ദിവ്യാധിപത്യ ശുശ്രൂഷാ സ്കൂൾ പുനരവേലാകനം
ആയിരത്തിത്തൊള്ളായിരത്തിത്തൊണ്ണൂറ്റിമൂന്നു ജൂൺ 21 മുതൽ ഒക്ടോബർ 18 വരെയുള്ള വാരങ്ങളിലെ ദിവ്യാധിപത്യ ശുശൂഷാസ്കൂൾ നിയമനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ പുസ്തകമടച്ചുള്ള പുനരവലോകനം. അനുവദിച്ചിരിക്കുന്ന സമയത്ത് നിങ്ങൾക്കു കഴിയുന്നിടത്തോളം ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ എഴുതാൻ മറ്റൊരു കടലാസ്ഷീറ്റ് ഉപയോഗിക്കുക.
[കുറിപ്പ്: ലിഖിതപുനരവലോകനത്തിന്റെ സമയത്ത് ഏതുചോദ്യത്തിന് ഉത്തരമെഴുതാനും ബൈബിൾ മാത്രം ഉപയോഗിക്കാം. ചോദ്യങ്ങൾക്കു പിന്നാലെയുള്ള പരാമർശങ്ങൾ നിങ്ങളുടെ വ്യക്തിപരമായ ഗവേഷണത്തിനു വേണ്ടിയാണ്. വിക്ഷാഗോപുരത്തിന്റെ എല്ലാപരാമർശങ്ങളിലും പേജും ഖണ്ഡികനമ്പരുകളും കാണാതിരുന്നേക്കാം.]
താഴെക്കൊടുക്കുന്ന പ്രസ്താവനകളിൽ ഓരോന്നും ശരിയോ തെറ്റോ എന്ന് അടയാളപ്പെടുത്തുക.
1. യരോബയാമിന്റെ ബെഥേലിലുള്ള യാഗപീഠം യോശിയാവ് പിളർക്കും എന്ന 300-ലധികം വർഷം മുമ്പു നടത്തിയ പ്രവചനത്തിന് അത്ഭുതകരമായ ഒരു നിവൃത്തിയുണ്ടായി. (si പേ. 68 ഖ. 25 (1983-ലെ പതിപ്പ്. പേ. 68 ഖ. 25)]
2. ശലോമോന്റെ ഭരണം ആരംഭിച്ച പൊ.യു.മു. 1037 മുതൽ പൊ.യു.മു. 580 വരെയുള്ള കാലഘട്ടം ഉൾപ്പെടുന്നതാണു രണ്ടു രാജാക്കൻമാർ. [si പേ. 69 ഖ. 2 (പേ. 69 ഖ. 2)]
3. ഒരു തിരുവെഴുത്തു പാഠം വായിച്ചശേഷം അതിന്റെ ബാധകമാക്കൽ നടത്താൻ പ്രസ്തുത പാഠത്തിന്റെ വെറുമൊരു ചർച്ച മതിയാകും. [sg പേ. 129 ഖ. 20]
4. ആവർത്തനം ഒരു പ്രധാനപഠിപ്പിക്കൽ വിദ്യയാണെങ്കിലും അനാവശ്യമായ ആവർത്തനം പ്രസംഗത്തെ വാചാലവും വിരസവുമാക്കിയേക്കാം. [sg പേ. 131 ഖ. 11]
5. ബാഹ്യരേഖ ഉപയോഗിച്ച് ഒരു പ്രസംഗം നടത്താൻ നിങ്ങൾ വൈദഗ്ധ്യം നേടിക്കഴിയുമ്പോൾ ഒരു പരസ്യപ്രസംഗകൻ എന്ന നിലയിൽ നിങ്ങൾ മുന്നേറ്റം നടത്തിക്കഴിഞ്ഞിരിക്കും. [sg പേ. 140 ഖ. 10]
6. ഖണ്ഡികകളുടെ വായനയെ വചാപ്രസംഗംപോലെ തോന്നിപ്പിക്കുക സാധ്യമല്ല. [sg 146 ഖ. 21]
7. പ്രത്യേക ചിന്താശകലം ധ്വനിപ്പിക്കുന്ന വാക്കുകളെ തിരിച്ചറിയുന്നതും എന്നിട്ട് അവയ്ക്കു മുമ്പും പിമ്പുമുള്ള വാക്കുകളോടുള്ള ബന്ധത്തിൽ അവയെ എടുത്തു കാണിക്കുന്നതും ഊന്നൽ കൊടുക്കുന്നതിൽ ഉൾപ്പെടുന്നു. [sg പേ. 159 ഖ. 3]
8. നേത്ര സൗന്ദര്യവർധക വസ്തുക്കൾ ബൈബിൾ കാലങ്ങളിൽ അറിയപ്പെട്ടിരുന്നില്ല. [പ്രതിവാര ബൈബിൾ വായന; g77 9/22 പേ. 20 കാണുക.]
