രു​ക​യും തിരികെ കൊണ്ടു​വി​ടു​ക​യും ചെയ്യുന്ന കാര്യ​വും വണ്ടികൾ സൗകര്യാർഥം പാർക്ക്‌ ചെയ്യുന്ന കാര്യ​വും പ്രത്യേ​കം പരിഗ​ണ​ന​യി​ലെ​ടു​ക്കേ​ണ്ട​താണ്‌. പ്രാ​ദേ​ശി​ക​മാ​യി ഏതു ക്രമീ​ക​ര​ണ​ങ്ങ​ളാ​യി​രി​ക്കും ഏറ്റവും ഉചിത​മെന്നു മൂപ്പന്മാ​രു​ടെ സംഘം തീരു​മാ​നി​ക്കണം.

◼ 2001 സ്‌മാരക കാല​ത്തേ​ക്കുള്ള പ്രത്യേക പരസ്യ പ്രസംഗം ഏപ്രിൽ 1 ഞായറാഴ്‌ച നടത്ത​പ്പെ​ടും. അതിന്റെ വിഷയം “ആർ രക്ഷ പ്രാപി​ക്കും?” എന്നതാ​യി​രി​ക്കും. പ്രസം​ഗ​ത്തി​ന്റെ ബാഹ്യ​രേഖ എല്ലാ സഭകൾക്കും നൽക​പ്പെ​ടും. ആ വാരത്തിൽ സർക്കിട്ട്‌ മേൽവി​ചാ​ര​കന്റെ സന്ദർശ​ന​മോ സർക്കിട്ട്‌ സമ്മേള​ന​മോ പ്രത്യേക സമ്മേള​ന​ദി​ന​മോ ഉള്ള സഭകൾക്ക്‌ ഏപ്രിൽ 9-ന്‌ തുടങ്ങുന്ന വാരത്തിൽ പ്രസംഗം നടത്താ​വു​ന്ന​താണ്‌. 2001 ഏപ്രിൽ 1-ന്‌ മുമ്പായി ഒരു സഭയും പ്രത്യേക പ്രസംഗം നടത്തരുത്‌.

◼ 2001 ജനുവരി 8 ലക്കം മുതൽ ഉണരുക! ഉർദു​വിൽ പ്രതി​മാ​സ​പ്പ​തി​പ്പാ​യി പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും.

    മലയാളം പ്രസിദ്ധീകരണങ്ങൾ (1970-2026)
    ലോഗ് ഔട്ട്
    ലോഗ് ഇൻ
    • മലയാളം
    • പങ്കുവെക്കുക
    • താത്പര്യങ്ങൾ
    • Copyright © 2026 Watch Tower Bible and Tract Society of Pennsylvania
    • നിബന്ധനകള്‍
    • സ്വകാര്യതാ നയം
    • സ്വകാര്യതാ ക്രമീകരണങ്ങൾ
    • JW.ORG
    • ലോഗ് ഇൻ
    പങ്കുവെക്കുക