അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണം. ജനുവരി: സഭയിൽ സ്റ്റോക്കുള്ള 192 പേജുള്ള പഴയ പുസ്തകം. അത്തരം പുസ്തകങ്ങൾ സ്റ്റോക്കില്ലാത്ത സഭകൾക്ക് ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? എന്ന പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകമോ സമർപ്പിക്കാവുന്നതാണ്. ഫെബ്രുവരി: കുടുംബ സന്തുഷ്ടിയുടെ രഹസ്യം. മാർച്ച്: നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം. ഭവന ബൈബിൾ അധ്യയനങ്ങൾ തുടങ്ങാൻ ഒരു പ്രത്യേക ശ്രമം നടത്തപ്പെടുന്നതായിരിക്കും. ഏപ്രിൽ: വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ഒറ്റപ്രതികൾ. താത്പര്യക്കാർക്ക് ആവശ്യം ലഘുപത്രിക നൽകി ബൈബിളധ്യയനങ്ങൾ തുടങ്ങാൻ ശ്രമം നടത്തുക.
◼ ജനുവരി 10-ന് ആരംഭിക്കുന്ന വാരത്തിലെ സേവനയോഗത്തിനു ഹാജരാകുന്ന സ്നാപനമേറ്റ എല്ലാ പ്രസാധകർക്കും മുൻകൂർ വൈദ്യനിർദേശം/വിമുക്തമാക്കൽ കാർഡും കുട്ടികൾക്കായി തിരിച്ചറിയൽ കാർഡും വാങ്ങാവുന്നതാണ്.
◼ ഫെബ്രുവരി മുതൽ—വൈകിയാൽ മാർച്ച് 5 മുതൽ—സർക്കിട്ട് മേൽവിചാരകന്മാർ നടത്തുന്ന പരസ്യ പ്രസംഗത്തിന്റെ വിഷയം “യഥാർഥ അർമഗെദ്ദോൻ—എന്തുകൊണ്ട്? എപ്പോൾ?” എന്നതായിരിക്കും.
◼ ഈ വർഷം ഏപ്രിൽ 19 ബുധനാഴ്ച സൂര്യാസ്തമയ ശേഷം ആഘോഷിക്കപ്പെടുന്ന സ്മാരകത്തിനായി സഭകൾ സൗകര്യപ്രദമായ ക്രമീകരണങ്ങൾ ചെയ്യേണ്ടതാണ്. പ്രസംഗം നേരത്തെ തുടങ്ങാമെങ്കിലും, സ്മാരക ചിഹ്നങ്ങളുടെ വിതരണം സൂര്യൻ അസ്തമിക്കാതെ ആരംഭിക്കരുത്. നിങ്ങളുടെ പ്രദേശത്തു സൂര്യാസ്തമയം എപ്പോഴാണെന്നു നിശ്ചയപ്പെടുത്താൻ പ്രാദേശിക കേന്ദ്രങ്ങളുമായി ബന്ധപ്പെടുക. ഓരോ സഭയും സ്വന്തമായി സ്മാരകാഘോഷം നടത്തുന്നതാണ് അഭികാമ്യമെങ്കിലും, എല്ലായ്പോഴും അതു സാധ്യമായിരിക്കണമെന്നില്ല. പല സഭകൾ ഒരു രാജ്യഹാൾതന്നെ ഉപയോഗിക്കുന്നിടത്ത്, ഒന്നോ അതിലധികമോ സഭകൾക്ക് ആ സായാഹ്നത്തിലേക്കായി മറ്റൊരു ഹാൾ തേടാവുന്നതാണ്. സാധ്യമായിരിക്കുന്നിടത്ത്, സന്ദർശകരെ സ്വീകരിക്കുകയും പുതിയ താത്പര്യക്കാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തുകൊണ്ട് ആ അവസരത്തിൽ നിന്ന് എല്ലാവരും പ്രയോജനം അനുഭവിക്കത്തക്കവണ്ണം പരിപാടികൾക്കിടയ്ക്ക് ഏറ്റവും കുറഞ്ഞത് 40 മിനിട്ട് ഉണ്ടായിരിക്കാൻ ഞങ്ങൾ നിർദേശിക്കുന്നു. യാത്രക്കാരെ വണ്ടിയിൽ കയറ്റുന്നതും ഇറക്കിവിടുന്നതും ഉൾപ്പെടെയുള്ള ട്രാഫിക് വ്യവസ്ഥകൾക്കും പാർക്കിങ്ങിനും ശ്രദ്ധ നൽകണം. പ്രാദേശികമായി ഏതു ക്രമീകരണങ്ങളായിരിക്കും ഏറ്റവും ഉചിതമെന്ന് മൂപ്പന്മാരുടെ സംഘം തീരുമാനിക്കേണ്ടതാണ്.
◼ 2000-ാം ആണ്ടിലെ സ്മാരക കാലത്തേക്കുള്ള പരസ്യ പ്രസംഗം ഏപ്രിൽ 16 ഞായറാഴ്ച നടത്തപ്പെടും. അതിന്റെ വിഷയം “മനുഷ്യവർഗത്തിനു മറുവില ആവശ്യമായിരിക്കുന്നതിന്റെ കാരണം” എന്നതായിരിക്കും. ഒരു ബാഹ്യരേഖ നൽകപ്പെടും. ആ വാരാന്തത്തിൽ സർക്കിട്ട് മേൽവിചാരകന്റെ സന്ദർശനമോ സർക്കിട്ട് സമ്മേളനമോ പ്രത്യേക സമ്മേളനമോ ഉള്ള സഭകൾക്ക് തുടർന്നു വരുന്ന വാരം പ്രത്യേക പ്രസംഗം നടത്താവുന്നതാണ്. 2000 ഏപ്രിൽ 16-ന് മുമ്പ് ഒരു സഭയും പ്രത്യേക പ്രസംഗം നടത്തരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണം:
വീക്ഷാഗോപുര പ്രസിദ്ധീകരണങ്ങളുടെ സൂചിക 1998 (ഇംഗ്ലീഷ്)
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ലഘുപത്രികകൾ: ജീവിതത്തിന്റെ ഉദ്ദേശ്യമെന്ത്?—കന്നഡ, മലയാളം, മറാഠി
◼ ഓഡിയോ കോംപാക്ട് ഡിസ്കുകൾ:
സംഗീതം—പാടിയത്: രാജ്യഗീതങ്ങൾ ആലപിക്കൽ (ഒരു ഡിസ്ക്)
സംഗീത-ഓർക്കെസ്ട്ര: കിങ്ഡം മെലെഡീസ് 1 മുതൽ 8 വരെ നമ്പരുകൾ (എട്ടു ഡിസ്കുകൾ)
(ഡിസ്കിന്റെ നമ്പർ പ്രത്യേകം സൂചിപ്പിച്ചുകൊണ്ട് ഓരോ ഡിസ്കുകൾക്കായും അപേക്ഷിക്കാവുന്നതാണ്)