ദിവ്യാധിപത്യശുശ്രൂഷാസ്കൂൾ പുനരവലോകനം
ആയിരത്തിത്തൊളളായിരത്തിത്തൊണ്ണൂറ്റഞ്ച് മേയ് 1 മുതൽ ആഗസ്റ്റ് 21 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്ക് കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശനങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശനങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറേറാ എന്നെഴുതുക:
1. ദൈവിക ആരാധന വ്യക്തിപരമായ ഒരു കാര്യമാണ്, മറ്റുള്ളവരുമായുള്ള നമ്മുടെ ബന്ധത്തെ അത് ഒരു തരത്തിലും ആശ്രയിച്ചിരിക്കുന്നില്ല. (1 യോഹ. 4:20) [uw പേ. 134 ഖ. 7]
2. വിജാതീയ ക്രിസ്ത്യാനികൾ വിഗ്രഹാരാധന, രക്തം, പരസംഗം എന്നിവയിൽനിന്ന് ഒഴിഞ്ഞിരിക്കണമെന്ന ഭരണസംഘത്തിന്റെ ബുദ്ധ്യുപദേശം മോശൈക ന്യായപ്രമാണത്തെ അടിസ്ഥാനമാക്കിയുള്ളതായിരുന്നു. (പ്രവൃ. 15:28, 29) [uw പേ. 149 ഖ. 8]
3. തുടക്കത്തിൽ, മോശൈക ന്യായപ്രമാണം സകല മനുഷ്യർക്കും ബാധകമായിരിക്കാൻ ഉദ്ദേശിക്കപ്പെട്ടിരുന്നു. (സങ്കീ. 147:19, 20) [uw പേ. 147 ഖ. 5]
4. ക്രിസ്തുവിന്റെ ജനനത്തിന് ഏതാണ്ട് 700 വർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട യെശയ്യാവു 53-ാം അധ്യായം യേശുക്രിസ്തുവിനെയും അവനോടു പെരുമാറിയ വിധത്തെയും വിശദമാക്കുന്ന ഒരു വ്യക്തമായ ദൃക്സാക്ഷി വിവരണം പോലെയാണ്. [si പേ. 119 ഖ. 8]
5. സഭാപ്രസംഗി 3:1, 2-ലെ ശലോമോന്റെ വാക്കുകൾ വ്യക്തികളുടെ മുൻനിർണയത്തെയല്ല മറിച്ച്, കേവലം ജീവിതത്തിന്റെയും മരണത്തിന്റെയും തുടർച്ചയായ പരിവൃത്തിയെയാണു പരാമർശിക്കുന്നത്. [പ്രതിവാര ബൈബിൾ വായന; കാണുക: വീ92 1/15 പേ. 5.]
6. കുടുംബകാര്യങ്ങൾ സംബന്ധിച്ച് ബൈബിൾ നൽകുന്ന അത്യുത്തമമായ ബുദ്ധ്യുപദേശത്തോട് കിടപിടിക്കുന്ന ഒരു ലൗകിക ഉറവും ഇല്ല. [uw പേ. 144, ഖ. 11]
7. നമ്മുടെ ആശ്രയം പൂർണമായി ദൈവത്തിൽ വെക്കണമെന്നു ബുദ്ധ്യുപദേശിക്കുമ്പോൾ സദൃശവാക്യങ്ങളുടെ പുസ്തകം നമ്മുടെ പ്രശ്നങ്ങളുടെ കാമ്പിലേക്ക് ഇറങ്ങിച്ചെല്ലുന്നു. [si പേ. 111 ഖ. 35]
8. ടെലിവിഷനിൽ എന്തും കാണാൻ തങ്ങളുടെ കുട്ടികളെ അനുവദിക്കുന്ന മാതാപിതാക്കൾ ഫലത്തിൽ അവരെ കയറൂരി വിടുകയാണ്. (സദൃ. 29:15) [പ്രതിവാര ബൈബിൾ വായന; കാണുക: വീ89 3/1 പേ. 11 ഖ. 8.]
