ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവേലാകനം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നു നവംബർ 1 മുതൽ 1994 ഫെബ്രുവരി 14 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതുചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വിക്ഷാഗോപുരത്തിന്റെ എല്ലാപരാമർശങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുക്കുന്ന പ്രsg പേ. 175 ഖ. 4സ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക:
1. എബ്രായ പട്ടിക കൂട്ടിച്ചേർക്കുന്ന കാലയളവുവരെ യഹൂദരുമായുള്ള യഹോവയുടെ ഇടപെടലിന്റെ വിവരണങ്ങൾ എസ്രായുടെ പുസ്തകത്തിൽ ഉൾക്കൊള്ളുന്നു. [si പേ. 85 ഖ. 7 (1983-ലെ പതിപ്പ്, പേ. 86 ഖ. 7)]
2. പ്രാരംഭത്തിൽ എസ്രായുടെയും നെഹെമ്യാവിന്റെയും പുസ്തകം എസ്രാ എന്നു വിളിക്കപ്പെട്ട ഒറ്റ പുസ്തകമായിരുന്നു. [si പേ. 88 ഖ. 3 (പേ. 88 ഖ. 3)]
3. പ്രസംഗം നടത്തുമ്പോൾ നിങ്ങളുടെ ആവേശം പ്രസംഗത്തിലുടനീളം ഉയർന്നതലത്തിൽ നിലനിർത്താതിരിക്കുന്നത് ഏറ്റവും മെച്ചമായിരിക്കും. [sg പേ. 164 ഖ. 6]
4. യഹൂദയുടെ പരിപൂർണ ശൂന്യമാക്കൽമുതൽ പൊ.യു.മു. 537-ൽ നിർമലാരാധനയുടെ പുനഃസ്ഥാപനംവരെ 70 പൂർണ വർഷം എണ്ണേണ്ടതുണ്ടെന്ന് 2 ദിനവൃത്താന്തത്തിന്റെ ഉപസംഹാര വാക്യങ്ങൾ തെളിക്കുന്നു. [si പേ. 84 ഖ. 35 (പേ. 84 ഖ. 35)]
5. യോഗങ്ങളിൽ ക്രമമായി അഭിപ്രായം പറയുന്നത് ഒരുകൂട്ടം ആളുകളുടെ മുമ്പാകെ സംസാരിക്കുന്നതിനു ശീലിക്കാൻ നിങ്ങളെ സഹായിക്കും. [sg പേ. 183. ഖ. 14]
6. “ദാന്യസ്ത്രീ”യും ദാൻ ഗോത്രത്തിലെ ഒരു പുരുഷനെയാണു വിവാഹം കഴിച്ചത്. (2 ദിന. 2:14) [പ്രതിവാര ബൈബിൾ വായന; w79 4/15 പേ. 31 കാണുക.]
7. ആസയെ ദഹിപ്പിച്ചുവെന്നു 2 ദിനവൃത്താന്തം 16:14 സൂചിപ്പിക്കുന്നു. [പ്രതിവാര ബൈബിൾ വായന; w76 പേ. 416 കാണുക.]
8. ലൂക്കൊസ് 11:51-ൽ യേശു സ്പഷ്ടമായും യഹോയാദയുടെ മകൻ സെഖര്യാവിനെ കല്ലെറിഞ്ഞുകൊന്നതിനെപ്പറ്റി പരാമർശിക്കുകയായിരുന്നു. (2 ദിന. 24:20, 21) [പ്രതിവാര ബൈബിൾ വായന; w80 3/1 പേ. 31 കാണുക.]
9. യഹോവയുടെ സാക്ഷികളിൽ ആർക്കെങ്കിലും സ്മാരകം നഷ്ടപ്പെടുന്നെങ്കിൽ അവർ 30 ദിവസത്തിനുശേഷം അത് ആഘോഷിക്കണം. (2 ദിന. 30:2) [പ്രതിവാര ബൈബിൾ വായന; w85 3/1 പേ. 30 കാണുക.]
