ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റഞ്ച് സെപ്റ്റംബർ 4 മുതൽ ഡിസംബർ 18 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറേറാ എന്നെഴുതുക:
1. യെശയ്യാവു 66:7-ൽ പരാമർശിച്ചിരിക്കുന്ന ‘ആൺകുഞ്ഞ്’, 1914-ലെ മിശിഹൈക രാജ്യത്തിന്റെ ജനനത്തെയല്ല 1919-ലെ അഭിഷിക്ത ക്രിസ്ത്യാനികളുടെ ആത്മീയ ജനതയുടെ ജനനത്തെയാണു പ്രതിനിധാനം ചെയ്യുന്നത്. [പ്രതിവാര ബൈബിൾ വായന; w90 5/1 പേ. 15 കാണുക.]
2. ആത്മാർഥമായ യാചനകൾ, താൻ ഒരുപക്ഷേ ചെയ്യാൻ ഉദ്ദേശിക്കാതിരുന്ന കാര്യം ചെയ്യാൻ യഹോവയെ പ്രേരിപ്പിച്ചേക്കാം എന്നു മനസ്സിലാക്കാൻ യെശയ്യാവു 38:5 നമ്മെ സഹായിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w95 4/1 പേ. 15 കാണുക.]
3. ഭൂമിയിലെ നിസ്സാര മനുഷ്യന് അഖിലാണ്ഡത്തിന്റെ സ്രഷ്ടാവിനെ ദുഃഖിപ്പിക്കുന്നതിനോ സന്തോഷിപ്പിക്കുന്നതിനോ കഴിയും. (യെശ. 63:10) [പ്രതിവാര ബൈബിൾ വായന; w93 6/15 പേ. 15 കാണുക.]
4. ജീവൻ ഗർഭധാരണത്തിങ്കൽ തുടങ്ങുന്നുവെന്നു ബൈബിൾ സൂചിപ്പിക്കുന്നതിനെ യിരെമ്യാവു 1:5 പിന്തുണയ്ക്കുന്നു. [പ്രതിവാര ബൈബിൾ വായന; w91 9/1 പേ. 32 കാണുക.]
5. മറ്റുള്ളവരുടെ പാപങ്ങൾക്കുവേണ്ടി യേശുക്രിസ്തു ഒരു മറുവിലയാഗമായി മരിക്കുമെന്ന് യെശയ്യാവു 53:5, 12 മുൻകൂട്ടിപ്പറഞ്ഞു. [പ്രതിവാര ബൈബിൾ വായന; w93 4/1 പേ. 14 കാണുക.]
6. ദൈവവചനം നമ്മുടെ ജീവിതത്തിൽ ബാധകമാക്കാനും അതിൽ കാണുന്ന തത്ത്വങ്ങൾ യഥാർഥത്തിൽ ഫലവത്താണെന്ന് അനുഭവത്തിലൂടെ തിരിച്ചറിയാനുമാണ് യെശയ്യാവു 48:17 വാസ്തവത്തിൽ നമ്മോടു പറയുന്നത്. [പ്രതിവാര ബൈബിൾ വായന; w95 3/1 പേ. 12 കാണുക.]
7. യഹോവയുടെ സാക്ഷികൾ യാതൊരുവിധ രാഷ്ട്രീയ പ്രവർത്തനത്തിലും പങ്കെടുക്കുന്നില്ലെങ്കിലും ഒരു രാഷ്ട്രീയ കക്ഷിയിൽ ചേരുന്നതോ സ്ഥാനം നേടാൻ ശ്രമിക്കുന്നതോ തെരഞ്ഞെടുപ്പുകളിൽ വോട്ടുചെയ്യുന്നതോ സംബന്ധിച്ചു മറ്റുള്ളവർ ചെയ്യുന്നതിൽ അവർ ഇടപെടുന്നില്ല. [uw പേ. 166 ഖ. 12]
8. ക്രിസ്തുവിനു മുൻപുള്ള വിശ്വസ്ത ദൈവദാസൻമാർക്ക് നാം പ്രത്യാശിക്കുന്ന പുതിയ ലോകത്തെക്കുറിച്ചു യാതൊരു അറിവുമില്ലായിരുന്നു. [പ്രതിവാര ബൈബിൾ വായന; w95 2/15 പേ. 11 കാണുക.]