9. ഇസ്രയേലിന്റെ വടക്കെ ദേശത്തെ അസീറിയ നശിപ്പിക്കുന്നതു സംബന്ധിച്ചു 2 രാജാക്കൻമാർ 17:6-8-ൽ കാണുന്ന ബൈബിൾ വിവരണത്തെ പുരാവസ്തുശാസ്ത്രപരമായ തെളിവു ശക്തമായി പിൻന്താങ്ങുന്നു. [പ്രതിവാര ബൈബിൾ gm പേ. 47-8 കാണുക.]
10. 1 ദിനവൃത്താന്തം 16:31-ലെ ദാവീദിന്റെ വാക്കുകൾ യഹോവയുടെ ഭരണാധിപത്യം സൃഷ്ടിയുടെ ആരംഭംമുതൽ ഉണ്ടെന്നു പ്രകടമാക്കുന്നെങ്കിലും ചിലപ്പോഴൊക്കെ അവിടുന്നു തന്റെ ഭരണാധിപത്യത്തെപ്പറ്റി ഒരു പ്രത്യേക സമയത്തു താൻ ‘രാജാവായിത്തീർന്നിരിക്കുന്നു’ എന്നു പറയാൻ അവസരം ഒരുക്കുംവിധം വ്യക്തമായ പരാമർശങ്ങൾ നടത്തിയിട്ടുണ്ട്. [പ്രതിവാര ബൈബിൾ വായന; w 86 5/1 പേ. 11.]
താഴെക്കൊടുക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക:
11. വീട്ടുകാരൻ ഒരു വാക്യം വായിക്കുമ്പോൾ നിങ്ങൾക്ക് എങ്ങനെ അതിന്റെ പ്രധാന ആശയത്തിന് ഊന്നൽ കൊടുക്കാനാവും? [sg പേ. 128 ഖ. 13]
12. ഒരു പ്രസംഗകന് ആംഗ്യം കാണിക്കുന്നതിനോടുള്ള ബന്ധത്തിൽ ഒരു ശീലവൈകൃത മുണ്ടെങ്കിൽ അയാൾ എന്തു ചെയ്യണം? [sg പേ. 133 ഖ. 20.]
13. വായനയിലെ ഒഴുക്കിന്റെ അഭാവം പരിഹരിക്കാൻ നിങ്ങൾക്ക് എന്തു ചെയ്യാൻ കഴിയും? [sg പേ. 143 ഖ. 7]
14. എന്തിനാണു ദിനവൃത്താന്തം എഴുതിയത്? [si പേ. 75 ഖ. 2 (പേ. 75 ഖ. 2)]
15. ന്യായയുക്തമായ ഒരു വാദമുഖം അഥവാ ന്യായവാദം ചെയ്യുന്ന രീതി വികസിപ്പിച്ചെടുക്കാനുള്ള അടിസ്ഥാനപരമായ ഒരു മാർഗം എന്താണ്? [sg പേ. 151 ഖ. 11]
16. 2 രാജാക്കൻമാർ 11:12-ലെ “സാക്ഷ്യപുസ്തകം” എന്തായിരുന്നു? [പ്രതിവാര ബൈബിൾ വായന; w91 2/1 പേ. 31 കാണുക.]
17. 2 രാജാക്കൻമാർ 19:32, 33 എന്നീവാക്യങ്ങൾക്കു ചേർച്ചയിൽ യെരൂശലേമിലേക്കുള്ള അസീറിയൻ രാജാവിന്റെ വരവ് എങ്ങനെ തടസ്സപ്പെട്ടു? [പ്രതിവാര ബൈബിൾ വായന; w 89 8/1 പേ. 30 കാണുക.]
