അറിയിപ്പുകൾ
◼ സാഹിത്യ സമർപ്പണങ്ങൾ ആഗസ്ററ്: നമ്മുടെ പ്രശ്നങ്ങൾ—അവ പരിഹരിക്കാൻ നമ്മെ ആർ സഹായിക്കും? എന്ന ലഘുപത്രിക 4.00 രൂപ സംഭാവനക്ക്. ഇതു ലഭ്യമല്ലാത്തിടത്ത്, അല്ലെങ്കിൽ കൂടുതൽ അനുയോജ്യമായ വിഷയം ആവശ്യമായി വരുന്നിടത്ത് സ്കൂൾ ലഘുപത്രികയൊഴികെ ഏതു ലഘുപത്രികയും ഉപയോഗിക്കാവുന്നതാണ്. സെപ്ററംബർ: നിങ്ങൾക്കു ഭൂമിയിലെ പരദീസയിൽ എന്നേക്കും ജീവിക്കാൻ കഴിയും എന്ന പുസ്തകം 20.00 രൂപ സംഭാവനക്ക്. (വലുതിന് 40.00 രൂപ.) ഒക്ടോബർ: ഉണരുക!, വീക്ഷാഗോപുരം എന്നിവയ്ക്കുളള വരിസംഖ്യകൾ. അർധമാസപതിപ്പുകൾക്ക് ഒരു വർഷത്തേക്കുളള വരിസംഖ്യ 60.00 രൂപ. ഒരു വർഷത്തേക്കുളള പ്രതിമാസപ്പതിപ്പുകൾ, ആറു മാസത്തേക്കുളള അർധമാസപ്പതിപ്പുകൾ എന്നിവയ്ക്കുളള വരിസംഖ്യ 30.00 രൂപ. പ്രതിമാസപ്പതിപ്പുകൾക്ക് ആറു മാസത്തേക്കുളള വരിസംഖ്യയില്ല. നവംബർ: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തോടൊപ്പം ബൈബിൾ—ദൈവത്തിന്റെ വചനമോ മനുഷ്യന്റേതോ? [ഇംഗ്ലീഷ്] എന്ന പുസ്തകവും. ഇംഗ്ലീഷ് അല്ലാത്ത മററു ഭാഷകളിൽ സ്കൂൾ ലഘുപത്രികയൊഴിച്ച് ഏതെങ്കിലും ലഘുപത്രികയോ 192 പേജുളള ഏതെങ്കിലും പുസ്തകമോ സമർപ്പിക്കാം.
◼ ഡിസംബർ 30 മുതൽ ജനുവരി 1 വരെ പട്ടികപ്പെടുത്തിയിരുന്ന ഡിസ്ട്രിക്ററ് കൺവെൻഷന്റെ സ്ഥലം എറണാകുളത്തുനിന്ന് കോട്ടയത്തേക്കു മാററിയിരിക്കുന്നു.
◼ “ദൈവഭയ” ഡിസ്ട്രിക്ററ് കൺവെൻഷന്റെ താഴെക്കൊടുത്തിരിക്കുന്ന പുതുക്കിയ തീയതികൾ ദയവായി ശ്രദ്ധിക്കുക:
ന്യൂദൽഹി: നവംബർ 4-6. മർഗോവ: നവംബർ 17-19 (വ്യാഴം-ശനി). പൂനെ: ഡിസംബർ 2-4.
◼ ഓരോ സഭയ്ക്കും മൂന്നു സാഹിത്യ ഇനവിവര ഫാറങ്ങൾ (S-18) ലഭിക്കുന്നതായിരിക്കും. ആഗസ്ററ് ആദ്യ വാരം സഭാ സെക്രട്ടറി സാഹിത്യദാസനെ കണ്ട് മാസാവസാനം സഭയുടെ സാഹിത്യസ്റേറാക്ക് എടുക്കാൻ തീയതി നിശ്ചയിക്കുക. സ്റേറാക്കുളള എല്ലാ സാഹിത്യങ്ങളും കൃത്യമായി എണ്ണിയശേഷമേ അതിന്റെ മൊത്ത എണ്ണം സാഹിത്യ ഇനവിവര ഫാറത്തിൽ ചേർക്കാവൂ. കൈവശമുളള മാസികകളുടെ മൊത്ത എണ്ണം മാസികാദാസന്റെ പക്കൽനിന്നു ലഭിക്കും. അതിന്റെ അസ്സൽ ദയവായി സെപ്ററംബർ 6-ാം തീയതിക്കു മുമ്പായി സൊസൈററിക്ക് അയയ്ക്കുക. അതിന്റെ കാർബൺ കോപ്പി നിങ്ങളുടെ ഫയലിൽ സൂക്ഷിക്കാവുന്നതാണ്. അതിന്റെ മൂന്നാമത്തെ പകർപ്പ് ഒരു വർക്ക് ഷീററ് ആയി ഉപയോഗിക്കാം. സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കണം ഇനവിവര ഫാറം തയ്യാറാക്കേണ്ടത്. പൂർത്തിയാക്കിയ ഫാറം അധ്യക്ഷമേൽവിചാരകൻ പരിശോധിക്കണം. അതേത്തുടർന്ന്, സെക്രട്ടറിയും അധ്യക്ഷമേൽവിചാരകനും ഫാറത്തിൽ ഒപ്പ് ഇടും.