9. ഒരു വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ തലപൊക്കുമ്പോൾ, ഒരു സത്യക്രിസ്ത്യാനി തന്റെ സ്വന്തം ഉത്തരവാദിത്വങ്ങളിൽനിന്ന് ഒഴിഞ്ഞുമാറാനുള്ള ഒരു പഴുതായി തന്റെ ഇണയുടെ പിഴവുകളെ ഉപയോഗിക്കുകയില്ല. [uw പേ. 140-1 ഖ. 4, 5)
10. എല്ലാം മായയാണ് എന്ന സഭാപ്രസംഗിയിലെ ശലോമോന്റെ പ്രഖ്യാപനം ഒന്നൊഴിയാതെ എല്ലാത്തിനും ബാധകമാകുന്നു. [si പേ. 114 ഖ. 15]
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. പുറപ്പാടു 20:7-ന്റെ അന്തർലീന തത്ത്വം എന്ത്? [uw പേ. 152]
12. യെശയ്യാവ് ഒരു പ്രവാചകനെന്ന നിലയിൽ സേവിക്കുന്വോൾ യെഹൂദ്യ ഭരിച്ച നാലു രാജാക്കൻമാരിൽ രണ്ടുപേർ ആർ? [si പേ. 118 ഖ. 3]
13. യെശയ്യാവു 14:4, 12-14 വരെയുള്ള ഭാഗത്തു വിവരിച്ചിരിക്കുന്നതുപോലെ, ബാബിലോനിലെ രാജാവ് പ്രതിഫലിപ്പിച്ചത് ആരുടെ മനോഭാവമാണ്. [പ്രതിവാര ബൈബിൾ വായന; കാണുക: വീ85 12/1 പേ. 20 ഖ. 2.]
14. പുറപ്പാടു 19:10, 11 അനുസരിച്ച്, യഹോവ തന്റെ ആരാധകരിൽനിന്ന് എന്താണ് ആവശ്യപ്പെടുന്നത്? [uw പേ. 152]
15. ആധുനികകാല കാവൽക്കാരൻ ആരാണ്, അവൻ പ്രസിദ്ധമാക്കുന്നത് എന്താണ്? (യെശ. 21:8, 12) [പ്രതിവാര ബൈബിൾ വായന; കാണുക: w87 3/1 പേ. 12 ഖ. 10.]
16. പുസ്തകങ്ങളെക്കുറിച്ച് സഭാപ്രസംഗി 12:12 അത്തരമൊരു നിഷേധാത്മക കാഴ്ചപ്പാട് അവതരിപ്പിക്കുന്നതെന്തുകൊണ്ട്? [പ്രതിവാര ബൈബിൾ വായന; കാണുക: വീ87 12/1 പേ. 30.]
17. സദൃശവാക്യങ്ങൾ 1:2-4-നോടുള്ള ചേർച്ചയിൽ, സദൃശവാക്യങ്ങളുടെ പുസ്തകം എന്താണ് വിശേഷവത്കരിക്കുന്നത്? [si പേ. 109 ഖ. 19]
18. “വിശാലരാകാൻ” കൊരിന്ത്യരെ ഉദ്ബോധിപ്പിച്ചപ്പോൾ പൗലോസ് എന്താണ് അർഥമാക്കിയത്? (2 കൊരി. 6:13) [uw പേ. 137 ഖ. 14]
19. സ്നേഹം “മരണത്തോളം ശക്ത”മായിരിക്കുന്നതെങ്ങനെ? (ഉത്തമ. 8:6, 7, NW) [പ്രതിവാര ബൈബിൾ വായന; കാണുക: വീ88 1/1 പേ. 9.]
