ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ പുനരവലോകനം
1995 ജനുവരി 2 മുതൽ ഏപ്രിൽ 17 വരെയുളള വാരങ്ങളിലെ ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുളള വിവരങ്ങളുടെ പുസ്തകമടച്ചുളള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറെറാരു കടലാസ്ഷീററ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതു ചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുളള പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനുവേണ്ടിയാണ്. വീക്ഷാഗോപുരത്തിന്റെ എല്ലാ പരാമർശങ്ങളിലും പേജും ഖണ്ഡികാനമ്പരുകളും കണ്ടില്ലെന്നുവരാം.]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറേറാ എന്നെഴുതുക:
1. ബത്ത്-ശേബയുമായുളള പാപം സംബന്ധിച്ച ദാവീദിന്റെ അനുതാപത്തെ ദൈവം സ്വീകരിച്ചപ്പോൾ, തന്റെ ദുർന്നടത്തയുടെ ദുഷ്ഫലങ്ങളിൽനിന്ന് അങ്ങനെ ദാവീദും കുടുംബവും വിമുക്തരാക്കപ്പെട്ടു. [uw പേ. 127 . 5]
2. യഹോവയുടെ പ്രീതി ആഗ്രഹിക്കുന്നെങ്കിൽ നമ്മുടെ എല്ലാ വാണിജ്യ ഇടപാടുകളും സദാചാരപരവും സത്യസന്ധവും ആയിരിക്കണം എന്നതാണ് സദൃശവാക്യങ്ങൾ 11:1-ൽ അടങ്ങിയിരിക്കുന്ന തത്ത്വം. [പ്രതിവാര ബൈബിൾ വായന; കാണുക: w86 11/15 പേ. 19.]
3. ബുദ്ധ്യുപദേശം സ്വീകരിക്കുന്നതു ദൗർബല്യത്തിന്റെ ലക്ഷണമാണ്. [uw പേ. 127 ഖ. 4]
4. വികാരങ്ങൾ പ്രവൃത്തികൾക്കു മുമ്പേ വരുന്നതിനാൽ സദൃശവാക്യങ്ങൾ 14:17 വികാരത്തിനാണ് ഒന്നാമതു ശ്രദ്ധ നൽകുന്നത്. [പ്രതിവാര ബൈബിൾ വായന; കാണുക: w93 8/15 പേ. 20-1.]
5. കർത്താവായ യേശുവിനെ വിളിച്ചപേക്ഷിക്കുന്ന ഏവരും രക്ഷിക്കപ്പെടും. [uw പേ. 105 ഖ. 5]
6. പൊ.യു. 33-ൽ യേശു പുനരുത്ഥാനം പ്രാപിക്കയും ദൈവത്തിന്റെ വലത്തുഭാഗത്തിരിക്കയും ചെയ്തപ്പോൾ അവൻ തന്റെ അഭിഷിക്ത ശിഷ്യൻമാരുടെമേൽ ഭരിക്കാൻ തുടങ്ങി. (കൊലൊ. 1:13) [gt അധ്യാ. 132]
7. ശാസ്ത്രജ്ഞൻമാർ ജനിതക രേഖയെക്കുറിച്ചു മനസ്സിലാക്കുന്നതിന് ഏതാണ്ട് 3,000 വർഷം മുമ്പുതന്നെ സങ്കീർത്തനം 139:13-16 അതു സംബന്ധിച്ച അറിവിനെ പ്രതിഫലിപ്പിച്ചിരുന്നു. [പ്രതിവാര ബൈബിൾ വായന; കാണുക: w92 8/15 പേ. 4.]
8. സദൃശവാക്യങ്ങൾ 8:22-31 ജ്ഞാനത്തെക്കുറിച്ചുളള ഒരു വർണന മാത്രമാണ്. [പ്രതിവാര ബൈബിൾ വായന; കാണുക: w87 10/1 പേ. 27.]
9. ഒരു സത്യക്രിസ്ത്യാനി യാതൊന്നിനെയും വെറുക്കരുത്. [പ്രതിവാര ബൈബിൾ വായന; കാണുക: കാണുക: w92 4/1 പേ. 17.]