10. നാടുകടത്തപ്പട്ട യഹൂദർ “ഏഴാം മാസത്തിൽ” അഥവാ പൊ.യു.മു. 537 ഏതാണ്ട് ഒക്ടോബർ 1-ന് തങ്ങളുടെ സ്വദേശത്തു വീണ്ടും അധിവസിക്കാൻ തുടങ്ങി. (എസ്രാ 3:1) [പ്രതിവാര ബൈബിൾ വായന; si പേ. 283 ഖ. 29 കാണുക (പേ. 282 ഖ. 30).]
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. ഒരു പ്രസംഗത്തിന്റെ ഉചിതമായ സമയദൈർഘ്യം അടിസ്ഥാനപരമായി എന്തിനെ ആശ്രയിച്ചിരിക്കുന്നു? [sg പേ. 179 ഖ. 25]
12. മാഹാത്മ്യത്തിൽ ഭൗമിക ആലയത്തെ കവച്ചുവയ്ക്കുന്ന ആലയമേത്? [si പേ. 87 ഖ. 16 (പേ. 87 ഖ. 16)]
13. സ്വരഭേദം എന്നാൽ എന്ത്? [sg പേ. 160 ഖ. 11]
14. ഒരു ദൃഷ്ടാന്തത്തിന്റെ പ്രയുക്തത വ്യക്തമാക്കേണ്ടത് എന്തുകൊണ്ട്? [sg പേ. 169 ഖ.10]
15. ഒരു പ്രസംഗകൻ കൂടുതൽ സമയമെടുക്കുന്നുവെങ്കിൽ അദ്ദേഹത്തിന്റെ ഉപസംഹാരത്തിൻമേൽ ഇതാ എന്തു ഫലം ചെയ്യും? [sg പേ. 177 ഖ. 16]
16. പരസ്യപ്രാർഥനകൾ ടേപ്പിൽ റെക്കോർഡ് ചെയ്യുന്നത് അനുചിതമല്ലാത്തത് എന്തുകൊണ്ട്? (2 ദിന. 33:18) [പ്രതിവാര ബൈബിൾ വായന; w78 1/1 പേ. 32 കാണുക.]
17. അസ്നപ്പാർക്ക് മതേതര ചരിത്രം എന്തു പേർ നൽകുന്നു? (എസ്രാ 4:10) [പ്രതിവാര ബൈബിൾ വായന; w89 8/1 30 കാണുക.]
18. പുറജാതി ഭാര്യമാരുടെ കുട്ടികളെ മതാക്കളോടോപ്പം എന്തുകൊണ്ടാണു നീക്കിക്കളഞ്ഞത്? (എസ്രാ 10:3, 44) [പ്രതിവാര ബൈബിൾ വായന; w86 2/1 30 കാണുക.]
19. “അർത്ഥഹ്ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ട്” ഏതു വർഷം ആയിരുന്നു? (നെഹ. 2:1) [പ്രതിവാര ബൈബിൾ വായന; w93 4/1 11 കാണുക.]
20. ന്യായപ്രമാണത്തിന് ‘അർഥം പറഞ്ഞുകൊടുത്തത്’ എങ്ങനെയായിരുന്നു? (നെഹ. 8:8) [പ്രതിവാര ബൈബിൾ വായന; w86 3/1 28 കാണുക.]
21. പ്രസംഗത്തിലുപയോഗിക്കുന്ന ഏതു ദൃഷ്ടാന്തം സംബന്ധിച്ചും ഏതു സംഗതി ശരിയായിരിക്കണം? [sg പേ. 171 ഖ. 20]
താഴെക്കൊടുക്കുന്ന ഓരോ പ്രസ്താവനകളും പൂർത്തിയാക്കുന്നതിനാവശ്യമായ വാക്കോ ശൈലിയോ ചേർക്കുക:
22. ബാബിലോനിലെ അടിമത്തത്തിനു ശേഷം _________________________ -ാം ആണ്ടിൽ യഹൂദരിൽ വിശ്വസ്തരായ ഒരു ശേഷിപ്പ് യാഗപീഠം പണിയുകയും ബലി അർപ്പിക്കുകയും ചെയ്തു. [si പേ. 85 ഖ. 3 (പേ. 85 ഖ. 3)]
23. ഒരു പ്രസംഗകനു തന്റെ സദസ്യർക്കുനേരെ ഊഷ്മളമായ വികാരമുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ _________________________ കാണിക്കണം. [sg പേ. 166 ഖ. 13]
24. നാം നമ്മുടെ ശുശൂഷയിൽ ദിവ്യാധിപത്യ പദങ്ങൾ ഉപയോഗിക്കുന്നെങ്കിൽ അവ_________________________ എന്നതു പ്രധാനമാണ്. [sg പേ. 173 ഖ. 5]
25. ഉപസംഹാരത്തിന്റെ പ്രധാന ഉദ്ദേശം_________________________ _________________________ _________________________ ആണ്. []
26. ഒരു പ്രസംഗകൻ പ്രസംഗപീഠത്തിൽ _________________________ പാടില്ല. [sg പേ. 186 ഖ. 26.]