20. മനോഹരമായ ഉത്തമഗീതത്തിൽ എന്തു പ്രായോഗിക പാഠങ്ങളാണു പഠിപ്പിച്ചിരിക്കുന്നത്? [si പേ. 117 ഖ. 16]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ ചേർക്കുക:
21. നാം മോശൈക ന്യായപ്രമാണത്തിൻ കീഴിലല്ലെങ്കിലും അത് അധിഷ്ഠിതമായിരിക്കുന്ന _________________________ യും അതിലടങ്ങിയിരിക്കുന്ന _________________________ മാതൃകകളെയും സംബന്ധിച്ച സൂക്ഷ്മ പരിജ്ഞാനത്തിൽനിന്നു പ്രയോജനമനുഭവിക്കുന്നു. [uw പേ. 153 ഖ. 14]
22. പുറപ്പാടു 20:4-6-ലെ നിയമം _________________________ വിലക്കുന്നു, യഹോവ _________________________ നിഷ്കർഷിക്കുന്നുവെന്ന തത്ത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ് ആ നിയമം എന്നും ആ തിരുവെഴുത്തു കാണിക്കുന്നു. [uw പേ. 152]
23. ആവർത്തനപുസ്തകം 7:1-4-ലെ തത്ത്വം ദൈവത്തിന്റെ ഒരു ദാസൻ _________________________ സേവിക്കാത്ത ഒരു വ്യക്തിയുമായി _________________________ ബന്ധം സ്ഥാപിക്കരുതെന്നു വ്യക്തമായി കാണിക്കുന്നു. [uw പേ. 152]
24. ഉത്തമഗീതം 2:1-3-ൽ ഉപയോഗിച്ചിരിക്കുന്ന വാക്യാലങ്കാരങ്ങൾ ____________________________ യുടെ താഴ്മയും വിനയവും അതുപോലെതന്നെ അവളുടെ പ്രിയ ___________________________ ന്റെ കാമ്യമായ സ്വഭാവലക്ഷണങ്ങളും പ്രാപ്തികളും വെളിപ്പെടുത്തുന്നു. [പ്രതിവാര ബൈബിൾ വായന; കാണുക: വീ88 1/1 പേ. 8.]
25. __________________________ വർക്കുവേണ്ടി ___________________________ ട് അന്വേഷിക്കുന്ന രീതി യഹോവയുടെ വിശ്വസ്ത ദാസൻമാർ തള്ളിക്കളയുന്നു, കാരണം അത്തരം ആശയവിനിമയങ്ങൾ യഥാർഥത്തിൽ ___________________________ആണ്. (യെശ. 8:19) [പ്രതിവാര ബൈബിൾ വായന; കാണുക: വീ90 8/1 പേ. 9 ഖ. 11.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. സദൃശവാക്യങ്ങൾ 26:20, 21 അനുസരിച്ച്, നാം (വേഗത്തിൽ ഉത്തരം പറയുന്നവർ; വെട്ടിത്തുറന്നു പറയുന്നവർ; സൗമ്യതയുള്ളവർ) ആണെങ്കിൽ ‘എരിതീയിൽ എണ്ണ ഒഴിച്ച്’ മറ്റുള്ളവരെ പ്രകോപിപ്പിക്കുന്നതിനു പകരം നമുക്ക് അവരുമായി (വ്യക്തിപരമായ പ്രശ്നം; നല്ല ആശയവിനിമയത്തിന്റെ അഭാവം; നല്ല ബന്ധം) ഉണ്ടായിരിക്കും. [പ്രതിവാര ബൈബിൾ വായന; കാണുക: വീ92 1/15 പേ. 11 ഖ. 16.]
27. സദൃശവാക്യങ്ങൾ 27:6 അനുസരിച്ച്, നിങ്ങളെ സ്നേഹിക്കുന്ന ഒരു വ്യക്തി (നിങ്ങളുടെ വികാരങ്ങളെ മുറിപ്പെടുത്തുന്ന ഒന്നും പറയുകയില്ല; നിങ്ങളെക്കുറിച്ചുള്ള സത്യം പറയാൻ ഭയപ്പെടും; ആവശ്യമുള്ളപ്പോൾ നിങ്ങൾക്കു ബുദ്ധ്യുപദേശം തരും). [പ്രതിവാര ബൈബിൾ വായന; കാണുക: w90 9/15 പേ. 28.]