10. എബ്രായ കാവ്യശൈലിയിലെ സമാന്തര ചിന്തകളുടെ അല്ലെങ്കിൽ ആശയങ്ങളുടെ ഒരു ഉദാഹരണമാണ് സദൃശവാക്യങ്ങൾ 11:25, സദൃശവാക്യങ്ങൾ 10:7 വിപരീത താരതമ്യത്തിന്റെ ഒരു ഉദാഹരണവും. [si പേ. 107 ഖ. 7]
താഴെക്കൊടുത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. സങ്കീർത്തനങ്ങൾ മഹത്തായ സാഹിത്യത്തെക്കാൾ ഉപരിയായിരിക്കുന്നതെന്തുകൊണ്ട്? [si പേ. 104 ഖ. 23]
12. സങ്കീർത്തനങ്ങൾ സംബന്ധിച്ച യേശുവിന്റെ അറിവ് അവന് എങ്ങനെ പ്രയോജനപ്പെട്ടു? [si പേ. 105 ഖ. 30]
13. ശലോമോന് അവന്റെ ജ്ഞാനം നൽകിയത് ആരാണ്, സദൃശവാക്യങ്ങൾ വായിക്കുമ്പോൾ നാം എന്തു വിലമതിക്കാൻ അത് ഇടയാക്കണം? [si പേ. 106 ഖ. 1]
14. പുനരുത്ഥാനം പ്രാപിച്ച യേശു തോട്ടത്തിൽ വച്ച് മഗ്ദലക്കാരത്തി മറിയയോടു സംസാരിച്ചപ്പോൾ അവൻ ആരായിരിക്കുമെന്നാണ് അവൾ ധരിച്ചത്, അവനെ കൃത്യമായി തിരിച്ചറിയാൻ അവളെ എന്തു സഹായിച്ചു? [gt അധ്യാ. 128]
15. യേശുവിനോടൊപ്പം തിരിച്ചറിയിക്കപ്പെടുന്നതിൽ ഭയപ്പെട്ടിരുന്ന ഏതു രണ്ടു സൻഹെദ്രീമംഗങ്ങളാണ് അവന്റെ ശവം അടക്കം ചെയ്യുന്നതിനുവേണ്ടി ഒരുക്കാൻ സഹായിച്ചത്? [gt അധ്യാ. 127]
16. നമ്മുടെ സഹോദരങ്ങളോട് ആത്മത്യാഗപരമായ സ്നേഹമുണ്ടെന്ന് അനുദിനപ്രവർത്തനങ്ങളിലൂടെ നമുക്ക് എങ്ങനെ പ്രകടിപ്പിക്കാം? [uw പേ. 132-3 ഖ. 3, 4]
17. ഏതു ചരിത്രസംഭവമാണ് സങ്കീർത്തനം 136:10-15 വിവരിക്കുന്നത്, ഫറവോന് എന്തു സംഭവിച്ചു? [പ്രതിവാര ബൈബിൾ വായന; കാണുക: w93 6/15 പേ. 5.]