18. 1 ദിനവൃത്താന്തം 19:2-4 വരെയുള്ള ഭാഗത്തു ഹാനൂനുമായുള്ള ദാവീദിന്റെ അനുഭവത്തിൽനിന്നു നമുക്കു എന്തു പഠിക്കാൻ കഴിയും? [പ്രതിവാര ബൈബിൾ വായന; w 74 പേ. 82 കാണുക.]
19. വെളിപാടു 4:4-ൽ പരാമർശിച്ചിരിക്കുന്ന മൂപ്പൻമാരെ തിരിച്ചറിയുന്നതിന് 24 പുരോഹിത വിഭാഗങ്ങൾ നമ്മെ സഹായിക്കുന്നത് എങ്ങനെ? (1 ദിന. 24:4) [പ്രതിവാര ബൈബിൾ വായന; w73 പേ. 62 കാണുക.]
20. യഹോവയുടെ ഇന്നത്തെ ജനത്തിനിടയിൽ 1 ദിനവൃത്താന്തം 29:5-ന് പ്രായോഗിതയുണ്ടെന്നു നമുക്ക് എങ്ങനെ മനസ്സിലാക്കാം? [പ്രതിവാര ബൈബിൾ വായന; w90 7/1 പേ. 31 കാണുക.]
താഴെക്കൊടുക്കുന്ന ഒരോ പ്രസ്താവനകളും പൂർത്തിയാക്കുന്നതിനാവശ്യമായ വാക്കോ ശൈലിയോ ചേർക്കുക.
21. ദിശാബോധം ഉളവാക്കാനും രസകരമായ വിധത്തിൽ അതിന്റെ ഭാഗങ്ങളെ കൂട്ടയിണക്കാനും ഓരോ പ്രസംഗത്തിനും ___________________________ ആവശ്യമാണ്. [sg പേ. 133 ഖ. 1]
22. തന്റെ കുറിപ്പുകളിൽ അധികനേരമോ അനുചിതമായ നേരത്തോ നോക്കുന്നതിനാൽ വിദഗ്ധനായ ഒരു പ്രസംഗകനു സദസ്സസുമായുള്ള ___________________________ നഷ്ടപ്പെടുന്നില്ല. [sg പേ. 138 ഖ. 1]
23. തന്റെ ഔദ്യോഗിക ദാസൻമാരോടുള്ള അനാദരവു താൻ പൊറുക്കുകയില്ലെന്നു പ്രകടിപ്പിക്കാനായി യഹോവയുടെ പ്രവാചകൻ എന്ന നിലയിൽ ___________________________ യെ കളിയാക്കിയ ബാലൻമാർക്കു യഹോവ ശീഘ്രത്തിൽ പകരം കൊടുത്തു. [si പേ. 74 ഖ. 34 (പേ. 74 ഖ. 34)]
24. പ്രസംഗകൻ എന്ന നിലയിൽ ___________________________ എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ കഴിയേണ്ടതിന്റെ ഉത്തരവാദിത്വം എല്ലായ്പ്പോഴും നിങ്ങൾക്കാണ്. [sg പേ. 155 ഖ. 7]
25. യേശുവായിരുന്നു മശിഹ എന്നു സ്ഥാപിക്കാനായി മത്തായിയും ലൂക്കോസും ___________________________ ത്തിലെ വംശാവലിയാണ് എടുത്തത്. [si പേ. 78 ഖ. 23) പേ. 78 ഖ. 23)]
26. മിക്ക പ്രസംഗങ്ങളിലും പരസ്പരയോജിപ്പിന് ഒരാശയത്തിൽനിന്നു മറ്റൊന്നിലേക്കുള്ള ___________________________ ആവശ്യമാണ്. [sg പേ. 149 ഖ. 2]
താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ഒരോന്നിലും ശരിയായ ഉത്തരം തിരഞ്ഞെടുക്കുക:
27. നിങ്ങളുടെ പ്രസംഗവിഷയം എന്തെന്നു തീരുമാനിച്ചശേഷം അടുത്തപടി നിങ്ങൾ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന (തിരുവെഴുത്തുകൾ; ദൃഷ്ടാന്തങ്ങൾ; പ്രധാന ആശയങ്ങൾ) തിരഞ്ഞെടുക്കുക എന്നതാണ്. [sg പേ. 135 ഖ. ]
28. ഒരു പ്രസംഗത്തിൽ പൊതുവായ അടിസ്ഥാനം നിലനിർത്താൻ നിങ്ങൾ (വളരെ വ്യക്തമായി സംസാരിക്കണം; സദസ്യരുടെ വീക്ഷണത്തെ മനസ്സിൽ പിടിക്കണം; ഉത്സാഹഭരിതനായിരിക്കണം). [sg പേ. 156 ഖ. 17]
29. “യോഥാമിന്റെ ഇരുപതാം ആണ്ട്” (അദ്ദേഹത്തിന്റെ ജീവിതത്തിന്റെ; അദ്ദേഹത്തിന്റെ യഥാർഥ ഭരണത്തിന്റെ; അദ്ദേഹം രാജാവായിത്തീർന്നതിനുശേഷം കടന്നുപോയ കാലഘട്ടത്തിന്റെ) ഇരുപതാം വർഷത്തെ അർഥമാക്കുന്നു. (2 രാജാ. 15:30) [പ്രതിവാര ബൈബിൾ വായന; w80 9/15 പേ. 8 കാണുക.]