28. സഭാപ്രസംഗിയുടെ എഴുത്തുകാരൻ ശലോമോൻ ആയിരുന്നുവെന്നതിന്റെ തെളിവ് (അവന്റെ പേര് പുസ്തകത്തിലുടനീളം പ്രത്യക്ഷപ്പെടുന്നതിൽനിന്ന്; അതിന്റെ എഴുത്തുകാരനെന്ന നിലയിൽ മറ്റു ബൈബിളെഴുത്തുകാർ അവനെ പരാമർശിക്കുന്നതിൽനിന്ന്; ആ പുസ്തകംതന്നെ അദ്ദേഹത്തിന്റെ പേരു പറയാതെ ശലോമോനാണ് എഴുത്തുകാരനെന്നു സ്ഥാപിക്കുന്നതിൽനിന്ന്) കാണാൻ കഴിയും. [si പേ. 112 ഖ. 4]
29. ഇന്നത്തെ കുറ്റംവിധിക്കാത്ത, എന്തും സ്വീകാര്യമാണെന്ന മനോഭാവം പ്രബുദ്ധമാണെന്നു ചിന്തിക്കുന്നവർ യഥാർഥത്തിൽ (നിരുപദ്രവകാരികളാണ്; സഹനീയരാണ്; ആത്മീയ അന്ധകാരത്തിലാണ്). (യെശ. 5:20) [പ്രതിവാര ബൈബിൾ വായന; കാണുക: w93 3/1 പേ. 11.]
30. ഉത്തമഗീതങ്ങൾ വിശേഷവത്കരിക്കുന്നത് (രാജാവെന്ന നിലയിലുള്ള ശലോമോന്റെ പങ്കിനെ; ശലോമോന്റെ മഹാസമ്പത്തിനെ; ഒരു ആട്ടിടയനോടുള്ള ഗ്രാമീണ പെൺകുട്ടിയുടെ വിശ്വസ്തതയെ) ആണ്. [si പേ. 115 ഖ. 2]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
സദൃ. 22:3; സഭാ. 7:21, 22; യെശ. 13:19, 20; മത്താ. 5:23, 24; കൊലൊ. 3:18-20, 23, 24
31. യഹോവ തന്റെ ജനത്തെ അപകടങ്ങൾ, ആഭ്യന്തര കലഹം, കുറ്റകൃത്യം എന്നിവയിൽനിന്നു യാന്ത്രികമായി രക്ഷിക്കുന്നില്ലെങ്കിൽ പോലും ബൈബിളധിഷ്ഠിത പ്രായോഗിക ജ്ഞാനം പ്രായോഗികമാക്കുന്നതു മൂല്യവത്തായിരിക്കാൻ കഴിയും. [പ്രതിവാര ബൈബിൾ വായന; കാണുക: w92 1/1 പേ. 17 ഖ. 23.]
32. ദൈവനിശ്വസ്ത പ്രവചനങ്ങളുടെ നിവൃത്തിയെ ഒരിക്കലും സംശയിക്കാതിരിക്കുന്നതിനു നല്ല കാരണമുണ്ട്. [പ്രതിവാര ബൈബിൾ വായന; കാണുക: w93 5/15 പേ. 6.]
33. ഒരു സത്യക്രിസ്ത്യാനി തന്റെ സഹോദരങ്ങളുമായി സമാധാനപരമായ ബന്ധം ഉന്നമിപ്പിക്കുന്നതിനു മുൻകൈയെടുക്കുന്നു. [uw പേ.135 ഖ. 10]
34. മറ്റേയാൾ എന്തെങ്കിലും ചെയ്യാൻ കാത്തിരിക്കുന്നതിനാലല്ല, പിന്നെയോ നമ്മുടെ സ്വന്തം പങ്ക് നന്നായി ചെയ്യുന്നതിനാലും അങ്ങനെ നാം വ്യക്തിപരമായി ഭവനത്തിൽ ദൈവികഭക്തി ആചരിക്കുന്നുവെന്നു തെളിയിക്കുന്നതിനാലും കുടുംബബന്ധങ്ങളിൽ പുരോഗതിയുണ്ടാകും. [uw പേ. 143 ഖ. 10]
35. നിങ്ങളിൽത്തന്നെയോ മറ്റ് അപൂർണ മനുഷ്യരുമായുള്ള നിങ്ങളുടെ ബന്ധങ്ങളിലോ അയഥാർഥമായി പൂർണത പ്രതീക്ഷിക്കരുത്. [പ്രതിവാര ബൈബിൾ വായന; കാണുക: w90 3/1 പേ. 8.]