◼ സഭാ അപഗ്രഥന ഫാറത്തിൽ (S-10) ചേർക്കാൻവേണ്ടി സഭാ സെക്രട്ടറി സേവന റിപ്പോർട്ടുകൾ ശേഖരിക്കുന്നതായിരിക്കും. റിപ്പോർട്ടുകൾ ശേഖരിക്കാൻ സഹായിക്കുന്ന ഏതെങ്കിലും മൂപ്പന് അല്ലെങ്കിൽ ശുശ്രൂഷാദാസന് അദ്ദേഹം ശ്രദ്ധാപൂർവം നിർദേശങ്ങൾ നൽകും. ഇതുമുഖാന്തരം സഭാ പ്രസാധക രേഖാ കാർഡുകളിൽ (S-21) ആവശ്യമായ വിവരങ്ങൾ കൃത്യമായി പട്ടികപ്പെടുത്താനാവും. സഭാ അപഗ്രഥന ഫാറം (S-10) കൃത്യമായും വൃത്തിയായും പൂരിപ്പിക്കണം. അതിനുശേഷം സേവനക്കമ്മിററി അതു ശ്രദ്ധാപൂർവം പരിശോധിക്കണം. ദയവായി സെപ്ററംബർ 10-നു മുമ്പായി S-10 ഫാറം സൊസൈററിക്ക് അയച്ചുതരിക.
◼ 1994 സെപ്ററംബർ 1 മുതൽ നിരന്തരപയനിയറിങ് ആരംഭിക്കാൻ ഉദ്ദേശിക്കുന്നവർ എത്രയും വേഗം അപേക്ഷിക്കുക.
◼ 1995-ലെ വാർഷിക പുസ്തകം, കലണ്ടർ, തിരുവെഴുത്തുകൾ ദൈനംദിനം പരിശോധിക്കൽ എന്നിവയ്ക്ക് ഇതുവരെ ഓർഡർ അയച്ചിട്ടില്ലാത്ത സഭകൾ ഉടനെ ഓർഡർ ചെയ്യുക. നിങ്ങളുടെ ഓർഡറുകൾ ദയവായി സാധാരണ സാഹിത്യ ഓർഡർ ഫാറത്തിൽ (S-AB-14) അയയ്ക്കുക. എന്നാൽ അതേ ഫാറത്തിൽ ദയവായി മറെറാന്നും ഉൾപ്പെടുത്തരുത്. ബംഗാളി, ഇംഗ്ലീഷ്, ഗുജറാത്തി, ഹിന്ദി, കന്നട, മലയാളം, മറാത്തി, നേപ്പാളി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ 1995 പരിശോധിക്കൽ പുസ്തകം ലഭ്യമായിരിക്കും.
◼ ഒന്നാമത്തെ പേജിൽ മാസികയുടെ പേരും തീയതിയും കാണിച്ചുകൊണ്ട് ബംഗാളിയിലും ഹിന്ദിയിലും ഉണരുക! ക്രമമായി ത്രൈമാസികയായി പ്രസിദ്ധീകരിക്കാൻ തുടങ്ങിയിട്ടുണ്ടെങ്കിലും, ബംഗാളിയിലും ഹിന്ദിയിലും ഉണരുക!യ്ക്കു വരിസംഖ്യ ലഭ്യമല്ലെന്നത് ദയവായി ശ്രദ്ധിക്കുക.
◼ ലഭ്യമായ പുതിയ പ്രസിദ്ധീകരണങ്ങൾ:
മലയാളം: യഹോവയുടെ സാക്ഷികൾ 20-ാം നൂററാണ്ടിൽ എന്ന ലഘുപത്രിക.
◼ വീണ്ടും ലഭ്യമായ പ്രസിദ്ധീകരണങ്ങൾ:
ഇംഗ്ലീഷ്: തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരം റെഗുലർ സൈസ്, ഡീലക്സ് (മെറൂൺ), പോക്കററ് സൈസ് (കറുത്തത്), ദിവ്യാധിപത്യത്താൽ മനുഷ്യവർഗത്തിനു പറുദീസ വീണ്ടെടുക്കപ്പെട്ടു!, യഹോവയ്ക്കു സ്തുതിഗീതങ്ങൾ പാടുവിൻ (വലുത്) സ്കൂളും യഹോവയുടെ സാക്ഷികളും; കന്നട: ബൈബിൾ ചർച്ചകൾ തുടങ്ങേണ്ട, തുടരേണ്ട വിധം, ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!, “രാജ്യത്തിന്റെ ഈ സുവാർത്ത”; തമിഴ്: കുരുക്ഷേത്രം മുതൽ അർമ്മഗെദ്ദോൻ വരെ—നിങ്ങളുടെ അതിജീവനവും; തെലുങ്ക്: “രാജ്യത്തിന്റെ ഈ സുവാർത്ത.” നേപ്പാളി: അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ, ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു! ബംഗാളി: അടിസ്ഥാന ബൈബിൾ പഠിപ്പിക്കലുകൾ; മലയാളം: നിങ്ങൾ ത്രിത്വത്തിൽ വിശ്വസിക്കണമോ?, ജീവിതത്തിൽ വളരെയധികം കൂടെ ഉൾപ്പെട്ടിരിക്കുന്നു!; മറാത്തി: ബൈബിൾ ചർച്ചകൾ തുടങ്ങേണ്ട, തുടരേണ്ട വിധം; ഹിന്ദി: ബൈബിൾ ചർച്ചകൾ തുടങ്ങേണ്ട, തുടരേണ്ട വിധം.