18. ക്രിസ്തുവിന്റെ ചൊരിയപ്പെട്ട രക്തം ഏത് ഇരുമടങ്ങായ ഉദ്ദേശ്യം സാധിക്കുന്നു? [uw പേ. 115, ഖ. 13]
19. വിശ്വസ്തരായ അപ്പോസ്തലൻമാരും യേശുവിന്റെ അർധസഹോദരനായ യാക്കോബും 500-ലധികം ശിഷ്യൻമാരും യേശു പുനരുത്ഥാനം പ്രാപിച്ചു എന്ന് ബോധ്യമുളളവരായിരുന്നതെന്തുകൊണ്ട്? [gt അധ്യാ. 131]
20. യേശുക്രിസ്തുവിനെ ജീവിച്ചിരുന്നിട്ടുളളതിലേക്കും ഏററവും മഹാനായ മനുഷ്യനാക്കിയതെന്ത്? [gt ആമുഖ അഭിപ്രായങ്ങൾ]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നും പൂർത്തിയാക്കാനാവശ്യമായ വാക്കോ വാക്കുകളോ ചേർക്കുക:
21. പൊ.യു. 33-ലെ തന്റെ വിഖ്യാതമായ പ്രസംഗത്തിൽ പത്രോസ് ആവർത്തിച്ച് പുസ്തകത്തിൽനിന്ന് ഉദ്ധരിച്ചു; ആ സന്ദർഭത്തിൽ ഏതാണ്ട് പേർ സ്നാപനമേററ് സഭയോടു കൂട്ടിച്ചേർക്കപ്പെട്ടു. [si പേ. 105 ഖ. 25, 26]
22. യേശുവിന് കുടിക്കാൻ കൊടുക്കുമെന്നും, അവന്റെ വേണ്ടി ചീട്ടിടുമെന്നും അവനെ ഉപേക്ഷിച്ചതുപോലെ കാണപ്പെടുമെന്നും സങ്കീർത്തനങ്ങൾ മുൻകൂട്ടിപ്പറഞ്ഞു. [si പേ. 105 ഖ. 30]
23. യഹോവയുടെ സ്ഥാപനം ദിവ്യാധിപത്യപരമാണ്, അതിന്റെ അർഥം അത് എന്നാണ്; യഹോവ തന്റെ വചനമായ മുഖാന്തരം സഭയുടെ ശിരസ്സായ വിലൂടെ മാർഗനിർദേശം നൽകുന്നു; യേശു പ്രത്യേക ഉത്തരവാദിത്വം യെ ഭരമേൽപ്പിച്ചിരിക്കുന്നു. (മത്താ. 24:45) [uw പേ. 118-19, ഖ. 4-6]
24. സ്വർഗത്തിലേക്ക് എടുക്കപ്പെടാനുളള 1,44,000-ത്തിൽനിന്നു വ്യത്യസ്തമായി ആർക്കും എണ്ണാൻ കഴിയാത്ത ഒരു ഈ യിൽത്തന്നെ അതിജീവിക്കും. (വെളി. 7:9, 14) [uw പേ. 104 ഖ. 3, 4]
25. ഏതെങ്കിലും വിഷയത്തിൽ ദൈവാംഗീകാരമുളള ഒരു തീരുമാനത്തിൽ എത്തിച്ചേരുന്നതിന് ഒന്നാം നൂററാണ്ടിലെ ഭരണസംഘം പ്രസ്തുത വിഷയം സംബന്ധിച്ച് നിശ്വസ്ത ക്കു പറയാനുണ്ടായിരുന്നതും ന്റെ പ്രവർത്തനത്തിന്റെ തെളിവും പരിചിന്തിച്ചു. (പ്രവൃ. 15:6-29) [uw പേ. 120 ഖ. 8]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
26. യേശു സ്തംഭത്തിലേററപ്പെട്ടപ്പോൾ അവന് മീറ ചേർത്ത വീഞ്ഞു നൽകിയെങ്കിലും അവൻ അതു കുടിക്കാൻ വിസമ്മതിച്ചു, കാരണം (നിയമം അതു വിലക്കിയിരുന്നു; അവൻ നാസീർവ്രതക്കാരനായിരുന്നു; തന്റെ മാനസികപ്രാപ്തികൾ മുഴുവനായും ഉണ്ടായിരിക്കാൻ അവൻ ആഗ്രഹിച്ചു). [gt അധ്യാ. 125]
