അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ജൂലൈ, ആഗസ്ററ്: പിൻവരുന്ന 32 പേജുള്ള ലഘുപത്രികകളിലേതെങ്കിലും 5 രൂപ സംഭാവനക്കു സമർപ്പിക്കാവുന്നതാണ്: ദൈവം യഥാർത്ഥത്തിൽ നമ്മെ സംബന്ധിച്ചു കരുതുന്നുവോ?, ഭൂമിയിൽ എന്നേക്കും ജീവിതം ആസ്വദിക്കുക!, “നോക്കൂ! ഞാൻ സകലവും പുതുതാക്കുന്നു”, നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും?, നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, എന്നേക്കും നിലനിൽക്കുന്ന ദിവ്യനാമം (ഇംഗ്ലീഷ്), പറുദീസ സ്ഥാപിക്കുന്ന ഗവൺമെൻറ്, ജീവിതത്തിന്റെ ഉദ്ദേശ്യം എന്ത്?—അതു നിങ്ങൾക്കെങ്ങനെ കണ്ടെത്താം?, നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ. സെപ്റ്റംബർ: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 25.00 രൂപ സംഭാവനക്ക്. (വലുത് 45.00 രൂപയ്ക്ക്). ഭവന ബൈബിളധ്യയനം തുടങ്ങാൻ ശ്രമം ചെലുത്തണം. ഒക്ടോബർ: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉള്ള വരിസംഖ്യ. അർധമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്കുള്ള വാർഷിക വരിസംഖ്യയും അർധമാസപതിപ്പുകൾക്കുള്ള ആറുമാസ വരിസംഖ്യയും 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസ വരിസംഖ്യയില്ല. കുറിപ്പ്: മേൽപ്പറഞ്ഞ പ്രസ്ഥാന ഇനങ്ങൾക്ക് ഇനിയും അപേക്ഷിച്ചിട്ടില്ലാത്ത സഭകൾ തങ്ങളുടെ അടുത്ത സാഹിത്യ അപേക്ഷാ ഫാറത്തിൽ (S-AB-14) അതു ചെയ്യേണ്ടതാണ്.
◼ സാഹിത്യ സ്റ്റോക്കിന്റെ വാർഷിക എണ്ണമെടുപ്പു മൂലം ആഗസ്റ്റ് 1-നു ശേഷം ലഭിക്കുന്ന അപേക്ഷകൾ സെപ്റ്റംബർ രണ്ടാം വാരം വരെ കൈകാര്യം ചെയ്യുന്നതല്ല. അതുകൊണ്ട് സഭകൾ തങ്ങളുടെ ആവശ്യങ്ങൾ മുൻകൂട്ടി കണക്കാക്കി അതനുസരിച്ച് അപേക്ഷിക്കേണ്ടതാണ്.
◼ “ദിവ്യ ബോധനം ലോകവ്യാപകമായി വിജയംവരിക്കുന്നു” എന്ന വിഷയത്തോടുകൂടിയ പരസ്യപ്രസംഗം സർക്കിട്ടു മേൽവിചാരകൻമാർ ഉടൻതന്നെ നടത്തുന്നതായിരിക്കും—ഇത് അടുത്തയിടെ നടന്ന പ്രത്യേക സാർവദേശീയ “ദിവ്യ ബോധന” കൺവെൻഷനുകളെ വിശേഷവൽക്കരിക്കുന്ന ഒരു സ്ലൈഡ് പ്രദർശനമായിരിക്കും. സർക്കിട്ടിലെ എല്ലാ സഭകളിലും ഈ പ്രസംഗം അവതരിപ്പിക്കുന്നതുവരെ സർക്കിട്ടു മേൽവിചാരകൻ ഇതു കാണിക്കുന്നതിൽ തുടരും. 1995 ജൂലൈ 1 മുതൽ സ്ലൈഡുകൾ ലഭ്യമാകുന്നതുവരെ അവർ “സർവാശ്വാസത്തിന്റെയും ദൈവത്തിൽ ആശ്രയിക്ക” എന്ന പ്രസംഗം നടത്തുന്നതായിരിക്കും. സർക്കിട്ടിലെ എല്ലാ സഭകളിലും സ്ലൈഡ് പ്രദർശനം പൂർത്തിയാക്കിയശേഷം 1996 ജൂൺ അവസാനം വരെയും ഈ പ്രസംഗം നടത്തും. അടുത്ത പുതിയ പ്രസംഗം തുടങ്ങുന്നതിനു പട്ടികപ്പെടുത്തിയിരിക്കുന്നത് 1996 ജൂലൈ ആദ്യവാരം മുതലാണ്.