27. ഒന്നു തിമൊഥെയൊസ് 3:1-നു ചേർച്ചയിൽ സഹോദരൻമാർക്ക് _________________________ മുഖാന്തരം തങ്ങളെത്തന്നെ ലഭ്യമാക്കാൻ കഴിയും. [sg പേ. 190 ഖ. 10]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഓരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
28. എസ്രാ ദിനവൃത്താന്തം പൂർത്തിയാക്കിയതു പൊ.യു.മു. (ഏകദേശം 515; ഏകദേശം 460; ഏകദേശം 537)-ൽ ആണ്. [si പേ. 79 ഖ.1 (പേ. 79 ഖ. 1)]
29. നെഹെമ്യാവ് പാർസിരാജാവായ (കോരെശ്; ഹ്ശഷ്ട; അർത്ഥഹ്ശഷ്ട)-ന്റെ വാഴ്ചക്കാലത്ത് സേവനമനുഷ്ഠിച്ചു. [si പേ. 88. ഖ. 1 (പേ. 88. ഖ. 1)]
30. “ഉത്സവം” എന്നു പരാമർശിച്ചിരിക്കുന്നത് (കൂടാരപ്പരുനാൾ; വാരോത്സവം; പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുന്നാൾ) എന്ന ഉത്സവത്തെയാണ്. (2 ദിന. 7:8) [പ്രതിവാര ബൈബിൾ വായന; pm പേ. 53 കാണുക.]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
2 ദിന. 9:9; 2 ദിന. 19:7; 2 ദിന. 28:16, 20, 21; 2 ദിന. 36:20, 21; നെഹെ. 5:7
31. ലോകവുമായുള്ള അനാവശ്യമായ കൂടിക്കുഴയലിനു വിപൽക്കരമാകാൻ കഴിയും. [പ്രതിവാര ബൈബിൾ വായന; w85 9/1 29 കാണുക.]
32. കൈകൂലി സംബന്ധിച്ചുള്ള യഥാർഥ വീക്ഷണത്തിനു യഹോവതന്നെ മാനദണ്ഡങ്ങൾ വയ്ക്കുന്നു. [പ്രതിവാര ബൈബിൾ വായന; w87 10/1 30 കാണുക.]
33. ഇത് ലേവ്യപുസ്തകം 25:36-ലും ആവർത്തനപുസ്തകം 23:19-ലും ഉള്ള യഹോവയുടെ നിയമത്തിന്റെ നേരിട്ടുള്ള ലംഘനമായിരുന്നു. [പ്രതിവാര ബൈബിൾ വായന; w86 3/1 27 കാണുക.]
34. ഇത് 155 കോടിയിലധികം രൂപ വില വരുന്ന പാരിതോഷികത്തെക്കുറിച്ചു പറയുന്നു. [പ്രതിവാര ബൈബിൾ വായന; g87 11/22 പേ. 4 കാണുക.]
35. ബാബിലോനിൽ ഇസ്രയേലിനുണ്ടായ 70 വർഷത്തെ അടിമത്തത്തിനുള്ള കാരണങ്ങളിലൊന്ന് ദൈവത്തിന്റെ ശബ്ബത്ത് നിയമങ്ങൾ ലംഘിച്ചതായിരുന്നു. [പ്രതിവാര ബൈബിൾ വായന; g79 9/22 പേ. 9 കാണുക.]