അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ മേയ്: വീക്ഷാഗോപുരത്തിനോ ഉണരുക!യ്ക്കോ ഉളള വരിസംഖ്യ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 70.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കും അർധമാസപതിപ്പുകൾക്ക് ആറു മാസത്തേക്കുമുളള വരിസംഖ്യ 35.00 രൂപയാണ്. പ്രതിമാസപതിപ്പുകൾക്ക് ആറുമാസത്തേക്കുളള വരിസംഖ്യയില്ല. ജൂൺ: ജീവൻ—അത് ഇവിടെ എങ്ങനെ വന്നു? പരിണാമത്താലോ സൃഷ്ടിയാലോ? 45.00 രൂപ സംഭാവനക്ക്. നാട്ടുഭാഷയിൽ 192 പേജുളള പുതിയ പുസ്തകങ്ങളിൽ ഏതെങ്കിലും സാധാരണ സംഭാവനയായ 15.00 രൂപയ്ക്കു സമർപ്പിക്കാം. ജൂലൈ, ആഗസ്ററ്: സ്കൂൾ ലഘുപത്രിക ഒഴിച്ച് 32-പേജുളള ലഘുപത്രികകളിലേതെങ്കിലും 5 രൂപ സംഭാവനക്ക്.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ: ഇംഗ്ലീഷ്: ഡിസ്കറ്റിലുളള വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരവും തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ചയും (ഇംഗ്ലീഷ്). പയനിയർ, സഭാ നിരക്കുകൾ 5-1/4” ഡിസ്കറ്റുകൾക്കു 450 രൂപയും 3-1/2” ഡിസ്കറ്റുകൾക്ക് 600 രൂപയുമാണ്.
◼ആവശ്യമുളള ഡിസ്കറ്റിന്റെ സൈസ് (5-1/4” അല്ലെങ്കിൽ 3-1/2”) വ്യക്തമാക്കിക്കൊണ്ട്, ദയവായി നിങ്ങളുടെ ഓർഡർ സാഹിത്യ അപേക്ഷ ഫാറത്തിൽ (S-AB-14) അയയ്ക്കുക. ഇതിന് ആവശ്യമുളള കമ്പ്യൂട്ടർ ഹാർഡ്വെയർ സംബന്ധിച്ച ചില സാങ്കേതിക വിശദാംശങ്ങൾ നമ്മുടെ രാജ്യ ശുശ്രൂഷയുടെ 1994 ഫെബ്രുവരി ലക്കത്തിൽ കൊടുത്തിരുന്നു, എന്നാൽ അതിന്റെ സ്ഥാപിക്കലും ഉപയോഗവും സംബന്ധിച്ച പൂർണവിവരങ്ങൾ ഓരോ ഡിസ്കറ്റ് സെറ്റുകളോടൊപ്പവും അയച്ചുതരുന്നതായിരിക്കും.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ: മലയാളം: നിങ്ങൾക്കു ഭൂമിയിലെ പറുദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും (ചെറുത്).