ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവലോകനം
2000 സെപ്റ്റംബർ 4 മുതൽ ഡിസംബർ 18 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്തു നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിത പുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു ശേഷം കൊടുത്തിരിക്കുന്ന പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജ് നമ്പരും ഖണ്ഡിക നമ്പരും കണ്ടെന്നു വരില്ല.]
പിൻവരുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് എഴുതുക:
1. ശിമയി ദാവീദിനെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശരിയായിരുന്നതുകൊണ്ടാണ് അവനെ കൊല്ലുന്നതിൽനിന്നു ദാവീദ് അബീശായിയെ തടഞ്ഞത്. (2 ശമൂ. 16:5-13) [പ്രതിവാര ബൈബിൾ വായന; w99 5/1 പേ. 32 ഖ. 3 കാണുക.]
2. ശരിയായി പരിശീലിപ്പിക്കപ്പെട്ട ഒരു ശുദ്ധ മനസ്സാക്ഷി നമ്മെ ദൈവവുമായുള്ള ഊഷ്മളമായ ഒരു വ്യക്തിഗത ബന്ധത്തിലേക്കു നയിക്കുന്നു എന്നു മാത്രമല്ല, അതു നമ്മുടെ രക്ഷയ്ക്ക് അനിവാര്യവുമാണ്. (എബ്രാ. 10:22; 1 പത്രൊ. 1:15, 16) [w98 9/1 പേ. 4 ഖ. 4]
3. 1 രാജാക്കന്മാർ എന്ന പുസ്തകത്തിലെ വിവരണത്തിന് ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ മൂല്യമേയുള്ളൂ. കാരണം, ശലോമോന്റെ കാലശേഷം ഇസ്രായേലിലും യഹൂദയിലും ഭരിച്ച 14 രാജാക്കന്മാരിൽ 2 പേർ മാത്രമേ യഹോവയ്ക്ക് പ്രസാദകരമായ കാര്യങ്ങൾ ചെയ്തുള്ളൂ. [si പേ. 64 ഖ. 1]
4. ശലോമോന്റെ സമാധാനപൂർണവും ഐശ്വര്യസമൃദ്ധവുമായ 40 വർഷ ഭരണത്തോട് യേശുവിന്റെ ആയിരം വർഷ വാഴ്ചയെ ഉപമിക്കാവുന്നതാണ്. (1 രാജാ. 4:24, 25, 29) [പ്രതിവാര ബൈബിൾ വായന; w90 6/1 പേ. 6 ഖ. 5 കാണുക.]
5. അബീയാവിന് ലഭിച്ച മാന്യമായ ശവസംസ്കാരം യൊരോബെയാമിന്റെ കുടുംബത്തിൽ അവൻ മാത്രമേ യഹോവയുടെ വിശ്വസ്ത ആരാധകൻ ആയിരുന്നുള്ളൂ എന്നതിന്റെ വ്യക്തമായ തെളിവാണ്. (1 രാജാ. 14:10, 13) [പ്രതിവാര ബൈബിൾ വായന; w95 4/1 പേ. 12 ഖ. 11]
6. ക്രിസ്തീയ സ്നാപനം ഏൽക്കുന്നത് ഒരുവൻ ദൈവത്തിന്റെ പക്വതയുള്ള ഒരു ദാസനായിത്തീർന്നെന്നു സൂചിപ്പിക്കുന്നു. [w98 10/1 പേ. 28 ഖ. 2]
7. യഹോവ ഏലീയാവിന് അമാനുഷ ധൈര്യം നൽകുകയും ഭയത്തിൽനിന്ന് സംരക്ഷണമേകുകയും ചെയ്തു. (1 രാജാ. 18:17, 18, 21, 40, 46) [പ്രതിവാര ബൈബിൾ വായന; w98 1/1 പേ. 31 ഖ. 2 കാണുക.]