27. കുഞ്ഞാടിന്റെ രക്തത്തിൽ നമ്മുടെ അങ്കികൾ അലക്കി വെളിപ്പിക്കുക എന്നതിന്റെ അർഥം നാം (പാപം ചെയ്യുന്നത് അവസാനിപ്പിക്കുന്നു; യേശുവിന്റെ ബലിയുടെ പാപപരിഹാര മൂല്യം നമുക്ക് ആവശ്യമാണെന്നു തിരിച്ചറിയുന്നു; നമ്മുടെ ജീവിതം ദൈവത്തിനു സമർപ്പിച്ച് സ്നാപനമേൽക്കുന്നു) എന്നാണ്. [uw പേ. 106 ഖ. 7]
28. യേശുവിനെ (ഹെരോദാവ്; പീലാത്തൊസ്; ഫെലിക്സ്) കുറഞ്ഞത് അഞ്ചു തവണയെങ്കിലും കുററമില്ലാത്തവനായി പ്രഖ്യാപിച്ചു, എന്നാൽ യഹൂദൻമാരുടെ രൂക്ഷമായ സമ്മർദത്തിനു വഴങ്ങി അവനെ കൊല്ലാൻ ഏൽപ്പിച്ചുകൊടുത്തു. [gt അധ്യാ. 124]
29. പൊ.യു. (36; 35; 33)-ലെ പെന്തക്കൊസ്തിനു മുമ്പു മരിക്കയും മരിച്ചവരായി തുടരുകയും ചെയ്ത വിശ്വസ്ത ദൈവദാസൻമാരിൽ ആരും സ്വർഗീയ ജീവനുവേണ്ടി പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിട്ടില്ല. [uw പേ. 111 ഖ. 5]
30. എല്ലാ മനുഷ്യരും (സ്നേഹത്താൽ; വിദ്വേഷത്താൽ; വ്യക്തിപരമായ നേട്ടത്തിനുളള ആഗ്രഹത്താൽ) പ്രേരിതരാണെന്നും നമ്മുടെ മുഖ്യ ശ്രദ്ധ (ദൈവനാമത്തിൽ; മററുളളവരിൽ; സ്വാർഥതയിൽ) ആണെന്നും സാത്താൻ വാദിക്കുന്നു. [uw പേ. 124 ഖ. 14]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
സദൃ. 3:27, 28; യോഹ. 19:4-6; 19:25-27; റോമ. 15:2, 3; വെളി. 7:16, 17
31. തങ്ങളുടെ വൃദ്ധ മാതാപിതാക്കൾക്കുവേണ്ടി കരുതുന്നതിനുളള ഉത്തരവാദിത്വം ക്രിസ്ത്യാനികൾക്കുണ്ട്. [gt അധ്യാ. 126]
32. നമ്മുടെ ആകാരം മററുളളവരുടെമേൽ ഉളവാക്കിയേക്കാവുന്ന ഫലം സംബന്ധിച്ചു നാം യഥാർഥത്തിൽ പരിഗണനയുളളവരായിരിക്കുന്നതിനാൽ, ആത്മപ്രസാദനം നാം മനസ്സോടെ ത്യജിക്കുന്നു. [uw പേ. 130 ഖ. 10, 11]
33. ആത്മീയമോ ഭൗതികമോ ആയി മററുളളവർക്കു നൻമ ചെയ്യുന്നതിനുളള അവസരമുളളപ്പോഴെല്ലാം അതു തക്കത്തിലുപയോഗിച്ചുകൊണ്ട് നാം സഹമനുഷ്യരെ സഹായിക്കേണ്ടതുണ്ട്, വിശേഷിച്ചും നമ്മുടെ ആത്മീയസഹോദരങ്ങളെ. [പ്രതിവാര ബൈബിൾ വായന; കാണുക: w93 12/15 പേ. 20.]
34. പ്രാതികൂല്യത്തിൻമധ്യേയുളള നിശബ്ദമായ ഗാംഭീര്യവും പ്രശാന്തതയും യഹോവക്കു മഹത്വം കരേററുകയും മററുളളവരുടെ ആദരവു നേടുകയും ചെയ്യും. [gt അധ്യാ. 123]
35. “ഒരു ആത്മീയ പരദീസ”യെന്ന് ഉചിതമായി വിളിക്കപ്പെട്ടിട്ടുളള വാഗ്ദത്ത അവസ്ഥകൾ നാം ഇപ്പോൾത്തന്നെ ആസ്വദിച്ചു തുടങ്ങിയിരിക്കുകയാണ്. [uw പേ. 107-9 ഖ. 9-11]