30. “ദാവീദിനെ സഹായിക്കേണ്ടതിന്നു അവന്റെ അടുക്കൽ” വന്നവർ (സ്വാർഥപ്രേരിതർ; ദാവീദിന്റെ രാജത്വത്തെ പിൻന്താങ്ങാൻ മുഴുഹൃദയത്തോടെ തീരുമാനിച്ചവർ; ഏറ്റവും എളുപ്പമുള്ള ഗതി പിന്തുടരുന്നവർ) ആയിരുന്നു. (1 ദിന. 12:22) [പ്രതിവാര ബൈബിൾ വായന; w 84 11/1 പേ. 25]
താഴെക്കൊടുത്തിരിക്കുന്ന തിരുവെഴുത്തുകളും പ്രസ്താവനകളും ചേരുംപടി ചേർക്കുക:
1 രാജാ. 22:19, 22; 2 രാജാ. 1:2, 7, 8; 5:1-5; 25:27-30; 1 ദിന. 9:26, 27
31. നാം വസ്ത്രം ധരിക്കുന്ന വിധം നമ്മെ ഒരു പ്രത്യേക കൂട്ടവുമായോ വർഗവുമായോ ബന്ധിപ്പിച്ചേക്കാം. [പ്രതിവാര ബൈബിൾ വായന; w72 പേ. 666 കാണുക.]
32. ലേവ്യരായ വാതിൽ കാവൽക്കാർക്ക് അനുപമമായ വിശ്വസ്തയുടെ ഒരു ഉദ്യോഗമാണ് ഉണ്ടായിരുന്നത്. [പ്രതിവാര ബൈബിൾ വായന; w88 12/1 പേ. 21 കാണുക.]
33. സ്ഥിതിവിശേഷങ്ങൾ കൈകാര്യം ചെയ്യാൻ തങ്ങൾക്കറിയാമെന്നു മൂപ്പൻമാർ വിചാരിച്ചേക്കാമെങ്കിലും അവർ യഹോവയുടെ മാതൃകയിൽ നിന്നു പഠിക്കുകയും മറ്റുള്ളവർ പറയുന്നതു ശ്രദ്ധിക്കുകയും ഹൃദിസ്ഥമാക്കുകയും വേണം. [പ്രതിവാര ബൈബബിൾ വായന; w74 പേ. 436 കാണുക.]
34. ബാബിലോനിൽ തടവിലായിരുന്ന യഹൂദാ രാജാവ് അവസാനം തടവിൽനിന്നു മോചിപ്പിക്കപ്പെടുകയും അദ്ദേഹത്തിനു ഭക്ഷണവിഹിതം അനുവദിക്കപ്പെടുകയും ചെയ്തു എന്ന വസ്തുതയെ പുരാവസ്തുശാസ്ത്രം പിൻന്താങ്ങുന്നു. [പ്രതിവാര ബൈബിൾ വായന; gm പേ. 48 കാണുക.]
35. കുട്ടികൾക്കു മുതിർന്നവരെ പ്രവർത്തനത്തിന് ഉത്തേജിപ്പിക്കാനാവും. [പ്രതിവാര ബൈബിൾ വായന; w74 പേ. 402 കാണുക.]