9. അക്ഷരീയ തൈലം കോരെശിൻമേൽ ഒഴിച്ചതിന്റെ യാതൊരു രേഖയുമില്ലെങ്കിലും കോരെശ് യഹോവയുടെ “അഭിഷിക്ത”നായിത്തീർന്നു. (യെശ. 45:1) [പ്രതിവാര ബൈബിൾ വായന; w93 2/15 പേ. 30 കാണുക.]
10. യഹോവയെ മുഴു ഭക്തിയോടെ സേവിക്കുന്നതിന് യഹോവ സാത്താന്റെ ഭൗമിക വ്യവസ്ഥിതിയെ ന്യായംവിധിക്കുന്ന ദിവസവും മണിക്കൂറും ക്രിസ്ത്യാനികൾ അറിയേണ്ടതുണ്ട്. [uw പേ. 176 ഖ. 2]
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. രക്തം വർജിക്കാനുള്ള തന്റെ തീരുമാനത്തെക്കുറിച്ച് ഒരു ക്രിസ്ത്യാനി തന്റെ ഡോക്ടറോട് എപ്പോൾ സംസാരിക്കണം. [uw പേ. 158 ഖ. 9]
12. യേശു ഏതു വിധത്തിലായിരുന്നു ലോകത്തിന്റെ ഭാഗമല്ലാതിരുന്നത്? [uw പേ. 161 ഖ. 2]
13. ദൈവവചനം ധൈര്യപൂർവം പ്രസംഗിക്കുക എന്നത് എന്തർഥമാക്കുന്നില്ല? [uw പേ. 175 ഖ. 13]
14. നാം സുവാർത്ത യഥാർഥത്തിൽ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നമുക്ക് എന്തുത്തരവാദിത്വമുണ്ട്? [uw പേ. 169 ഖ. 2]
15. ഭൂമിയിലെ സകല ജനതകളിലും ദൈവത്തോടു “വിശ്വസ്ത നടത്ത കാക്കുന്ന നീതിയുള്ള ജനത” ഏതാണ്, ആ ജനതയോട് ആർ കൂട്ടിച്ചേർക്കപ്പെട്ടുകൊണ്ടിരിക്കുന്നു? (യെശ. 26:2, 15, NW) [പ്രതിവാര ബൈബിൾ വായന; w95 1/1 പേ. 10-11 കാണുക.]
16. യെശയ്യാവു 32:1, 2 അനുസരിച്ച് മൂപ്പൻമാരുടെ മുഖ്യ ചുമതല എന്താണ്? [പ്രതിവാര ബൈബിൾ വായന; w93 4/1 പേ. 30]
17. ലോകവ്യാപകമായി യഹോവയുടെ സാക്ഷികളുടെ ഇടയിൽ ദിവ്യ ബോധനം വ്യക്തമായി തിരിച്ചറിയാവുന്ന എന്തു ഫലം ഉത്പാദിപ്പിച്ചിരിക്കുന്നു? (യെശ. 54:13) [പ്രതിവാര ബൈബിൾ വായന; w94 3/1 പേ. 17 കാണുക.]
18. ഏതു മൂന്നു സുവിശേഷ പുസ്തകങ്ങളും അധ്യായങ്ങളുമാണു “വ്യവസ്ഥിതിയുടെ സമാപന”ത്തെ തിരിച്ചറിയിക്കുന്ന സംയുക്ത അടയാളങ്ങൾ സംബന്ധിച്ച വിവരങ്ങൾ നൽകുന്നത്? [uw പേ. 178 ഖ. 5]
19. യഹൂദായുടെ കോട്ടയായ ലാഖീശ് പിടിച്ചടക്കിയപ്പോൾ വീമ്പിളക്കിയതുപോലെ യഹൂദയുടെ തലസ്ഥാനമായ യെരൂശലേം പിടിച്ചടക്കിയതിനെക്കുറിച്ചു തന്റെ ചരിത്രരേഖകളിൽ വീമ്പിളക്കാൻ സെൻഹരീബിനു കഴിയാതെ പോയത് എന്തുകൊണ്ടായിരുന്നു? (യെശ. 37:36) [പ്രതിവാര ബൈബിൾ വായന; w93 6/1 പേ. 6 കാണുക.]
