അറിയിപ്പുകൾ
◼ സാഹിത്യസമർപ്പണങ്ങൾ ഡിസംബർ: പിൻവരുന്ന മൂന്നു പുസ്തകങ്ങളിലേതെങ്കിലും 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാം: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും, (ചെറുതിന് 25.00 രൂപ), എന്റെ ബൈബിൾ കഥാ പുസ്‌തകം, (ചെറുതിന് 30.00 രൂപ), അല്ലെങ്കിൽ ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ. പകരസമർപ്പണമെന്ന നിലയിൽ, ജൂലൈ മാസത്തിലെ നമ്മുടെ രാജ്യ ശുശ്രൂഷയിൽ പ്രത്യേക നിരക്കു പുസ്തകങ്ങളായി പട്ടികപ്പെടുത്തിയിരിക്കുന്നവയിലേതെങ്കിലും 2.50 രൂപാ നിരക്കിൽ സമർപ്പിക്കാവുന്നതാണ്. ജനുവരി: അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിട്ടുള്ള പഴയ 192 പേജ് പുസ്തകങ്ങളിൽ ഏതെങ്കിലും. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ കുടുംബസന്തുഷ്ടി പുസ്തകമോ 20.00 രൂപയ്‌ക്കു സമർപ്പിക്കാം. ഫെബ്രുവരി: 25.00 രൂപ സംഭാവനയ്ക്ക് (വലുതിന് 45.00 രൂപ) നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും പുസ്‌തകം, അല്ലെങ്കിൽ അർധനിരക്കു പുസ്തകങ്ങളായോ പ്രത്യേകനിരക്കു പുസ്തകങ്ങളായോ സൊസൈറ്റി പട്ടികപ്പെടുത്തിയിരിക്കുന്ന ഏതെങ്കിലും പഴയ 192 പേജ് പുസ്‌തകം. പ്രാദേശിക ഭാഷയിൽ അത്തരം പുസ്തകങ്ങളൊന്നും ലഭ്യമല്ലെങ്കിൽ പരിജ്ഞാനം പുസ്തകമോ കുടുംബസന്തുഷ്ടി പുസ്തകമോ 20.00 രൂപയ്‌ക്കു സമർപ്പിക്കാം. മാർച്ച്: 20.00 രൂപ സംഭാവനയ്ക്ക് നിത്യജീവനിലേക്കു നയിക്കുന്ന പരിജ്ഞാനം പുസ്‌തകം. ഭവന ബൈബിളധ്യയനമാരംഭിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. കുറിപ്പ്: മേൽപ്പറഞ്ഞിരിക്കുന്ന പ്രസ്ഥാന ഇനങ്ങളിൽ ഏതിനെങ്കിലും ഇതുവരെ അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാഫാറത്തിൽ (S-AB-14) അങ്ങനെ ചെയ്യേണ്ടതാണ്. പിൻവരുന്ന പ്രത്യേകനിരക്കു പുസ്തകങ്ങൾ (പ്രസാധകർക്കും പയനിയർമാർക്കും പൊതുജനങ്ങൾക്കും 2.50 രൂപയ്‌ക്ക്) ഇപ്പോഴും ഞങ്ങളുടെ പക്കലുണ്ട്: ഈ ജീവിതം മാത്രമാണോ ഉള്ളത്?—ഇംഗ്ലീഷ്; ഏക സത്യദൈവത്തിന്റെ ആരാധനയിൽ ഏകീകൃതർ—തമിഴ്, നേപ്പാളി, മറാത്തി; “ദൈവത്തിനു ഭോഷ്‌ക്കു പറയാൻ അസാദ്ധ്യമായ കാര്യങ്ങൾ”—കന്നട; നിത്യജീവനിലേക്കു നയിക്കുന്ന സത്യം—ഗുജറാത്തി; “നിന്റെ രാജ്യം വരേണമേ”—ഗുജറാത്തി, മറാത്തി, ഹിന്ദി; ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ—ഇംഗ്ലീഷ്; മഹദ്ഗുരുവിനെ ശ്രദ്ധിക്കൽ—മറാത്തി; “സമാധാന പ്രഭു”വിന്റെ കീഴിൽ ലോകവ്യാപക സമാധാനം—ഇംഗ്ലീഷ്; സുവാർത്ത നിങ്ങളെ സന്തുഷ്ടരാക്കാൻ—ഗുജറാത്തി.