8. ശലോമോന്റെ ആലയം ശ്രദ്ധേയമായിരിക്കുന്നത് അതിന്റെ മഹത്ത്വവും പ്രൗഢിയും നിമിത്തം മാത്രമല്ല, പകരം അത് യഹോവയുടെ വലുതും മഹത്ത്വപൂർണവുമായ ആത്മീയ ആലയത്തെ മുൻനിഴലാക്കുന്നതുകൊണ്ടും കൂടിയാണ്. [si പേ. 69. ഖ. 26]
9. എലീശായുടെ അപേക്ഷപ്രകാരം സിറിയൻ സേനയുടെമേൽ വന്ന അന്ധത വ്യക്തമായും മാനസിക അന്ധതയായിരുന്നു. കാരണം, അവർക്ക് എലീശായെ കാണാൻ കഴിഞ്ഞു. എന്നാൽ അവനെ തിരിച്ചറിയാൻ കഴിഞ്ഞില്ല. (2 രാജാ. 6:18, 19) [പ്രതിവാര ബൈബിൾ വായന; si പേ. 70-1 ഖ. 10 കാണുക.]
10. 2 രാജാക്കന്മാർ 11:12-ൽ പറഞ്ഞിരിക്കുന്ന ‘സാക്ഷ്യപുസ്തകം’ കൊടുക്കൽ, ദൈവത്തിന്റെ നിയമങ്ങൾക്ക് രാജാവ് നൽകുന്ന വ്യാഖ്യാനം അന്തിമമായിരുന്നെന്നും അത് അനുസരിക്കേണ്ടതായിരുന്നെന്നും സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w91 2/1 പേ. 31 ഖ. 6 കാണുക.]
പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. 1 യോഹന്നാൻ 2:15-17-നോടുള്ള ചേർച്ചയിൽ, ഉചിതമായ ലൗകിക തൊഴിൽ തിരഞ്ഞെടുക്കുന്നതു സംബന്ധിച്ച് മാതാപിതാക്കൾ മക്കൾക്ക് മാർഗനിർദേശം നൽകുമ്പോൾ എന്ത് ഒഴിവാക്കാൻ അവർ മക്കളെ പ്രോത്സാഹിപ്പിക്കണം? [w98 7/15 പേ. 5 ഖ. 2]
12. “വാളിന്നിരയായതിലും അധികം പേർ വനത്തിന്നിരയായ്തീർന്നു” എന്നു 2 ശമൂവേൽ 18:8-ൽ പറഞ്ഞിരിക്കുന്നതിന്റെ അർഥമെന്താണ്? [പ്രതിവാര ബൈബിൾ വായന; w88 3/1 പേ. 31 ഖ. 2]
13. ഗൊല്യാത്തിന്റെ ബന്ധുക്കളായ രെഫായീമ്യരെ ഇന്നത്തെ ആരോട് ഉപമിക്കാവുന്നതാണ്, അവർ എന്തു ചെയ്യാൻ ശ്രമിക്കുന്നു? (2 ശമൂ. 21:15-22) [പ്രതിവാര ബൈബിൾ വായന; w89 6/1 പേ. 20 ഖ. 8]
14. 2 ശമൂവേൽ 6:6, 7-ൽനിന്ന് നാം പഠിക്കുന്ന പ്രയോജനപ്രദമായ ബൈബിൾ തത്ത്വം എന്താണ്? [si പേ. 63 ഖ. 30]
15. ശബത്തു ലംഘിച്ചതിന് ഒരുവനെ വധിച്ച സംഭവത്തിൽനിന്നു നമുക്ക് ഏതു സുപ്രധാന തത്ത്വം പഠിക്കാൻ കഴിയും? (സംഖ്യാ. 15:35) [w98 9/1 പേ. 20 ഖ. 2]
16. ‘ശലോമോന്റെ ജ്ഞാനം’ കേൾക്കേണ്ടതിന് വിദൂരത്തുനിന്ന് വന്ന ശെബാരാജ്ഞിയെ നമുക്ക് എങ്ങനെ അനുകരിക്കാൻ കഴിയും? (1 രാജാ. 10:1-9) [പ്രതിവാര ബൈബിൾ വായന; w99 7/1 പേ. 31 ഖ. 1-2 കാണുക.]
17. 1 രാജാക്കന്മാർ 17:3, 4, 7-9, 17-24 അനുസരിച്ച് ഏതു മൂന്നു വിധങ്ങളിലാണ് ഏലീയാവ് യഹോവയിലുള്ള തന്റെ വിശ്വാസം പ്രകടമാക്കിയത്? [പ്രതിവാര ബൈബിൾ വായന; w92 7/1 പേ. 19 ഖ. 5 കാണുക.]