20. യെശയ്യാവു 27:1-ലെ ‘ലിവ്യാഥാൻ’ ആരെ, എന്തിനെ പ്രതിനിധാനം ചെയ്യുന്നു? [പ്രതിവാര ബൈബിൾ വായന; w86 8/15 പേ. 31 കാണുക.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ ചേർക്കുക:
21. ഒരു ക്രിസ്ത്യാനി ആശുപത്രിയിൽ ആക്കപ്പെടുമ്പോൾ, രക്തം ഉപയോഗിക്കരുതെന്ന് അയാൾ _________________________ അപേക്ഷിക്കുകയും തന്റെ കേസ് കൈകാര്യം ചെയ്യുന്ന ഡോക്ടറോട് അതിനെ സംബന്ധിച്ചു വ്യക്തിപരമായി _________________________ വേണം. [uw പേ 158 ഖ. 9]
22. യഹോവയിലുള്ള ആശ്രയം നാം പ്രകടമാക്കുന്ന രണ്ടു വിധങ്ങൾ ക്രമമായി _________________________ ഹാജരാകുന്നതും ക്രമമായി _________________________ അവനിലേക്കു തിരിയുന്നതുമാണ്. [uw പേ. 170-1 ഖ. 5-7]
23. യഹൂദൻമാർക്ക് യേശു ഒരു _________________________ക്കല്ല് ആയിരുന്നു, എന്നാൽ യെശയ്യാവു 8:14-ന്റെയും 28:16-ന്റെയും നിവൃത്തിയെന്നനിലയിൽ അവൻ യഹോവ തന്റെ ആത്മീയ ഭവനം പണിയുന്ന അടിസ്ഥാന _________________________ ആയിത്തീർന്നു. [si പേ. 123 ഖ. 36]
24. എഫേസ്യർ 1:9, 10-ൽ പരാമർശിച്ചിരിക്കുന്ന ഭരണനിർവഹണം _________________________ കേന്ദ്രീകരിച്ചാണ്, അവൻ മുഖാന്തരം ചിലർ _________________________ലായിരിക്കുന്നതിനും മറ്റു ചിലർ _________________________ലായിരിക്കുന്നതിനുമുള്ള പ്രത്യാശയോടെ ദൈവമുമ്പാകെ ഒരു _________________________ നിലയിലേക്കു വരുത്തപ്പെടുന്നു. [uw പേ. 186 ഖ. 6]
25. റോമർ 8:19-21-ൽ പരാമർശിച്ചിരിക്കുന്ന ‘ദൈവമക്കൾ’ _________________________ പ്രതിഫലം പ്രാപിച്ച ആത്മാഭിഷിക്ത പുത്രൻമാരാണ്. ഈ ദുഷ്ടവ്യവസ്ഥിതിയുടെ _________________________ ക്രിസ്തുവിനോടു പങ്കുചേർന്നുകൊണ്ട് അവർ പ്രവർത്തനം തുടങ്ങിയിരിക്കുന്നതിന്റെ തെളിവു _________________________ ഉള്ള മനുഷ്യർ കാണുമ്പോൾ അവർ വെളിപ്പെടുത്തപ്പെടും. [uw പേ. 188 ഖ. 11]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. ആദിമ ക്രിസ്ത്യാനികൾ മനുഷ്യവർഗവിദ്വേഷികളെന്നു പരിഹസിക്കപ്പെട്ടു, കാരണം അവർ (അവിശ്വാസികളോടു സംസാരിക്കുകയില്ലായിരുന്നു; വിഗ്രഹങ്ങളെ ആരാധിച്ചില്ല; അക്രമാസക്തവും അസാൻമാർഗികവുമായ വിനോദത്തെ വർജിച്ചു). [uw പേ. 163 ഖ. 7]
27. മത്തായി 13:36-43-ലെ യേശുവിന്റെ ദൃഷ്ടാന്തത്തിൽ കോതമ്പ് (പ്രായമേറിയ വിശ്വസ്ത മനുഷ്യരെയും; മഹാപുരുഷാരത്തെയും; അഭിഷിക്ത ക്രിസ്ത്യാനികളെയും) അതേസമയം കളകൾ (എല്ലാ അവിശ്വാസികളെയും; അനുകരണ ക്രിസ്ത്യാനികളെയും; ശാസ്ത്രിമാരെയും പരീശൻമാരെയും) പ്രതിനിധാനം ചെയ്യുന്നു. [uw പേ. 179 ഖ. 7]
28. വ്യാജമതത്തെ നശിപ്പിച്ചശേഷം രാഷ്ട്രീയ ഭരണാധികാരികൾ (വാണിജ്യ വ്യവസ്ഥിതിക്ക്; ഐക്യരാഷ്ട്രസംഘടനക്ക്; യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിക്കുന്നവർക്ക്) എതിരെ തിരിയും. [uw പേ. 182 ഖ. 13]
29. 1914-ൽ സജീവ പ്രസംഗകരായി ഏകദേശം (1,100; 5,100; 10,100) പേർ ഉണ്ടായിരുന്നു. [പ്രതിവാര ബൈബിൾ വായന; w94 9/1 പേ. 16 കാണുക.]