◼ അധ്യക്ഷമേൽവിചാരകനോ അദ്ദേഹം നിയോഗിക്കുന്ന ആരെങ്കിലുമോ സഭയുടെ കണക്കുകൾ ഡിസംബർ 1-നോ അതിനു ശേഷം എത്രയും പെട്ടെന്നോ ഓഡിറ്റു ചെയ്യേണ്ടതാണ്. അതു ചെയ്തുകഴിയുമ്പോൾ സഭയിൽ ഒരു അറിയിപ്പു നടത്തുക.
◼ 1997 ഡിസംബർ 26 മുതൽ 28 വരെ കൽക്കട്ടയിൽ നടത്താൻ പട്ടികപ്പെടുത്തിയിരുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ, രബീന്ദ്ര സരോബർ സ്റ്റേഡിയം ഹാൾ, സതേൺ അവന്യൂ, മേനക സിനിമാ തീയേറ്ററിന് എതിർവശം, കൽക്കട്ട-യിൽവെച്ചു നടത്തപ്പെടും.
◼ 1997 ഡിസംബർ 12 മുതൽ 14 വരെ സിലിഗുരിയിൽ നടക്കാനിരിക്കുന്ന ഡിസ്ട്രിക്റ്റ് കൺവെൻഷൻ ആസ്ഥാനത്തിന്റെ പുതിയ മേൽവിലാസം: Mr. Pradip Mondal, c/o G.N. Sarkar, Vidya Nilay, South Deshbondhu Para, Near Himachal Sangha, Siliguri Town P.O., WB 734 404.
◼ ഓരോ സഭയുടെയും 1998-ലെ ഉപയോഗത്തിനു വേണ്ട ഫാറങ്ങളുടെ മതിയായ എണ്ണം ഇതോടൊപ്പം അയയ്ക്കുന്നു. ദയവായി ഈ ഫാറങ്ങൾ വിവേചനയോടെ ഉപയോഗിക്കുക. ഉദ്ദിഷ്ട ഉദ്ദേശ്യങ്ങൾക്കുവേണ്ടി മാത്രമേ അവ ഉപയോഗിക്കാവൂ.
ഫാറങ്ങളോടൊപ്പം പുതിയ വാച്ച്‌ടവർ പ്രസിദ്ധീകരണ ലിസ്റ്റിന്റെ നാലു കോപ്പികളും അയയ്ക്കുന്നു. ഒന്ന് സെക്രട്ടറി കൈവശം വെക്കണം. ബാക്കിയുള്ളത് സാഹിത്യം, മാസിക, കണക്കുകൾ എന്നിവ കൈകാര്യം ചെയ്യുന്ന സഹോദരന്മാർക്ക് വിതരണം ചെയ്യണം.
◼ 1998-ലേക്കുള്ള വാർഷികവാക്യം: “യഹോവയുടെ നാമം വിളിച്ചപേക്ഷിക്കുന്ന എല്ലാവരും രക്ഷിക്കപ്പെടും.”—റോമർ 10:13, NW ആണ്. സഭകൾ, 1998 ജനുവരി 1-നോ അതിനുശേഷം എത്രയും പെട്ടെന്നോ പ്രദർശിപ്പിക്കത്തക്കവിധം പുതിയ വാർഷിക വാക്യം എഴുതിയ ബോർഡ് തയ്യാറാക്കുന്നുവെങ്കിൽ നന്നായിരിക്കും.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
വാച്ച്‌ടവർ പ്രസിദ്ധീകരണ സൂചിക 1996—ഇംഗ്ലീഷ്
ഈ ഒരു-വർഷ സൂചിക പയനിയർമാർക്ക് 8.00 രൂപാ നിരക്കിലും പ്രസാധകർക്കും പൊതുജനത്തിനും 12.00 രൂപാ നിരക്കിലും ലഭ്യമാണ്.