18. നാബോത്ത് തന്റെ മുന്തിരിത്തോട്ടം ആഹാബിന് നൽകാതിരുന്നത് അവന്റെ ഭാഗത്തെ കേവലമൊരു നിർബന്ധബുദ്ധി അല്ലാതിരുന്നത് എന്തുകൊണ്ട്? (1 രാജാ. 21:2, 3) [പ്രതിവാര ബൈബിൾ വായന; w97 8/1 പേ. 13 ഖ. 18]
19. 2 രാജാക്കന്മാർ 6:16-ലെ വാക്കുകൾ ഇന്ന് പ്രോത്സാഹനത്തിന്റെ ഒരു ഉറവായിരിക്കുന്നതെങ്ങനെ? [പ്രതിവാര ബൈബിൾ വായന; w98 6/15 പേ. 18 ഖ. 5 കാണുക.]
20. ഏതു വിധങ്ങളിലാണ് ഇന്ന് സത്യക്രിസ്ത്യാനികൾ ശീമോന്യ പാപത്തിനെതിരെ ജാഗ്രതയുള്ളവരായിരിക്കേണ്ടത്? [w98 11/15 പേ. 28 ഖ. 5]
പിൻവരുന്ന പ്രസ്താവനകൾ ഓരോന്നും പൂരിപ്പിക്കാൻ ആവശ്യമായ പദമോ പദങ്ങളോ പദപ്രയോഗമോ ചേർക്കുക:
21. ഒരു യഥാർഥ ക്രിസ്ത്യാനി _________________________ വഴങ്ങി _________________________ അപ്രീതിപ്പെടുത്തുന്ന ആചാരങ്ങളിൽ പങ്കുപറ്റരുത്. (സദൃ. 29:25; മത്താ. 10:28) [w98 7/15 പേ. 20 ഖ. 5]
22. അഗ്രിപ്പാ രാജാവിന് മുമ്പാകെ സാക്ഷീകരിച്ചപ്പോൾ തനിക്കും അഗ്രിപ്പാവിനും _________________________ ആശയങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പൗലൊസ് _________________________ പ്രകടമാക്കി. (പ്രവൃ. 26:2, 3, 26, 27) [w98 9/1 പേ. 31 ഖ. 3]
23. ദൈവം _________________________ ആയതിനാൽ ആളത്വമില്ലാത്തവൻ ആണെന്നു ചിലർ വിചാരിച്ചേക്കാം, എന്നാൽ നിരന്തരവും ഉത്സാഹപൂർവകവുമായ _________________________ ‘അദൃശ്യനായവനെ കാണാൻ’ ഒരുവനെ പ്രാപ്തനാക്കും (എബ്രാ. 11:27) [w98 9/15 പേ. 21 ഖ. 3-4]
24. സിറിയൻ ജനറലായ _________________________ കാര്യത്തിൽ സംഭവിച്ചതുപോലെ, ഒരൽപ്പം _________________________ ചിലപ്പോൾ വലിയ അനുഗ്രഹങ്ങൾ കൈവരുത്തുന്നു. [പ്രതിവാര ബൈബിൾ വായന; w99 2/1 പേ. 3 ഖ. 6-പേ. 4 ഖ. 1 കാണുക.]
25. യോനാദാബിന്റെ ഹൃദയം രാജാവായ യേഹുവിനോടു ചേർന്നിരുന്നതുപോലെ, വലിയ യേഹുവായ _________________________ ഇന്ന് _________________________ പൂർണഹൃദയത്തോടെ അംഗീകരിക്കുകയും അവനോട് സഹകരിക്കുകയും ചെയ്യുന്നു. ഭൂമിയിൽ അവനെ പ്രതിനിധാനം ചെയ്യുന്നത് _________________________ ആണ്. (2 രാജാ. 10:15, 16) [പ്രതിവാര ബൈബിൾ വായന; w98 1/1 പേ. 13 ഖ. 5-6]
പിൻവരുന്ന പ്രസ്താവനകളിലെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ‘ഇസ്രായേലിന്റെ എണ്ണമെടുത്തുകൊണ്ട്’ യഹോവയ്ക്കെതിരെ പാപം ചെയ്യാൻ ദാവീദിനെ പ്രേരിപ്പിച്ചത് (സാത്താൻ; യഹോവ; യോവാബ്) ആയിരുന്നു. (2 ശമൂ. 24:1) [പ്രതിവാര ബൈബിൾ വായന; w92 10/15 പേ. 5 ഖ. 2]
27. 1 രാജാക്കന്മാർ 8:1-നോടും സഭാപ്രസംഗി 1:1-നോടും ഉള്ള ചേർച്ചയിൽ ശലോമോൻ ജനത്തെ വിളിച്ചുകൂട്ടിയത് (ആലയം പണിയാൻ; ഇസ്രായേലിന്റെ ശത്രുക്കളെ പിന്തുടരാൻ; യഹോവയെ ആരാധിക്കാൻ) ആയിരുന്നു. [പ്രതിവാര ബൈബിൾ വായന; si പേ. 112 ഖ. 3 കാണുക.]