30. പുരാതന പ്രവാചകൻമാരിൽ (ദാനിയേൽ; യെശയ്യാവ്; മോശെ) ഒഴികെ മറ്റേതൊരാളെക്കാളും യിരമ്യാവിന്റെ പൂർണമായ ജീവചരിത്രം നമുക്കുണ്ട്. [si പേ. 124 ഖ. 5]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
ലേവ്യ. 17:11, 12; യെശ. 43:10; യിരെ. 7:31; യോഹ. 8:41, 44, 47; പ്രവൃ. 4:13
31. ചുരുങ്ങിയ ലൗകിക വിദ്യാഭ്യാസം ഒരുവനെ സുവാർത്തയുടെ നിർഭയ ഘോഷകനായിരിക്കാൻ അയോഗ്യനാക്കുന്നില്ല. [uw പേ. 172 ഖ. 8]
32. രക്തത്തിന്റെ തിരുവെഴുത്തുപരമായ ഏക ഉപയോഗം അതിന്റെ പവിത്രതയെ വിശേഷവത്കരിക്കയും ക്രിസ്തുവിന്റെ ബലിയുടെ മൂല്യത്തെ ഊന്നിപ്പറയുകയും ചെയ്യുന്നു. [uw പേ. 159 ഖ. 11]
33. ഒരുവന്റെ വാക്കുകളെക്കാൾ അയാളുടെ പ്രവർത്തനങ്ങളും അയാൾ പ്രകടമാക്കുന്ന ആത്മാവും അയാളുടെ ആത്മീയ പിതാവ് ആരാണെന്നു കൂടുതൽ വ്യക്തമായി വെളിപ്പെടുത്തുന്നു. [uw പേ. 186 ഖ. 5]
34. യഹോവക്കു മുൻഗാമിയില്ലായിരുന്നു; അവനു മുമ്പ് ഒരു ദൈവം സ്ഥിതിചെയ്തിരുന്നില്ല, അവൻ നിത്യനും പരമോന്നത പരമാധികാരിയുമായതിനാൽ അവന്റെ ശേഷം ആരും ഉണ്ടായിരിക്കയില്ല. [പ്രതിവാര ബൈബിൾ വായന; w92 4/15 പേ. 22 കാണുക.]
35. മിക്ക മുതിർന്നവരും ഇന്ന് തങ്ങളുടെ കുട്ടികളെ വിഗ്രഹങ്ങൾക്ക് അർപ്പിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുകപോലുമില്ല, എന്നിരുന്നാലും എണ്ണമറ്റ ദശലക്ഷം ശിശുക്കൾ ഗർഭച്ഛിദ്രത്താൽ മനഃപൂർവം നശിപ്പിക്കപ്പെടുന്നു, ദശലക്ഷം യുവാക്കൾ യുദ്ധമാകുന്ന ബലിപീഠത്തിൽ അർപ്പിക്കപ്പെടുന്നു. [പ്രതിവാര ബൈബിൾ വായന; w88 1/15 പേ. 31 കാണുക.]