അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്‌ക്കോ ഉള്ള വരിസംഖ്യ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസപതിപ്പുകൾക്കുള്ള ആറുമാസ വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. വരിസംഖ്യ സ്വീകരിക്കുമ്പോൾ, (പ്രതിമാസ പതിപ്പായിരിക്കുന്ന) പഞ്ചാബിയും ഉർദുവും ഒഴികെ എല്ലാ ഇന്ത്യൻ ഭാഷകളിലും നേപ്പാളിയിലും വീക്ഷാഗോപുരം ഇപ്പോൾ അർധമാസപതിപ്പുകളിൽ ലഭ്യമാണ് എന്ന സംഗതി ദയവായി ഓർമിക്കുക. ഉണരുക! മലയാളത്തിലും തമിഴിലും അർധമാസപ്പതിപ്പും ഗുജറാത്തി, കന്നട, തെലുങ്ക് എന്നിവയിൽ പ്രതിമാസപ്പതിപ്പുമാണ്. ബംഗാളി, ഹിന്ദി, മറാത്തി, നേപ്പാളി എന്നീ ഭാഷകളിൽ ഉണരുക!യ്‌ക്കുള്ള വ്യക്തിഗത വരിസംഖ്യകൾ ലഭ്യമല്ല. എന്നാൽ ഈ നാലു ഭാഷകളിലും സഭകൾക്ക് വിതരണക്കാരുടെ ത്രൈമാസ പ്രതികൾ ലഭ്യമാണ്. നവംബർ: സാധിക്കുന്നിടത്തെല്ലാം വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ അതോ മനുഷ്യന്റേതോ? (ഇംഗീഷ്) എന്ന പുസ്‌തകം 75.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. അല്ലെങ്കിൽ, ദൈവത്തിനു വേണ്ടിയുള്ള മനുഷ്യവർഗത്തിന്റെ അന്വേഷണം (ഇംഗ്ലീഷ്) എന്ന പുസ്‌തകം 45.00 രൂപ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ്. മറ്റു ഭാഷകളിലുള്ള പകര സമർപ്പണങ്ങൾക്കുള്ള നിർദേശത്തിനുവേണ്ടി 1995 ആഗസ്റ്റിലെ നമ്മുടെ രാജ്യ ശുശ്രൂഷ കാണുക. ഡിസംബർ: ജീവിച്ചിരുന്നിട്ടുള്ളതിലേക്കും ഏറ്റവും മഹാനായ മനുഷ്യൻ എന്ന പുസ്‌തകം 45.00 രൂപ സംഭാവനയ്ക്ക്. അല്ലെങ്കിൽ, എന്റെ ബൈബിൾ കഥാ പുസ്തകമോ നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കു ജീവിക്കാൻ കഴിയും എന്ന പുസ്തകമോ അതേ സംഭാവനയ്ക്കു സമർപ്പിക്കാവുന്നതാണ് (എന്നേക്കും ജീവിക്കാൻ പുസ്‌തകം ചെറിയ പതിപ്പിന് 25.00 രൂപയാണ്). ജനുവരി: പ്രത്യേക സമർപ്പണമെന്ന നിലയിൽ നമ്മുടെ രാജ്യ ശൂശ്രൂഷയിൽ മുമ്പു പട്ടികപ്പെടുത്തിയിരുന്ന 192-പേജു പുസ്തകങ്ങളിൽ ഏതെങ്കിലും 8.00 രൂപാ സംഭാവനയ്ക്ക് സമർപ്പിക്കാവുന്നതാണ്. ഇതു ലഭ്യമല്ലാത്ത ഭാഷകളിൽ, മുകളിൽ 1995 നവംബർ മാസത്തേക്കു നിർദേശിച്ചിരിക്കുന്നവ ഉപയോഗിക്കാവുന്നതാണ്.
◼ നമ്മുടെ രാജ്യ ശൂശ്രൂഷയിലെ ഈ ലക്കത്തിലെ അനുബന്ധം “ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പട്ടിക 1996” ആണ്. 1996 എന്ന മുഴുവർഷത്തേക്കുമുള്ള ഉപയോഗത്തിനായി അതു സൂക്ഷിച്ചുവെക്കണം.
◼ ഇന്ത്യയിലെ പ്രതിമാസ വയൽസേവന റിപ്പോർട്ടു ഞങ്ങൾ ബ്രുക്ക്‌ളിന് അയയ്‌ക്കേണ്ട തീയതി കഴിഞ്ഞു ലഭിക്കുന്ന സഭാ റിപ്പോർട്ടു രേഖാ കാർഡുകളുടെ (s-1) എണ്ണം ഓരോ മാസവും കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഓരോ മാസത്തിന്റെയും അവസാനം കൃത്യമായും തങ്ങളുടെ റിപ്പോർട്ടുകൾ ഇടാൻ ഞങ്ങൾ സഭാപ്രസാധകരെ ഓർമിപ്പിക്കുന്നു. എന്നിരുന്നാലും സഭാ റിപ്പോർട്ടു കൂട്ടുന്നതിനു മുമ്പ് എല്ലാ പ്രസാധകരും തങ്ങളുടെ വയൽസേവന റിപ്പോർട്ട് ഇടുന്നതിനു വേണ്ടി സെക്രട്ടറിമാർ കാത്തിരിക്കരുത്. അവർ S-1 കാർഡ് എത്രയും പെട്ടെന്ന്, എന്തുതന്നെ സംഭവിച്ചാലും, അടുത്ത മാസത്തിന്റെ ആറാം തീയതിക്കു മുമ്പ് ഞങ്ങൾക്ക് അയച്ചുതരണം. അതിനുശേഷം ലഭിക്കുന്ന റിപ്പോർട്ടുകൾ മാറ്റിവയ്ക്കുകയും അടുത്തമാസത്തെ സഭാ റിപ്പോർട്ടിൽ കൂട്ടിച്ചേർക്കുകയും ചെയ്യുക. വൈകിയെത്തുന്ന റിപ്പോർട്ടുകൾ കൂട്ടിച്ചേർക്കുന്നതും തെറ്റുകൾ തിരുത്തുന്നതും സഭാ സെക്രട്ടറി അടുത്തമാസത്തെ സഭാ റിപ്പോർട്ടിൽ ചെയ്യണം—സഭാ റിപ്പോർട്ട് അയച്ചതിനു ശേഷം തെറ്റുകൾ തിരുത്തി സൊസൈറ്റിക്ക് അയയ്ക്കരുത്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
സമാധാനപൂർണമായ പുതിയ ലോകത്തിലെ ജീവിതം (T-15)—ടിബറ്റിയൻ
1994-ലെ വീക്ഷാഗോപുരത്തിന്റെയും ഉണരുക!യുടെയും ബയൻഡിട്ട വാല്യങ്ങൾ—ഇംഗ്ലീഷ്
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഒരു സുരക്ഷിത ഭാവി—നിങ്ങൾക്ക് അത് കണ്ടെത്താൻ കഴിയുന്ന വിധം—ഗുജറാത്തി, തമിഴ്, മലയാളം, മറാത്തി
ദൈവത്തോടുള്ള യഥാർഥ കീഴ്പെടലിനുള്ള സമയം (മുസ്ലീങ്ങൾക്കു വേണ്ടിയുള്ളത്)—ഇംഗ്ലീഷ്
മരണത്തിൻമേൽ വിജയം—അതു നിങ്ങൾക്കു സാധ്യമോ?—തമിഴ്