28. ശലോമോൻ ആലയവും യെരൂശലേമിലെ തന്റെ രാജധാനിയും പണിത 20 വർഷക്കാലയളവിനെ, (1919; 1932; 1931) -ൽ തുടങ്ങി (1938; 1942; 1950) -ൽ അവസാനിച്ച, ഉപദേശപരവും സംഘടനാപരവുമായ പുനഃക്രമീകരണത്തിന്റെ കാലഘട്ടവുമായി താരതമ്യപ്പെടുത്താവുന്നതാണ്. (1 രാജാ. 9:10) [പ്രതിവാര ബൈബിൾ വായന; w92 6/1 പേ. 20-ലെ ചതുരം കാണുക.]
29. 2 രാജാക്കന്മാർ 2:11-ലെ ‘സ്വർഗം’ എന്ന പ്രയോഗം (ദൈവത്തിന്റെ ആത്മീയ വാസസ്ഥലത്തെ; ഭൗതിക പ്രപഞ്ചത്തെ; പക്ഷികൾ പറന്നുനടക്കുകയും കാറ്റുവീശുകയും ചെയ്യുന്ന ഭൂമിയുടെ അന്തരീക്ഷത്തെ) പരാമർശിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w97 9/15 പേ. 15-ലെ ചതുരം കാണുക.]
30. യേശു നസറെത്തിൽ ജനിക്കാതെ ബേത്ലഹേമിൽ ജനിക്കാൻ ഇടയാക്കിയ സെൻസസിന് ഉത്തരവിട്ടത് (മഹാനായ ഹെരോദാവ്; ഔഗുസ്തൊസ് കൈസർ; തിബെര്യൊസ് കൈസർ) ആണ്. [w98 12/15 പേ. 7-ലെ ചതുരം കാണുക.]
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളുമായി പിൻവരുന്ന തിരുവെഴുത്തുകൾ ചേരുംപടി ചേർക്കുക:
സങ്കീ. 15:4; 2 ശമൂ. 12:28; 2 ശമൂ. 15:18-22; 2 രാജാ. 3:11; കൊലൊ. 3:13
31. യഹോവയുടെ ദിവ്യാധിപത്യ ക്രമീകരണത്തിലെ ശിരഃസ്ഥാനത്തെ ആദരിക്കണം. [si പേ. 63. ഖ. 30]
32. യഹോവയുടെ സംഘടനയോടും അതിന്റെ പ്രതിനിധികളോടും വിശ്വസ്തരായിരിക്കണം. [si പേ. 63. ഖ. 30]
33. യഹോവയുടെ കരുണയോടുള്ള വിലമതിപ്പ് ആത്മസംയമം പാലിക്കാനും ക്ഷമിക്കാനും നമ്മെ പ്രേരിപ്പിക്കും. [w98 11/1 പേ. 6 ഖ. 3]
34. പ്രത്യേക സേവനത്തിലുള്ള യഹോവയുടെ വിശ്വസ്ത ദാസന്മാർക്ക് ആതിഥ്യമരുളുകയും അവരെ താഴ്മയോടെ ശുശ്രൂഷിക്കുകയും ചെയ്യുക എന്നത് ഒരു പദവിയാണ്. [പ്രതിവാര ബൈബിൾ വായന; w97 11/1 പേ. 31 ഖ. 1]
35. കടംവീട്ടാമെന്നുള്ള വാക്ക് പാലിക്കാൻ ദൈവഭക്തിയുള്ള ഒരു വ്യക്തി തന്റെ പരമാവധി ശ്രമിക്കും, അപ്രതീക്ഷിത സാഹചര്യങ്ങൾ നിമിത്തം ബുദ്ധിമുട്ടുകൾ ഉണ്ടായാൽപോലും. [w98 11/15 പേ. 27 ഖ. 1]